ക്രൂചെയ്ഞ്ചിങ്ങിൻ്റെ പ്രധാന വേദിയായി വിഴിഞ്ഞം കടപ്പുറം ; ഇന്നലെ മാത്രം എത്തിയത് ഒൻപത് കപ്പലുകൾ
തിരുവനന്തപുരം: അന്തർദേശീയ ജലപാതകളോട് അടുത്തുകിടക്കുന്നതാണ് തിരുവനന്തപുരം വിഴിഞ്ഞത്തെ കപ്പലുകളുടെ ഇഷ്ട കേന്ദ്രമാക്കി മാറ്റുന്നത്. അന്തർദേശീയ ക്രൂ ചെയഞ്ചിങ്ങിന് ഇന്നലെ മാത്രം വിഴിഞ്ഞത്തെത്തിയതാകട്ടെ ഒൻപത് കപ്പലുകളാണ് . തീരദേശമേഖലയായ വിഴിഞ്ഞത്തിൻ്റെ ചരിത്രത്തിൽ ഒരു ദിവസം ഇത്രയുമധികം കപ്പലുകൾ എത്തുന്നതും ഇതാദ്യമായിട്ടാണ്.
പുതിയ മെയ്‌ക്കോവറില്‍ അന്ന രാജന്‍; താരത്തിന്റെ പുതിയ ലുക്ക് തമിഴ് ചിത്രത്തിന് വേണ്ടി

ക്രൂ ചെയ്ഞ്ചിങ്ങിനായി ഇന്നലെ തിരുവനന്തപുരം വിഴിഞ്ഞത്ത് കപ്പലുകളുടെ ചാകരയായിരുന്നു.ഇടയ്ക്കിടെ പെയ്ത മഴയിലും പ്രതികൂല കാലാവസ്ഥയിലും ഒൻപത് കപ്പലുകൾ ഒരു ദിവസം ഇവിടേക്കെത്തിയെന്ന പ്രത്യേകതയും കഴിഞ്ഞ ദിവസത്തിനുണ്ടായിരുന്നു. പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനുള്ളിൽ തന്നെ ഏറ്റവും കൂടുതൽ കപ്പലുകൾ ക്രൂചെയ്ഞ്ചിങ്ങ് നടത്തിയെന്ന പ്രത്യേകതയും വിഴിഞ്ഞം മൈനർ പോർട്ടിന് ലഭിച്ചു കഴിഞ്ഞു.

ഇതിനു പിന്നാലെയാണ് ഏറ്റവും കൂടുതൽ കപ്പലുകൾ ഒരുദിവസമെത്തിയെന്ന നേട്ടത്തിന് കൂടി തുറമുഖം സാക്ഷിയാകുന്നത്. ക്രൂചെയ്ഞ്ചിങ്ങിന് എത്തിയ കപ്പലുകളിൽ നിന്ന് 90 പേർ കരയ്ക്കിറങ്ങി.എന്നാൽ,ഇവിടെ നിന്ന് 101 പേർ കപ്പലിലേക്ക് തിരികെ കയറുകയും ചെയ്തു.101 ജീവനക്കാരിൽ രണ്ടുപേർ വിദേശികളുമാണ്.

എത്ര കപ്പലുകൾ ഒരുമിച്ച് വിഴിഞ്ഞം കടപ്പുറത്ത് എത്തിയാലും ക്രൂ ചെയ്ഞ്ചിങ്ങ് നടപടികൾ പൂർത്തിയാക്കി വേഗത്തിൽ മടങ്ങാൻ കഴിയുമെന്നുള്ള പ്രത്യേകതയാണ് വിഴിഞ്ഞത്തേക്ക് കൂടുതൽ കപ്പലുകളെ അടുപ്പിക്കുന്നത്. അതേസമയം, അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ തടസ്സമാകുന്നുമുണ്ട്.

നങ്കൂരമിടുന്ന കപ്പലുകളിൽ നിന്ന് കപ്പൽ ജീവനക്കാരെ പുറത്തെത്തിക്കുവാനും അവശേഷിക്കുന്നവരെ കപ്പലുകളിലേക്ക് തിരികെ കയറ്റാനുള്ള ടഗുകളുടെ കുറവും കടപ്പുറത്തെ ക്രൂ ചെയഞ്ചിങ്ങ് പ്രവർത്തനങ്ങൾക്ക് വിലങ്ങുതടിയാകുന്നുണ്ട്. മൂന്ന് മണിക്കൂറിനുള്ളിൽ വിഴിഞ്ഞത്ത് എത്തിയാൽ ക്രൂ ചെയ്ഞ്ചിങ്ങ് പൂർത്തിയാക്കി തിരികെ മടങ്ങാമെന്നുള്ളതാണ് കൂടുതൽ കപ്പലുകളെ കടപ്പുറത്തേക്ക് ആകർഷിക്കാനുള്ള പ്രധാന കാരണം. കഴിഞ്ഞ ദിവസം മാത്രം വിഴിഞ്ഞം മൈനർ പോർട്ടിന് വരുമാനമായി 10 ലക്ഷം രൂപയാണ് ലഭിച്ചത്.

എന്നാൽ, ഇത്രയും വലിയ ദൗത്യം നടത്താൻ കേരള മാരിടൈം ബോർഡിന് 'ധ്വനി' എന്ന ടഗ് മാത്രമാണ് നിലവിലുള്ളത് നേരത്തെ രണ്ട് ടഗ് ഉണ്ടായിരുന്നതിൽ അറ്റകുറ്റപ്പണികളുടെ ഭാഗമായി രണ്ടെണ്ണം പോർട്ടലിലേക്ക് മാറ്റിയിരുന്നു. അദാനി ഗ്രൂപ്പിൻ്റെ ഒരു ടഗ് മാത്രമാണ് അവശേഷിക്കുന്നത്.

മാത്രമല്ല, ചരിത്രനിമിഷത്തിനും ചരിത്രദൗത്യങ്ങൾക്കും വേദിയാകാൻ സാധ്യതയുള്ള വിഴിഞ്ഞത് പോർട്ട് ഓഫീസറുടെ അഭാവവും പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നുണ്ട്. ഇനിയും പോർട്ട് ഓഫീസറെ നിയമിക്കാൻ തുറമുഖവകുപ്പ് മുൻകൈയെടുത്തിട്ടില്ല. കൊല്ലം പോർട്ട് ഓഫീസർക്ക് തന്നെയാണ് വിഴിഞ്ഞത്തിൻ്റെയും ചുമതല നൽകിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
സാരിയില്‍ അതീവ സുന്ദരിയായി ഗായിക രഞ്ജനി ജോസ്; വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications