തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ആദരവുമായി സ്നേഹസ്പർശം ഫൗണ്ടേഷൻ

Google Oneindia Malayalam News

തിരുവനന്തപുരം: വാഴമുട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ നിന്ന് എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥികളെ ആദരിച്ച് സ്നേഹസ്പർശം ഫൗണ്ടേഷൻ. കോവളം തിരുവല്ലം മേഖലകളിൽ നിന്നായി എ പ്ലസ് നേടിയ 15 വിദ്യാർത്ഥികളെയാണ് ആദ്യഘട്ടത്തിൽ ആദരിച്ചത്.പാച്ചല്ലൂർ സ്നേഹസ്പർശം ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.

പാച്ചല്ലൂർ സുരേഷ് മാധവിൻ്റെ അധ്യക്ഷതയിൽ വാഴമുട്ടത്ത് ചേർന്ന യോഗത്തിൻ്റെ ഉദ്ഘാടനം പ്രശസ്ത കവിയും സാഹിത്യകാരനും അധ്യാപകനുമായ രാജൻ വി പൊഴിയൂർ നിർവഹിച്ചു.ഉദ്ഘാടനം നിർവഹിച്ചശേഷം നടത്തിയ പ്രസംഗത്തിൽ വിദ്യാർഥികൾക്കായി അദ്ദേഹം കാവ്യാലാപനവും നടത്തി.

ss

ആ 'പ്രണയ'ത്തിന് പിന്നിലെ യാഥാര്‍ഥ്യം വെളിപ്പെടുത്തി നടി പ്രിയ വാര്യര്‍

ചടങ്ങിൽ കോവളം സബ് ഇൻസ്പെക്ടർ അനീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. സിപിഎം കോവളം ഏരിയ സെക്രട്ടറിയും തിക്കുറിശ്ശി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറിയുമായ പിഎസ് ഹരികുമാർ, മാധ്യമപ്രവർത്തകനും സാഹിത്യകാരനുമായ എ കെ ഹരികുമാർ, തിരുവല്ലം ഉദയൻ തുടങ്ങിയവർ സംബന്ധിച്ചു.

s

കോവളം - തിരുവല്ലം പൊലീസ് സ്റ്റേഷനുകളിലെ ജനമൈത്രി സമിതി അംഗങ്ങൾ, വിദ്യാർഥികൾ രക്ഷിതാക്കൾ, തുടങ്ങിയവർ പങ്കെടുത്തു. തുടരെ തുടരെയുള്ള കൊവിഡും ലോക്ഡൗണും മൂലം ജീവിതം പ്രതിസന്ധിയിലായ ലൈറ്റ് ആൻഡ് സൗണ്ട് വിഭാഗത്തിൽപ്പെട്ടവർക്കുള്ള സൗജന്യ കിറ്റ് വിതരണവും ചടങ്ങിൻ്റെ ഭാഗമായി നടന്നു. പൂർണ്ണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത്.

'തല' എന്നാ സമ്മാവാ... സൂപ്പർ സ്റ്റാർ അജിത് കുമാറിന്റെ പുത്തൻ ബൈക്ക് ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Kerala SSLC Result 2021: Malappuram Records Most A+ Scorers

Thiruvananthapuram
English summary
Snehasparsham Foundation honors students who obtained A + in all subjects in SSLC examination from Vazhamuttam Govt. Higher Secondary School. In the first phase, 15 students from Kovalam and Thiruvallam areas who got A + were honored. The event was organized by the Pachallur Snehasparsham Foundation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X