തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളത്ത് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ താറുമാറായി: കോട്ടയം വഴിയുള്ള ബസ് സര്‍വീസ് തടസ്സപ്പെട്ടു!

  • By Desk
Google Oneindia Malayalam News

കൊച്ചി: വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ജില്ലയില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ താറുമാറായി. തൃശൂര്‍ ഭാഗത്തേക്കുള്ള സര്‍വീസുകള്‍ പൂര്‍ണ്ണമായും കോട്ടയം വഴി തിരുവനന്തപുരത്തേക്കുള്ള സര്‍വീസുകള്‍ ഭാഗികമായും തടസ്സപ്പെട്ടു. ആലുവ-തൃശൂര്‍ റൂട്ടില്‍ പൂര്‍ണ്ണമായും വെള്ളം കയറിയതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിലച്ചു. ഇതോടെ കഴിഞ്ഞ ദിവസം തൃശൂരില്‍ നിന്നും എറണാകുളത്തേക്ക് എത്തിയ സര്‍വീസുകളില്‍ പലതും തിരികെ പോകാനാവത്ത അവസ്ഥയിലാണ്.

ഇതിന് പുറമേ കോട്ടയത്തിന് തയയോലപ്പറമ്പ് വഴിയുള്ള സര്‍വീസ് ഇന്നലെ രാവിലെ നടത്തിയിരുന്നെങ്കിലും ഉച്ചയോടെ ഇവിടെ നിന്നും അയച്ച ബസുകള്‍ തിരികെ വരാത്തതിനാല്‍ ഇതുവഴിയുള്ള സര്‍വീസുകളും മുടങ്ങിയ നിലയിലാണ്. നിലവില്‍ ആലപ്പുഴ വഴിയുള്ള സര്‍വീസുകള്‍ മാത്രമാണ് തടസ്സം കൂടാതെ നടക്കുന്നത്. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഇന്നലെ 50ല്‍ താഴെ മാത്രം സര്‍വീസുകളാണ് നടത്തിയത്. ഇത് കൂടാതെ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആളുകളെ എത്തിക്കുന്നതിനും ഭക്ഷണസാധനങ്ങള്‍ കൈമാറുന്നതിനുമായി 30 ബസുകളും ജീവനക്കാരുടെയും സേവനം കെഎസ്ആര്‍ടിസി ലഭ്യമാക്കിയിട്ടുള്ളതായി ഡിസ്്ട്രിക്റ്റ് ട്രാസ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ വൈറ്റില- ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ കളമശേരി എച്ച്എംടി ജംഗ്ഷന്‍വരെ മാത്രമാണ് ഓടുന്നത്. പറവൂര്‍, പോണേക്കര, ചിറ്റൂര്‍, പൂക്കാട്ടുപ്പടി എന്നീ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഏതാനും ചില ബസുകള്‍ മാത്രമാണ് ഇന്നലെ സര്‍വീസ് നടത്തിയത്.

dk0epm-uuaav2

വൈള്ളം കയറിയതിനെ തുടര്‍ന്ന് ജില്ലയില്‍ ഓഫ് ചെയ്ത സബ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചതായി കെഎസ്ഇബി അറിയിച്ചു. അതേസമയം ജില്ലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പ്രദേശങ്ങളില്‍ പ്രാദേശികമായി വൈദ്യൂതി ബന്ധം വിച്ഛേദിച്ച നിലയിലാണ്. വൈദ്യൂതി ലൈനുകള്‍ താഴ്ന്ന് കിടക്കുന്നതിനാല്‍ വെള്ളത്തില്‍ തട്ടി ഉണ്ടാകാവുന്ന അപകടങ്ങള്‍ ഒഴിവാക്കാനാണിത്. മുളവുകാട് സബ് സ്റ്റേഷനില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഓഫ് ചെയ്തിരിക്കുകയാണ്. എന്നാല്‍ ടൗണ്‍ പരിധിയില്‍നിന്നുമുള്ള വൈദ്യൂതി എത്തിച്ച് പ്രദേശത്തെ വൈദ്യുതി തടസ്സം ഒഴിവാക്കിയിട്ടുണ്ട്. കലൂര്‍, കുറുമശ്ശേരി, വൈപ്പിന്‍, തുടങ്ങിയ സബ് സ്റ്റേഷനുകള്‍ കഴിഞ്ഞ ദിവസം വെള്ളം കയറിയതിനെതുടര്‍ന്ന് ഓഫ് ചെയ്തിരുന്നു.
Thiruvananthapuram
English summary
thiruvananthapuram local news about ksrtc serice.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X