വഞ്ചിയൂർ സ്വദേശിയുടെ മരണം: സ്രവ പരിശോധനയിൽ വീഴ്ച, അന്വേഷണം വേണമെന്ന് ജില്ലാ കളക്ടർ
തിരുവനന്തപുരം: കൊറോണ വൈറസ് ബാധിച്ച് മരണമടഞ്ഞ വഞ്ചിയൂർ സ്വദേശിയുടെ രോഗ നിർണയത്തിൽ വീഴ്ച സംഭവിച്ചെന്ന് ജില്ലാ കളക്ടർ. ഇയാളുടെ സ്രവ പരിശോധന നടത്താൻ വൈകിയെന്നാണ് ജില്ലാ കളക്ടർ നവ്ജ്യോത് സിംഗ് ഖോസ ചൂണ്ടിക്കാണിക്കുന്നത്. രോഗിയെ ചികിത്സ മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കും ജനറൽ ആശുപത്രിക്കും വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അതിനാൽ ഈ സംഭവത്തിൽ മെഡിക്കൽ സംഘം അന്വേഷണം നടത്തണമെന്നുമാണ് കളക്ടറുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് റിപ്പോർട്ട് നൽകുമെന്നും കളക്ടർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ശ്വാസകോശ രോഗത്തെ തുടർന്ന് മെയ് 23 മുതൽ 28 വരെയുള്ള കാലയളവിലാണ് വഞ്ചിയൂർ സ്വദേശി രമേശൻ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞത്. മരണ ശേഷം നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഈ സാഹചര്യത്തിലാണ് രമേശന്റെ സ്രവ പരിശോധ നടത്തുന്നതിൽ വീഴ്ച വന്നിട്ടുണ്ടെന്ന് കളക്ടർ ചൂണ്ടിക്കാണിക്കുന്നത്.

Recommended Video

തിരുവനന്തപുരം ജില്ലയിൽ ബുധനാഴ്ച നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ രണ്ട് പേർ വിദേശത്തുനിന്നും രണ്ട് പേർ ഇതര സംസ്ഥാനത്തുനിന്നും കേരളത്തിലെത്തിയവരാണ്. അതേ സമയം ജില്ലയിൽ രോഗം സ്ഥിരീകരിച്ച അഞ്ചു പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പിന് കഴിഞ്ഞില്ല. എന്നാൽ ജില്ലയിൽ സമൂഹ വ്യാപനമില്ലെന്നാണ് ജില്ലാകളക്ടർ സാക്ഷ്യപ്പെടുത്തുന്നത്.












Click it and Unblock the Notifications