എസ്എഫ്‌ഐക്കാര്‍ക്ക് രാഖി അലര്‍ജിയോ?

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഇടതു പക്ഷ ചിന്താഗതിക്കാര്‍ അന്ധവിശ്വാസങ്ങള്‍ക്ക് അടിമപ്പെട്ടവരെല്ല എന്നു പറയുന്നത് സത്യം തന്നെ. എന്നു കരുതി മറ്റുള്ളവര്‍ രാഖി കൈയ്യില്‍ കെട്ടുന്നതും തെറ്റാണോ?

തിരുവനന്തപുരത്ത് രാഖി കൈയ്യില്‍ കെട്ടിയതിന് എസ് എഫ് ഐ പ്രവര്‍ത്തകന്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചത്രെ. സ്‌കൂള്‍ യുവജനോത്സവത്തിനിടെയാണ് സംഭവം. ചെങ്ങന്നൂര്‍ ക്രിസ്റ്റന്യന്‍ കോളേജിലെ വിഷ്ണുവിനാണ് മര്‍ദ്ദനമേറ്റത്.

rakhi

വഴുതക്കാട് വിമന്‍സ് കോളേജില്‍ വച്ചായിരുന്നു യുവജനോത്സവം. വിഷ്ണുവും കൂട്ടുകാരും മൂകാഭിനയത്തിന് എത്തിയപ്പോള്‍ എസ് എഫ് ഐക്കാരനായ വളന്റിയര്‍ കൈയ്യില്‍ കെട്ടിയ രാഖി അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. വിഷ്ണു വിസമ്മതിച്ചതോടെ അടിപിടിയായെന്നാണ് പരാതി.

സംഭവം സംഘര്‍ഷത്തിലേക്ക് പോകുമെന്ന് തോന്നിയപ്പോള്‍ കുട്ടികളുടെ കൂടെ വന്ന അധ്യാപകര്‍ പരാതി നല്‍കി. വിഷയത്തില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അന്‍സാരിയും മറ്റും ഇടപെട്ടു. എന്തായാലും പ്രശ്‌നം ഒത്തു തീര്‍പ്പായി.

English summary
SFI activist beat a student for who tie rakhi in his on hand.
Please Wait while comments are loading...