തിരുവനന്തപുരത്ത് കാണാതായ മൂന്ന് ആണ്‍കുട്ടികളെ കണ്ടെത്തി; എന്തിന് വീടു വിട്ടെന്ന് വ്യക്തമല്ല
തിരുവനന്തപുരം: വെഞ്ഞാറമൂട് കാണാതായ 3 ആൺകുട്ടികളെ കണ്ടെത്തി. പാലോട് വനം മേഖലയില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലിൽ ആണ് ഇവരെ കണ്ടെത്താൻ കഴിഞ്ഞത്. നിലവിൽ ഇപ്പോള്‍ കുട്ടികളെ വീട്ടിൽ എത്തിച്ചിട്ടുണ്ട് എന്നാണ് വിവരം. എന്നാല്‍ എന്തിന് കുട്ടികള്‍ വീടുവിട്ട് പോയതെന്ന് ഇനിയും വ്യക്തമായിട്ടില്ല.
കുട്ടികളുടെ ബാഗുകള്‍ ഇന്ന് രാവിലെ പാലോട് വന മേഖലയോട് ചേര്‍ന്നുള്ള ഒരു ബന്ധു വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇതിന് ശേഷം ഇവര്‍ വനത്തിനുള്ളിൽ ഉണ്ടെന്ന നിഗമനത്തില്‍ നാട്ടുകാര്‍ തിരച്ചില്‍ നടത്തി. തുടർന്ന് കുട്ടികളെ കണ്ടെത്തുകയായിരുന്നു.
പതിനൊന്ന്, പതിമൂന്ന്, പതിനാല് എന്നീ വയസ്സുകളുളള ശ്രീദേവ്, അരുണ്‍, അമ്പാടി എന്നീ കുട്ടികളെയാണ് കാണാതായിരുന്നത്. ഇന്നലെ രാവിലെ മുതൽ ഇവരെ കാണാൻ ഇല്ലായിരുന്നു. ഏകദേശം രാത്രി പത്തരയോടെയാണ് സംഭവം. സംഭവത്തെ തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതിപ്പെട്ടു.
എന്നാൽ, കാണാതായവരില്‍ ഒരു കുട്ടിയെ മുന്‍പും കാണാതായിട്ടുണ്ട്. ഇവർ അടുത്ത് അടുത്ത വീടുകളിൽ താമസിക്കുന്നവരും ബന്ധുക്കളും ആണ് എന്ന് പൊലീസ് പറയുന്നു. ഇതില്‍ അരുണും ശ്രീദേവും ബന്ധുക്കളും അമ്പാടി സമീപത്തെ വീട്ടില്‍ താമസിക്കുന്ന കുട്ടിയുമാണ്. പണത്തിന് ഒപ്പം വസ്ത്രങ്ങളും എടുത്താണ് കുട്ടികള്‍ വീട് വിട്ട് പോയത്. സമീപ പ്രദേശങ്ങളില്‍ ആരും തന്നെ കുട്ടികളെ കണ്ടതായി പറഞ്ഞിരുന്നില്ല. എന്നാൽ, വീടിന് സമീപത്തെ സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചിരുന്നു. അതോടൊപ്പം തന്നെ ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു.
ബാലു ദിലീപിന്റെ സുഹൃത്തല്ല; എന്തുകൊണ്ട് 4 വര്‍ഷം മൂടിവച്ചു, ചോദ്യങ്ങളുമായി എംഎ നിഷാദ്, മറുപടി
അതേസമയം, കേരളത്തിൽ കുട്ടികളെ കാണാതെ അകുന്നത് തുടർ കഥയാകുകയാണ്. കഴിഞ്ഞമാസം, പാലക്കാട് ആലത്തൂരിൽ ഇരട്ട സഹോദരിമാരെയും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളെയും കാണാതായിരുന്നു. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളെയാണ് കാണാതായിരുന്നത്. ഇവര്‍ പാലക്കാട് ബസ് സ്റ്റാന്‍ഡിലൂടെയും പാര്‍ക്കിലൂടെയും നടക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിരുന്നു.
കുട്ടികൾ എന്തിനാണ് വീട് വിട്ടിറങ്ങിയതെന്നോ എവിടേക്കാണ് പോകുന്നതെന്നോ സംബന്ധിച്ച് പൊലീസിന് ആദ്യം ഒന്നും വിവരം ലഭിച്ചിരുന്നില്ല. ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ചും മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുമായിരുന്നു അന്ന് പൊലീസ് അന്വേഷണം നടത്തിയിരുന്നത്. തുടർന്ന് കുട്ടികൾ ഗോവിന്തപുരം ചെക്ക് പോസ്റ്റ് കടന്നതായുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിൽ തമിഴ്നാട്ടേക്ക് അന്വേഷണം വ്യാപിച്ചിരുന്നു.
സംസ്ഥാനത്ത് ഒരിടവേളക്ക് ശേഷം സ്കൂൾ തുറന്നതിന് പിന്നാലെ വീട് വിട്ടിറങ്ങുന്ന കുട്ടികളുടെ എണ്ണം കൂടുകയാണ്. ഇടുക്കിയിൽ സ്കൂളിലെത്താതെ ആനയെ കാണാൻ പോയതിന് അധ്യാപകൻ വഴക്ക് പറഞ്ഞതോടെ നാട് വിട്ട രണ്ട് കുട്ടികളെ രണ്ട് ദിവസത്തെ തിരച്ചിലിന് ഒടുവിലാണ് കണ്ടെത്താൻ കഴിഞ്ഞത്.