കെഎസ്ആർടിസി ബസിൽ ഓടിക്കളിക്കുമ്പോൾ യാത്രക്കാരന്റെ ദേഹത്ത് തട്ടി; ആറ് വയസുകാരിക്ക് മർദ്ദനം
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ ഓടിക്കളിച്ചതിന് ആറ് വയസുകാരിക്ക് മർദ്ദനം. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ പൂവാർ കെഎസ്ആർടിസി ഡിപ്പോയിൽ ആയിരുന്നു സംഭവം.
കരുംകുളം നിവാസിയായ അമ്മയും രണ്ട് മക്കളും ചെങ്കണ്ണിന് ചികിത്സ തേടി പൂവാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ പോയി വരുമ്പോഴായിരുന്നു മർദ്ദനമേറ്റത്.

ഡോക്ടറെ കണ്ട ശേഷം പൂവാർ ബസ് സ്റ്റാൻഡിൽ ഒഴിഞ്ഞു കിടന്ന ബസിൽ കയറി ഇരിക്കവെയാണ് വണ്ടിക്കുള്ളിൽ ഓടിക്കളിച്ച ആറര വയസുകാരിയെ ദേഹത്ത് തട്ടി എന്നു കാരണം പറഞ്ഞാണ് ആക്രമിച്ചത്.
കരിങ്കുളം സ്വദേശിയായ യേശുദാസൻ എന്ന വ്യക്തിയാണ് കുട്ടിയുടെ മുഖത്ത് കൈകൊണ്ടു ഇടിച്ച് പരിക്കേൽപ്പിച്ചത്. മുഖത്ത് നീരും വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൂവാർ പൊലീസിൽ നൽകിയ പരാതിയിൽ പ്രതിയുടെ വീഡിയോ അടക്കം നൽകിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പൊലീസ് പറയുന്നു. മർദ്ദനമേറ്റ കുട്ടിയുടെ വീട് കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷൻ പരിധിയിലാണ്.
മർദ്ദേനമേറ്റ കുട്ടിയുടെ അമ്മ ആദ്യം കാഞ്ഞിരംകുളം പൊലീസിന് നൽകിയ പരാതി സ്വീകരിച്ചില്ല. തുടർന്നാണ് സംഭവം നടന്ന പൂവാർ പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടത് എന്നും റിപ്പോർട്ടുകളുണ്ട്.












Click it and Unblock the Notifications