യുവാവിന് നേരെ ക്രൂര മർദ്ദനം; ചുറ്റിക കൊണ്ട് കാല്‍മുട്ട് തല്ലിയൊടിച്ചു; കേസിൽ ആറ് പ്രതികൾ
തിരുവനന്തപുരം: മണ്ണന്തലയില്‍ യുവാവിനെ സംഘം ചേര്‍ന്ന് മർദ്ദിച്ചു. കല്ലയം നെടുമണ്‍ സ്വദേശി വിശാഖിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ചുറ്റിക കൊണ്ട് യുവാവിന്റെ കാല്‍മുട്ട് തല്ലിയൊടിക്കുന്നതും സംഘം ചേര്‍ന്ന് മര്‍ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
കഴിഞ്ഞ ശനിയാഴ്ചയാണ് വിശാഖിനെ ഒരുസംഘം തട്ടിക്കൊണ്ടുപോയി മണ്ണന്തല പുതുകുന്നില് എത്തിച്ച് ക്രൂരമായി മര്‍ദിച്ചത്. തുടര്‍ന്ന് മര്‍ദനദൃശ്യങ്ങള്‍ പ്രതികള്‍ തന്നെ മൊബൈലില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ വിശാഖിനെ പുതുകുന്നില് ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞിരുന്നു . തുടര്‍ന്ന് ഒരു ബന്ധു എത്തിയാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . സംഭവത്തില്‍ നാലുപേരെ പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു .
കേസിലെ പ്രതികളില്‍ ഒരാളുടെ ഭാര്യയുമായി വിശാഖിന് ബന്ധമുണ്ടെന്ന ആരോപണമാണ് തട്ടിക്കൊണ്ട് പോകലിലും മര്‍ദനത്തിലും കലാശിച്ചതെന്നാണ് പോലീസ് പറയുന്നത് . പുതുകുന്നില് എത്തിച്ച യുവാവിനെ പ്രതികള്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നു . ചുറ്റിക കൊണ്ട് കാല്‍മുട്ട് തല്ലിയൊടിച്ച പ്രതികള്‍, യുവാവിന്റെ വാരിയെല്ലുകളും തകര്‍ത്തിരുന്നു. അതേസമയം, ആകെ ആറുപേരാണ് കേസിലെ പ്രതികള്‍ .
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications