Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഴിഞ്ഞം തുറമുഖം: തുറമുഖത്തേക്കുള്ള എല്ലാ ക്രെയിനുകളും അടുത്ത മാസം വിഴിഞ്ഞത്ത് എത്തും

തിരുവനവന്തപുരം: തുറമുഖത്തേക്ക് ഉള്ള എല്ലാ ക്രെയിനുകളും അടുത്ത മാസം വിഴിഞ്ഞത്തെത്തും. തുറമുഖത്ത് സ്ഥാപിക്കാൻ ആവശ്യമായ 32 ക്രെയിനുകളിൽ 15 എണ്ണം നേരത്തെ എത്തിയിട്ടുണ്ട്. ഒക്ടോബർ മുതൽ എത്തിച്ച ക്രെയിനുകൾ യാർഡിലും ബെർത്തിലുമായി സ്ഥാപിച്ചിട്ടുണ്ട്.

ഇവയുടെ ട്രയൽ റണ്ണും പൂർത്തിയായി. 100 മീറ്റർ ഉയരവും 60 മീറ്ററോളം കടലിലേക്ക് തള്ളിനിൽക്കുന്നതുമായ നാല് സൂപ്പർ പോസ്റ്റ് പനാമാക്സ് ക്രെയിനും 30 മീറ്റർ ഉയരമുള്ള 11 ഷോർ ക്രെയിനുമാണ് എത്തിയത്. എട്ട് സൂപ്പർ പോസ്റ്റ് പനാമാക്സ് ക്രെയിനുകളും 24 ഷോർ ക്രെയിനുകളും ആണ് തുറമുഖത്തിന് ആവശ്യം.

vizhinjam

മാർച്ച് 16, 31, ഏപ്രിൽ ഏഴ് തീയതികളിലാണ് ചൈനയിലെ ഷാങ്ഹായിൽ നിന്ന് ക്രെയിനുകളുമായി കപ്പൽ വിഴിഞ്ഞത്തേക്ക് തിരിക്കുന്നത്. ഏപ്രിൽ നാല്, 17, 23 തീയതികളിൽ വിഴിഞ്ഞത്ത് എത്തും . ഇനി 17 ക്രെയിനുകളാണ്. മേയ് മാസത്തിൽ എല്ലാ ക്രെയിനുകളും തുറമുഖത്ത് സ്ഥാപിക്കാനവും എന്നാണ് പ്രതീക്ഷിക്കുന്നത്.

പൂർണമായും ഭാഗങ്ങൾ ഘടിപ്പിച്ചാണ് ക്രെയിനുകൾ എത്തിക്കുന്നത്. സൂപ്പർ പോസ്റ്റ് ക്രെയിനുകൾ ബർത്തിലാണ് ഉറപ്പിക്കുന്നത്. കപ്പലിൽ നിന്ന് കണ്ടെയ്നറുകൾ വാഹനങ്ങളിൽ എടുത്ത് വെയ്ക്കുന്നത് ഈ ക്രെയിനുകൾ ആണ്. ഷോർ ക്രെയിനുകൾ യാർഡിലാണ് ഉറപ്പിക്കുക. യാർഡിലെ കയറ്റുമതിക്കാണ്.

രാജ്യത്തെ തുറമുഖങ്ങളിൽ സ്ഥാപിക്കുന്നതിൽ വെച്ച് ഏറ്റവും വലിയ ക്രെയിനുകളാണ് വിഴിഞ്ഞത്തെ സൂപ്പർ പോസ്റ്റ് പവനമാക്സ് ക്രെയിനുകൾ ക്രെയിനുകൾക്ക് മാത്രമായി 1800 കോടി രൂപയാണ് അദാനി ​ഗ്രൂപ്പ് ചെലവഴിക്കുന്നത്. തുറമുഖത്തിന്റെ ആദ്യ 400 മീറ്റർ നിർമാണം പൂർത്തിയായിട്ടുണ്ട്. അടുത്ത 400 മീറ്റർ ദൂരത്തിൽ നിർമാണം നടക്കുകയാണ്. ബ്രേക്ക് വാട്ടർ നിർമാണം 2850 മീറ്ററും പൂർത്തിയായി.

അതേ സമയം വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശം ചുറ്റുമതിൽ കെട്ടി തിരിക്കുമെന്നും സ്ഥലത്തുണ്ടായിരുന്ന കുരിശ് മാറ്റി സ്ഥാപിക്കും എന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.

ചുറ്റുമതിൽ കെട്ടുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തർക്കം പരിഹരിച്ചുവെന്നും കുരിശ് മാറ്റുന്നതിനെക്കുറിച്ച പള്ളിക്കമ്മറ്റി അം​ഗങ്ങൾ, വൈദികർ എന്നിവരുമായി ചർച്ച നടത്തി എന്നും ഫിഷറീസ് മന്ത്രിയും പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പള്ളി അധികാരികളിം ജനങ്ങളും ഉന്നയിക്കുന്ന പ്രശ്നങ്ങൾ ഓരോന്നായി പരിഹരിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+