മുഖംമൂടി ധരിച്ചെത്തി അമ്മായിമ്മയുടെ കാൽ തല്ലിപ്പൊളിച്ചത് മരുമകൾ; അപ്രതീക്ഷിത ട്വിസ്റ്റ്!!
തിരുവനന്തപുരം: പാൽ സൊസൈറ്റിയിലേക്ക് പാലുമായി ആറാവുംമൂട് സ്വദേശിയായ വാസന്തിയുടെ കാൽ തല്ലിയൊടിച്ചത് മരുമകൾ സുകന്യയെന്ന് പോലീസ്. ഇതിന് പിന്നാലെ മരുമകൾ സുകന്യയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മുഖംംമൂടി ധരിച്ചാണ് മരുമകൾ എത്തയത്. മുഖം മൂടി ധരിച്ചെത്തിയ ഇവർ സ്ത്രീയെ ആക്രമിക്കുകയായിരുന്നു. വാസന്തിയുടെ മകന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സുകന്യയെ പിടികൂടിയത്.
കമ്പിപ്പാര കൊണ്ട് അടിയേറ്റ് കാൽപ്പൊട്ടിയ 65കാരിയായ വാസന്തിയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു. ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെ ആറാലുംമൂട് റെയിൽവേ ക്രോസിനു സമീപത്തു വച്ചാണ് സംഭവം. ആക്രമണത്തിൽ ഈ സ്ത്രീ ധരിച്ചിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടിട്ടിരുന്നില്ല. നിലവിളി കേട്ട് ഉണർന്ന സമീപവാസികൾ കറുത്തവേഷം ധരിച്ച ഒരാൾ ഓടിപ്പോകുന്നത് കണ്ടിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു.സ്ത്രീ ഒറ്റയ്ക്ക് നടന്നുപോകുന്ന വിവരം അറിയാവുന്ന ആരോ ആണ് ആക്രമണം നടത്തിയത് എന്നായിരുന്നു തുടക്കത്തിലേ പൊലീസിന്റെ നിഗമനം. ബാലരാമപുരം ഗ്രാമപഞ്ചായത്ത് കഴിഞ്ഞ കർഷകദിനത്തിൽ മികച്ച കർഷകയ്ക്കുള്ള അവാർഡ് നൽകി ഇവരെ ആദരിച്ചിരുന്നു.
അതസമയം തിരുവനന്തപുരത്ത് നിന്ന് മറ്റൊരു വാർത്ത കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലഹരി മാഫിയ സംഘം പട്ടാപ്പകൾ ഗൃഹനഥനേയും വയോധികയായ ബന്ധുവിനേയും വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു, കണ്ടല സ്റ്റേഡിയത്തിനു സമീപം അൽനൂർ വീട്ടിൽ റഹിം(50), റഹീമിന്റെ കൊച്ചുമ്മ സൈനബ(63) എന്നിവർക്കാണ് മർദനമേറ്റത്.
ആക്രമികൾ വീടിന്റെ ജനൽ ചില്ലുകൾ അടിച്ച് തകർക്കുകയും ഗേറ്റ് വെട്ടുകത്തി കൊണ്ട് വെട്ടി പൊളിക്കുകയും ചെയ്തെന്നാണ് പറയുന്നത്. ഇന്നലെ ഉച്ചയ്ക്ക് 3 മണി ഓടെയാണ് ഈ സംഭവം,. മത്സ്യ വിൽപനക്കാരനായ റഹിമിനെ ആയുധങ്ങളും ആയി സ്കൂട്ടറിൽ വന്ന ഇവർ പിടിച്ച് പുറത്തിറക്കി, അസഭ്യം വിളിച്ച് ആക്രമികൾ തടികൊണ്ട് തലയ്ക്ക് അടിത്തു. ഈ സംഭവം കണ്ട് പുറത്തുനിന്ന് വന്ന കൊച്ചുമ്മ സൈനബയെ താഴേക്ക് തള്ളിയിടുകയായിരുന്നു. വീടിന്റെ ജനൽ തല്ലിത്തകർത്തിരുന്നു. ഗേറ്റിനും നാശമുണ്ടാക്കി. ഷീറ്റ് കത്തികൊണ്ട് കീറി. റഹീമിന് പരിക്ക് ഏറ്റിരുന്നു. ഇദ്ദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ തേടി












Click it and Unblock the Notifications