തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശ്യാമള വധക്കേസ് : പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും പിഴയും. വിധി വന്നത് 17 വർഷത്തിന് ശേഷം

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: പളളിച്ചൽ മുക്കുന്നിയൂർ സ്വദേശിനി ശ്യാമളയെ കൊലപ്പെടുത്തിയ കേസിൽ വട്ടിയൂർക്കാവ് തോപ്പ് മുക്ക് മേലേപുത്തൻ വീട്ടിൽ വിജയൻ നായർ, മുട്ടത്തറ ശ്രീവരാഹം കല്ലുംമൂട് പുത്തൻ വീട്ടിൽ വിജയകുമാർ എന്നിവരെ കോടതി ജീവപര്യന്തം കഠിന തടവിനും മൂന്ന് ലക്ഷം രൂപ വീതം പിഴയ്ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്ന് വർഷം അധിക തടവ് അനുഭവിയ്ക്കണം.

<strong>അറബിക്കടലിന്‍റെ തീരത്ത് മൂന്നു ലക്ഷം പേരുടെ വനിതാമതിൽ; ഒരുക്കങ്ങൾ വിലയിരുത്താൻ കളക്‌ടറുടെ പ്രത്യേക യോഗം</strong>അറബിക്കടലിന്‍റെ തീരത്ത് മൂന്നു ലക്ഷം പേരുടെ വനിതാമതിൽ; ഒരുക്കങ്ങൾ വിലയിരുത്താൻ കളക്‌ടറുടെ പ്രത്യേക യോഗം

പ്രതികൾ പിഴ ഒടുക്കിയാൽ പിഴ തുകയിൽ നിന്ന് രണ്ട് ലക്ഷം രൂപ കൊല്ലപ്പെട്ട ശ്യാമളയുടെ നിയമപരമായ അവകാശികൾക്ക് നൽകാനും കോടതി നിർദ്ദേശിച്ചു. . കൊല നടന്ന് 17 വർഷം കഴിഞ്ഞ ശേഷം നടന്ന വിചാരണയിലാണ് കോടതി ഉത്തരവ് . അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസ് വിചാരണ ചെയ്തത്.കൊലപാതകത്തിന് ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപയുമാണ് പിഴ.

Thiruvananthapuram map

കുറ്റകരമായ ഗൂഢാലോചനയ്ക്ക് പത്ത് വർഷം കഠിന തടവും അൻപതിനായിരം രൂപ പിഴയുമാണ് ശിക്ഷ . കേസിലെ തെളിവ് നശിപ്പിച്ചതിന് ഏഴ് വർഷം കഠിന തടവും അൻപതിനായിരം രൂപയുമാണ്. ശിക്ഷാ കാലാവധി ഒരുമിച്ച് അനുഭവിച്ചാൽ മതി എന്നതുകൊണ്ടുതന്നെ ജീവപര്യന്തം കഠിന തടവ് മാത്രം പ്രതികൾ അനുഭവിച്ചാൽ മതി.

2001 ജൂൺ 25 നാണ് പപ്പട കമ്പനിയിലെ ജീവനക്കാരിയായ ശ്യാമള കൊല്ലപ്പെട്ടത്. കടകളിൽ പപ്പടം വിതരണം ചെയ്ത് വന്നിരുന്ന വിജയകുമാറിന് അവിടത്തെ ഒരു ജീവനക്കാരിയുമായി വഴിവിട്ട ബന്ധം ഉള്ളതായി ശ്യാമള പലരോടും പറഞ്ഞിരുന്നു. ഈ വിരോധമാണ് കൊലയ്ക്ക് വിജയകുമാറിനെ പ്രേരിപ്പിച്ചത്. വനിതാ ജീവനക്കാരെ രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ബസ് സ്റ്രോപ്പിൽ കൊണ്ടാക്കുന്ന ആട്ടോറിക്ഷ ഡ്രെെവർ വിജയൻ നായരെയാണ് വിജയകുമാർ ഇതിനായി കൂട്ടുപിടിച്ചത്.

സംഭവ ദിവസം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ശ്യാമളയെ പാളയം പബ്ളിക് ലെെബ്രറിക്ക് മുൻപിൽ ഇറക്കാതെ വിജയൻ നായർ എ.കെ.ജി സെന്ററിന് സമീപമുള്ള ഒരു ആട്ടോറിക്ഷ വർക്ക് ഷോപ്പിൽ എത്തിച്ചു. അവിടെ കാത്ത് നിന്ന വിജയകുമാർ ശ്യാമളയെ കഴുത്തിന് കുത്തിപ്പിടിച്ച് പിറകോട്ട് തള്ളി. വീഴ്ചയുടെ ആഘാതത്തിൽ ശ്യാമളയുടെ തല വർക്ക് ഷോപ്പിലെ പെെപ്പ് കുറ്റിയിൽ ഇടിച്ച് പൊട്ടി. തലയ്ക്ക് പിറകുവശം ഏറ്റ മാരകമായ ക്ഷതമാണ് മരണകാരണമായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

അബോധാവസ്ഥയിലായ ശ്യാമളയെ പ്രതികൾ അതേ ആട്ടോറിക്ഷയിൽ കയറ്റി വഞ്ചിയൂരുള്ള ഒരു തടിമില്ലിന് സമീപം കൊണ്ട് ഇരുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. ഒരു സ്ത്രീ അബോധാവസ്ഥയിൽ റോഡിൽ ഇരിക്കുന്ന വിവരം അറിഞ്ഞ് എത്തിയ പൊലീസ് ശ്യാമളയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Thiruvananthapuram
English summary
Syamala murder case in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X