സിസിടിവി ദൃശ്യങ്ങളിലെ ആ സ്ത്രീ ആരാണ്, കേസുമായി ബന്ധമുണ്ടോ? നിർണായക ദൃശ്യങ്ങൾ പോലീസിന്
തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ നിന്ന് രണ്ട് വയസ്സുകാരിയെ കാണാതായ സംഭവത്തിൽ നിർണായക സി സി ടി വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. വൈകീട്ട് ആറ് മണിക്ക് ശേഷമുള്ള ദൃശ്യങ്ങളാണ് ഡി സി പിയുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം പരിശോധിക്കുന്നത്. സ്ഥലത്ത് ഫോറൻസിക് സംഘവും പരിശോധന നടത്തുന്നുണ്ട്. കുട്ടിയെ ഉപേക്ഷിക്കാൻ എത്തിയത് ചാക്ക ഭാഗത്ത് നിന്നാണ് എന്നും സംശയം ഉണ്ട്.
അറപ്പുര റസിഡൻസ് അസോസിയേഷനിലെ ഓഫീസ് സി സി ടി വി പരിശോധിച്ചിരുന്നു. അറപ്പുരവിളാകത്ത് നിന്നും ചാക്ക ഐ ടി ഐ ഭാഗത്തേക്കുള്ള മുഴുവൻ സി സി ടി വിയും പോലീസ് പരിശോധിക്കുന്നുണ്ട്. വൈകീട്ട് ആറ് മണിക്ക് ശേഷമുള്ള ദൃശ്യങ്ങളാണ് ഡി സി പിയുടെ നേതൃത്വത്തിൽ പരിശോധിച്ചത്.

ഇതിന് പുറമെ വീടുകളിലുള്ള സി സി ടി വി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിരുന്നു, അതിലൊന്നിൽ നിന്നാണ് ഒരു മതിലിന് അരികിലൂടെ ഒരു സ്ത്രീ നടന്നു പോകുന്ന ദൃശ്യം ലഭിച്ചത്. അവരുടെ കയ്യിൽ എന്തോ ഒന്ന് കാണുന്നുണ്ട്. എന്നാൽ തിരിചത്ച് വരുമ്പോൾ സ്ത്രീയുടെ കയ്യിൽ ഒന്നുമില്ലാത്തതും ദൃശ്യത്തിൽ കാണുന്നു. ഈ ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. എന്നാൽ ഇതിന് തട്ടിക്കൊണ്ട് പോകലുമായി ബന്ധമുണ്ടോ എന്ന കാര്യത്തിൽ പോലീസ് ഉറപ്പ് നൽകുന്നില്ല.
ഹൈദരബാദ് സ്വദേശികളുടെ അമർ ദീപ് - റബീന ദേവി ദമ്പതികളുടെ മകളെയാണ് ഇന്നലെ കാണാതായത്. സഹോദരങ്ങൾക്ക് കുട്ടിയെ കാണാകാവുകയായിരുന്നു. മണിക്കൂറുകൾ നീണ്ട അന്വേഷണത്തിൽ ഒടുവിലാണ് കൊച്ചുേവളി റെയിൽ വേ സ്റ്റേഷന് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നത്.
മഞ്ഞ സ്കൂട്ടറിൽ വന്ന രണ്ട് പേർ എടുത്ത് കൊണ്ട് പോയി എന്നായിരുന്നു കുട്ടിയുടെ സഹോദരൻ പറഞ്ഞത്. രാത്രി 12 ന് ശേഷം രണ്ട് പേർ ബൈക്കിൽ പോകുന്ന ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. ഇവർക്കിടയിൽ കുട്ടി ഉണ്ടായിരുന്നു എന്നാണ് സംശയിക്കുന്നത്.
കുട്ടിയെ കൊണ്ട് പോകുന്നത് കണ്ടു എന്ന് പറഞ്ഞ യുവാവിനെ പോലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു,, രാത്രി പന്ത്രണ്ടരയ്ക്ക് ശേഷം ഭക്ഷണം കഴിക്കാൻ ഇറങ്ങിയപ്പോൾ രണ്ട് പുരുഷന്മാർ സ്കൂട്ടറിൽ പോകുന്നത് കണ്ടു എന്നായിരുന്നു ഇയാൾ പറഞ്ഞത്.












Click it and Unblock the Notifications