ജയിൽ വാർഡൻ ജോഷിൻദാസിന്റെ ദുരൂഹ മരണം; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി, മൊബൈൽ കേന്ദ്രീകരിച്ചും അന്വേഷണം
നെയ്യാറ്റിൻകര: പണിതീരാത്ത വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട ജില്ലാ ജയിൽ വാർഡൻ പെരുങ്കടവിള തെക്കേക്കുഴിവിള വീട്ടിൽ ജോഷിൻദാസിന്റെ (27) ദുരൂഹ മരണത്തെ കുറിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇതു സംബന്ധിച്ച് ജോഷിൻ അവസാനം വിളിച്ച മൊബൈൽ നമ്പറിലേക്കും എടിഎമ്മിൽ നിന്നുമെടുത്ത പതിനായിരം രൂപ എങ്ങോട്ടു പോയിയെന്നതിനെ കുറിച്ചുമുള്ള ദിശയിലേക്കാണ് അന്വേഷണം നടക്കുന്നത്.
ഇതിലേക്കായി സൈബർ സെൽ വഴി മൊബൈൽ ഫോൺ നമ്പറുകളുടെ വിശദാംശങ്ങൾ നെയ്യാറ്റിൻകര ഡിവൈ.എസ്.പി ബി.ഹരികുമാറിന്റെ നേതൃത്വത്തിൽ അന്വേഷിക്കുന്നുണ്ട്. മൃതദേഹത്തിൽ കാണപ്പെട്ട ജോഷിന്റെ ഷർട്ടിന്റെ പോക്കറ്റ് കീറിയ നിലയിലായിരുന്നു. ബല പ്റയോഗം നടന്നതിന്റെ ലക്ഷണങ്ങളും മുറിക്കുള്ളിൽ ഉണ്ടായിരുന്നു.മുറിക്കുള്ളിലെ ബഞ്ചുകളും മറിഞ്ഞ നിലയിലാണ്.

മൃതദേഹം കെട്ടിയിരുന്ന പ്‌ളാസ്ടിക് കയറിലെ വിരൽപ്പാടുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. മൃതദേഹത്തിന്റെ കൈയിലും ഇടുപ്പിലുമായി വരിഞ്ഞു കെട്ടിയ കയർ തൊട്ടടുത്ത ജനാലയിൽ ബന്ധിപ്പിച്ചിരുന്നതാണ് ഇതൊരു കൊലപാതകമാകാമെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നത്. എന്നാൽ ശ്വാസം മുട്ടിയുള്ള മരണമാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കൂലിപ്പണിക്കാരനായ ക്റിസ്തുദാസിന്റേയും പെരുങ്കടവിള സബ് രജിസ്റ്റർ ഓഫീസിലെ സ്വീപ്പറായ ഷോബിതയുടേയും മകനാണ് ജോഷിൻദാസ്.












Click it and Unblock the Notifications