Get Updates
Get notified of breaking news, exclusive insights, and must-see stories!

അഴിമതി പ്രോത്സാഹിപ്പിക്കുന്നതിനും നിയമസഭാ സമിതിയെ കരുവാക്കി; സ്പീക്കർക്ക് കത്ത് നൽകി ചെന്നിത്തല

തിരുവനന്തപുരം; സര്‍ക്കാരിന്റെ സ്വാര്‍ത്ഥ താല്പര്യം സംരക്ഷിക്കുന്നതിനും അഴിമതി പ്രോത്സാഹിപ്പിക്കുന്നതിനും നിയമസഭാ സമിതിയെ കരുവാക്കിയെന്ന് ആരോപിച്ച് സ്പീക്കർ പിശ്രീരാമകൃഷ്ണന്റെ കത്ത് നല്‍കി പ്രതിപക്ഷ നേതാവ്..ലൈഫ്മിഷന്‍ പദ്ധതിയുടെ രേഖകൾ ഇഡി‍ ആവശ്യപ്പെട്ടത് നിയമസഭയുടെ അവകാശങ്ങളിന്മേലുള്ള കടന്നു കയറ്റമായി ചിത്രീകരിച്ച് ഇ.ഡി ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം ആരായാൻ സഭയുടെ പ്രിവിലേജ് ആന്റ് എത്തിക്‌സ് കമ്മിറ്റി തീരുമാനിച്ച സംഭവം അധികാരദുർവിനിയോഗമാണെന്ന് ചെന്നിത്തല പറഞ്ഞു.

 chennithala

രാജ്യത്തെ ഒരു നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിയമാനുസൃതം ഇ.ഡി നടത്തുന്ന അന്വേഷണം നിയമസഭയുടെ അവകാശങ്ങളിൻമേലുള്ള കടന്നു കയറ്റമാവുന്നതെങ്ങനെയെന്ന് മനസിലാവുന്നില്ല. നിയമസഭാ സമിതിയുടെ അധികാര പരിധിയില്‍ വരാത്തതാണ് ഈ വിഷയം. എന്നിട്ടും ഇക്കാര്യത്തില്‍ ജെയിംസ് മാത്യുവിന്റെ നോട്ടീസ് ലഭിച്ചയുടന്‍ അതില്‍ പ്രഥമ ദൃഷ്ട്യാ അവകാശലംഘന പ്രശ്‌നം ഉള്‍ക്കൊള്ളുന്നുണ്ടോ എന്ന് പോലും പരിശോധിക്കാതെ സ്പീക്കര്‍ സമിതിക്ക് റഫര്‍ ചെയ്തതും കമ്മിറ്റി ഇക്കാര്യത്തില്‍ അമിതമായ ആവേശം കാണിച്ചതും നിയമസഭയിലും അതിന്റെകമ്മിറ്റികളിലുമുള്ള പൊതു ജനവിശ്വാസം നഷ്ടപ്പെടുത്തുവാന്‍ ഇടയാക്കിയിട്ടുണ്ട്.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ 4.35 കോടി രൂപയുടെ കോഴ ഇടപാട് നടന്നതായി പ്രതികള്‍ തന്നെ വെളിപ്പെടുത്തിയതാണ്. അത് മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവ് പ്രഖ്യാപിക്കുകയും ധനമന്ത്രിയുംനിയമ മന്ത്രിയും ശരിവെയ്ക്കുകയും ചെയ്തു
ഈ സാഹചര്യത്തിലാണ് 2002 ലെ പ്രിവന്‍ഷന്‍ ഓഫ്മണിലെന്‍ഡറിംഗ് ആക്ടിന്റെ അടിസ്ഥാനത്തില്‍ ഇ.ഡി അധികൃതര്‍ അന്വേഷണം നടത്തുന്നത്
ഈ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ലൈഫ് മിഷന്‍ സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ ആരാഞ്ഞുകൊണ്ട് ചീഫ് സെക്രട്ടറിക്ക് ഇ.ഡി കത്ത് നല്‍കിയത്.

ലൈഫ് രേഖകള്‍ ഇ.ഡി ആവശ്യപ്പെട്ടതു കാരണം പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭയിൽ നല്‍കിയ ഉറപ്പ് പാലിക്കാന്‍ കഴിയാതെ വരുമെന്നും ഇത് സഭയുടെ അവകാശത്തിന്റെ ലംഘനമാണെന്നുമുള്ള വാദം തെറ്റാണെന്ന് നിയമസഭാ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ആധികാരിക ഗ്രന്ഥമായ കൗള്‍ ആന്റ് ഷക്തര്‍ പറയുന്നു സഭയിൽ ഒരു മന്ത്രി നല്‍കുന്ന ഉറപ്പ് പാലിക്കപ്പെടാതെ പോകുന്നത് അവകാശ ലംഘനമോ സഭയോടുള്ള അവഹേളനമോ അല്ലെന്നാണ് കൗള്‍ ആന്റ് ഷക്തര്‍ പേജ് 307 ല്‍ പറയുന്നത്.

( 'Non Implementation of an assurance given by a Minister on the floor of the House is neither a breach of privilege nor a contempt of the house, for the process of implementation of a policy matter is conditional on a number of factors contributing to such policy' [Koul and Shakdher, sixth Edition - page 307] )
ലൈഫ് രേഖകള്‍ ആവശ്യപ്പെട്ട ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറുടെ നടപടി ലൈഫ് മിഷന്‍ പദ്ധതി നടപ്പിലാക്കുന്നതിന് ഒരു കാരണവശാലുംവിഘാതമാകുന്ന ഒന്നല്ല.എന്നിരുന്നാലും ലൈഫ് മിഷന്‍ സംബന്ധിച്ച് മുഖ്യമന്ത്രി സഭക്ക് നല്‍കിയ ഉറപ്പ് നടപ്പിലാക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടായാല്‍ പോലും, അതില്‍ അവകാശ ലംഘന പ്രശ്‌നം ഇല്ലെന്ന് ഇതില്‍ നിന്നും വ്യക്തമാണ്.

സഭാ നാഥനായ മുഖ്യമന്ത്രി തന്നെ പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി നിലവില്‍ അന്വേഷണം നടത്തുന്നത്. നിയമസഭാ അദ്ധ്യക്ഷനെന്ന നിലയില്‍ അഴിമതി അന്വേഷണങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് സ്പീക്കർ ചെയേണ്ടിയിരുന്നത്. എന്നാൽ അതിനു വിപരീതമായി സര്‍ക്കാരിന്റെ സ്വാര്‍ത്ഥ താല്പര്യം സംരക്ഷിക്കുന്നതിനും,
അഴിമതിയെ പ്രോത്സാഹിപ്പിക്കുന്നതിനും നിയമസഭാ കമ്മിറ്റിയെ തന്നെ കരുവാക്കുകയും ചെയ്ത് സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തിയാണ് കത്ത് നൽകിയതെന്നും ചെന്നിത്തല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+