Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്മനാഭസ്വാമി ക്ഷേത്രം നോ ഫ്ലൈ സോൺ ആക്കണം; സിറ്റി പോലീസ് കമ്മീഷണർ ശുപാർശ നൽകി

തിരുവനന്തപുരം: അതീവ സുരക്ഷ മേഖലയായ പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളിലൂടെ വിമാനങ്ങളും ഹെലികോപ്റ്ററുകളും പറക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർ ഡിജിപിക്ക് ശുപാർശ നൽകി. കഴിഞ്ഞ മാസം 28 ന് രാത്രി ഏഴ് മണിക്ക് സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റർ അഞ്ച് തവണ ക്ഷേത്രത്തിന് മുകളിലൂടെ പറന്ന സാഹചര്യ കണക്കിലെടുത്താണ് നടപടി.

നിധിശേഖരം കണ്ടെത്തിയതിന് പിന്നാലെയാണ് ക്ഷേത്രപരിസരം സുരക്ഷാ മേഖലയായി പ്രഖ്യാപിച്ച്. എന്നാൽ വ്യോമയാന നിരോധന മേഖലയായി പ്രഖ്യാപിച്ചിരുന്നില്ല. 2011 മുതൽ ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതല സംസ്ഥാന പോലീസിനാണ്.

 Padmanabhaswamy Temple

സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ 230 അം​ഗ പോലീസ് സംഘമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. ഇപ്പോൾ 50 ഓളം പോലീസ് കമാൻഡോകളും നൂറോളം പോലീസുകാരും കാവലുണ്ട്. സുരക്ഷയ്ക്ക് ബൊള്ളാർഡ് സംവിധാനം എല്ലാ പ്രവേശന കവാടങ്ങളിലും ഉപ റോഡുകളുണ്ട്.

സുരക്ഷ ഉദ്യോ​ഗസ്ഥരുടെ നിർദ്ദേശം ലംഘിച്ച് ക്ഷേത്ര പരിസരത്തിലൂടെ വാഹനങ്ങൾ ഓടിച്ച് കയറ്റിയാൽ ഉരുക്ക് നിർമിതമായ ബൊള്ളാർഡ് ഭൂമിക്കടിയിൽ നിന്നും ഉയർന്ന് വന്ന് തടയും.

നിരീക്ഷണ ക്യാമറകളും, വെടിയുണ്ടകളെ പ്രതിരോധിക്കാൻ കഴിയുന്ന തരത്തിൽ നിർമ്മിച്ച സുരക്ഷ ഭടൻമാരുടെ നിരീക്ഷണ ബൂത്തുകളും മൊബൈൽ ജാമറും നിരീക്ഷിക്കാനുള്ള ക്യാമറകളും നാല് നടകളിലും ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്ടറും വാഹനങ്ങളുടെ അടി ഭാ​ഗം പരിശോധിക്കാനായി ഉള്ള സംവിധാനവും സ്ഫോടക വസ്തുക്കളിലെയും മറ്റും സർക്യൂട്ടൂകളും ഇലക്ട്രോണിക് സംവിധാനങ്ങളും കണ്ടുപിടിക്കുന്നതിനുള്ള ഉപകരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷാ ചുമതലയും ചെലവും സർക്കാർ ആണ് വഹിക്കുന്നത്.

തിരക്ക് അനുസരിച്ച് ഗതാഗതം നിയന്ത്രിക്കുന്നതിന് അത്യാധുനിക റോഡ് ബ്ലോക്കേഡുകൾ ഉണ്ട് . ഹൈഡ്രോളിക് സാങ്കേതികവിദ്യയിൽ ആണ്
ഉപകരണങ്ങൾ പ്രവർത്തിക്കുന്നത് ‌. ആറ് നിലവറകൾ ആണ് ക്ഷേത്രത്തിൽ ഉള്ളത് . നിത്യ പൂജക്ക് ആവശ്യമായ സാധനങ്ങൾ സൂക്ഷിച്ചിരുന്ന രണ്ട് അറകൾ ദിവസവും തുറക്കുന്നുണ്ട്. മറ്റ് രണ്ടെണ്ണം ഉത്സവ ആവശ്യത്തിന് വർഷത്തിൽ അഞ്ച് തവണ തുറക്കും.

ഉത്സവത്തിന് ഉപയോ​ഗിക്കുന്ന സ്വർണ കുംഭങ്ങൾ, കുട, തളികകൾ, വാർപ്പ് കോടികൾ വരുന്ന സാധനങ്ങൾ ഇതിന് അകത്താണ്. ഒന്നര നൂറ്റാണ്ടോളം തുറന്നിട്ടില്ലെന്ന് പറയുന്ന എ, ബി അറകൾ കോടതി നിർദ്ദേശത്തെ തുടർന്ന് 2011 ൽ പരിശോധിച്ചപ്പോൾ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന രത്നങ്ങളും സ്വർണവും സ്വർണത്തിൽ നിർമിച്ച അപൂർവ വസ്തുക്കളും സ്വർണമാലകളുമൊക്കെ കണ്ടെത്തിയിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+