Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് ബിജെപിക്ക് വമ്പന്‍ തിരിച്ചടി; സ്ഥാനാര്‍ത്ഥിയും കുടുംബവും അടക്കം 30ഓളം പേര്‍ സിപിഎമ്മില്‍

തിരുവനന്തപുരം: ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ നേടിയെടുക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ പ്രമുഖരായ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചും എ പ്ലസ് കാറ്റഗറി മണ്ഡലങ്ങളായി തിരഞ്ഞെടുത്ത മണ്ഡലങ്ങളില്‍ പ്രചരണം ശക്തിപ്പെടുത്തി മുന്നേറാനാണ് ബിജെപി പദ്ധതിയിടുന്നത്.

ഇതോടൊപ്പം ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്ന ജില്ലകളില്‍ ഒന്നാണ് തിരുവനന്തപുരം. തലസ്ഥാനത്ത് ബിജെപിക്ക് വോട്ട് വിഹിതം വര്‍ദ്ധിച്ചെന്ന വിലയിരുത്തല്‍ പാര്‍ട്ടിക്കുണ്ട്. എന്നാല്‍ ഇപ്പോള്‍ അപ്രതീക്ഷിതമായ ഒരു തിരിച്ചടിയാണ് ഇപ്പോള്‍ ബിജെപിയെ തേടിയെത്തിയിരിക്കുന്നത്...

30ഓളം പേര്‍ സിപിഎമ്മില്‍

30ഓളം പേര്‍ സിപിഎമ്മില്‍

ബിജെപിക്ക് തിരുവനന്തപുരത്ത് തിരിച്ചടി നല്‍കി 30ഓളം പേരാണ് ഇപ്പോള്‍ സിപിഎമ്മില്‍ ചേര്‍ന്നിരിക്കുന്നത്. ഇവരില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി മത്സരിച്ച സ്ഥാനാര്‍ത്ഥിയും കുടുംബവും വരെ ഉള്‍പ്പെടുന്നു. പാലോട് പെരിങ്ങമല പഞ്ചായത്തില്‍ ഇടവം വാര്‍ഡില്‍ മത്സരിച്ച സിന്ധുവാണ് കുടുംബത്തോടൊപ്പം സിപിഎമ്മില്‍ ചേര്‍ന്നത്.

ചുവന്ന മാലയിട്ട് സ്വീകരിച്ചു

ചുവന്ന മാലയിട്ട് സ്വീകരിച്ചു

ബിജെപിയില്‍ നിന്നും രാജിവച്ച് 30ഓളം പേരെ സിപിഎം നേതാക്കള്‍ ചുവന്ന മാലയിട്ട് സ്വീകരിച്ചാണ് സിപിഎമ്മിലേക്ക് സ്വീകരിച്ചത്. സിപിഐഎം ഏരിയ കമ്മിറ്റിയംഗം എ എം അന്‍സാരിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. റിപ്പോര്‍ട്ടര്‍ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

 വമ്പന്‍ തിരിച്ചടി

വമ്പന്‍ തിരിച്ചടി

നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കവെ ഇത്രയധികം പ്രവര്‍ത്തകരുടെ സിപിഎമ്മിലേക്കുള്ള മാറ്റം ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കുക. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ വമ്പന്‍ മുന്നേറ്റമുണ്ടാക്കാന്‍ ബിജെപിക്ക് തിരുവനന്തപുരത്ത് കഴിഞ്ഞിരുന്നു. ഇക്കാര്യം സിപിഎമ്മും ചര്‍ച്ച ചെയ്തിരുന്നു.

11 നിയമസഭ മണ്ഡലങ്ങളില്‍

11 നിയമസഭ മണ്ഡലങ്ങളില്‍

തിരുവനന്തപുരത്ത് 11 നിയമസഭ മണ്ഡലങ്ങളില്‍ ബിജെപി മികച്ച മുന്നേറ്റമുണ്ടാക്കിയെന്നാണ് സിപിഎം വിലയിരുത്തല്‍. തിരുവനന്തപുരത്തുള്ള ചിറിയന്‍ കീഴ് താലൂക്കിലെ നഗരസഭകളിലെയും പഞ്ചായത്തുകളിലെയും വളര്‍ച്ച അപകട സൂചനയായാണ് സിപിഎം കണക്കാക്കുന്നത്. തിരുവനന്തപുരം കൊല്ലം എന്നീ ജില്ലകളില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് പ്രധാന കാരണം സാമൂദായിക ഘടകങ്ങളുണ്ടെന്നാണ് സൂചന.

സിപിഎം നീക്കം

സിപിഎം നീക്കം

അതേസമയം, ബിജെപിയുടെ വളര്‍ച്ച തടയുന്നതിന് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്നാണ് സിപിഎം നേതൃത്വം നേരത്തെ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ക്ഷേത്ര ഭരണ സമിതികളില്‍ ആര്‍എസ്എസുകാരല്ലാത്ത, സിപിഎം അനുഭാവികളെ എത്തിക്കണമെന്ന തീരുമാനം ഫലപ്രദമായി നടപ്പിലാക്കണമെന്നാണ് പ്രധാന നിര്‍ദ്ദേശം നേരത്തെ സിപിഎം മുന്നോട്ടുവച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+