തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരം:ഭര്‍ത്താവ് കൈകുടഞ്ഞപ്പോള്‍ മീന്‍കറി ഭാര്യയുടെ കണ്ണില്‍വീണു,ഭാര്യ കിണറ്റില്‍ചാടിമരിച്ചു

  • By ജാനകി
Google Oneindia Malayalam News

പോത്തന്‍കോട്: വഴക്കിടിനിടെ ഭര്‍ത്താവിന്റെ കൈയ്യില്‍ നിന്നും മീന്‍ചാര്‍ ഭാര്യയുടെ കണ്ണില്‍ വീണു. സങ്കടവും ദേഷ്യവും സഹിയ്ക്കാനാകാതെ ഭാര്യ കിണറ്റില്‍ ചാടി മരിച്ചു. വളരെ പെട്ടന്നുണ്ടാകുന്ന പ്രകോപനങ്ങളുടെ പേരില്‍ എന്ത് കുറ്റകൃത്യത്തിലേയ്ക്കുംനീങ്ങുന്ന അവസ്ഥയിലേയ്ക്ക് കേരളത്തിലെ യുവത നീങ്ങുന്ന അവസ്ഥയ്ക്ക് ഉദാഹരണമായി മാറുകയാണ് ഈ സംഭവം. തിരുവനന്തപുരം പോത്തന്‍ കോടാണ് സംഭവം.

ഞാണ്ടൂര്‍ക്കോണം ഭഗവതിപുരം കീഴതില്‍ വീട്ടില്‍ വാടകയ്ക്ക് താമസിയ്ക്കുന്ന പട്ടം മുറിഞ്ഞപാലം തോട്ടുവരമ്പില്‍ ഷീജു-ഷീജ ബന്തികളുടെ മകള്‍ അര്‍ച്ചന (20) ആണ് മരിച്ചത്. ചെറുതായി തുടങ്ങിയ വഴക്കാണ് അര്‍ച്ചനയുടെ ആത്മഹത്യയ്ക്ക് കാരണമായത്. അര്‍ച്ചന കിണറ്റില്‍ ചാടിയതിന് പിന്നാലെ ഭര്‍ത്താവ് വിഷ്ണു (24) ഇതേ കിണറ്റില്‍ ചാടി. ഇരുവരേയും രക്ഷിയ്ക്കാന്‍ പിന്നാലെ അയല്‍ക്കാരനും ചാടി. അര്‍ച്ചന മരിയ്ക്കുകയും മറ്റ് രണ്ട് പേരും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാവുകയും ചെയ്തു. കൂടുതല്‍ വിവരങ്ങളിലേയ്ക്ക്...

വൈകിട്ട്

വൈകിട്ട്

വൈകിട്ട് നാലുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. സ്വകാര്യ ട്രാവല്‍സിലെ ഡ്രൈവറാണ് വിഷ്ണു. ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക വീട്ടിലെത്തിയ വിഷ്ണു ഭാര്യയുമായി ചെറുതായി വഴക്കിട്ടു

ദേഷ്യപ്പെട്ടു

ദേഷ്യപ്പെട്ടു

ഭക്ഷണം കഴിയ്ക്കുന്നതിനിടെയാണ് വിഷ്ണു ദേഷ്യപ്പെട്ടത്. ഇയാള്‍ കൈ കുടഞ്ഞപ്പോള്‍ മീന്‍കറിയുടെ ചാര്‍ അര്‍ച്ചനയുടെ കണ്ണില്‍ വീണു

രൂക്ഷമായി

രൂക്ഷമായി

ഇതോടെ വഴക്ക് രൂക്ഷമായി. തുടര്‍ന്ന് സങ്കടവും ദേഷ്യവും സഹിയ്ക്കാനാകാതെ അര്‍ച്ചന 60 അടിയോളം താഴ്ചയുള്ള കിണറ്റിലേയ്ക്ക് ചാടി. പേടിച്ചരണ്ട വിഷ്ണുവും പിന്നാലെ ചാടി. വിവരമറിഞ്ഞെത്തിയ വിഷ്ണുവിന്റെ സുഹൃത്തും അയല്‍ക്കാരനുമായ അഭിജിത്തും പിന്നാലെ ചാടി.

ഫയര്‍ഫോഴ്‌സെത്തി

ഫയര്‍ഫോഴ്‌സെത്തി

ചാക്കയില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി വിഷ്ണുവിനേയും അഭിജിത്തിനേയും രക്ഷിച്ചു. പക്ഷേ അര്‍ച്ചന മരിച്ചു

വിവാഹം

വിവാഹം

കൊട്ടാരക്കര സ്വദേശിയാണ ്‌വിഷ്ണു. വിഷ്ണുവും അര്‍ച്ചനയും വിവാഹിതരായിട്ട് രണ്ട് വര്‍ഷമോ ആകുന്നുള്ളൂ

Thiruvananthapuram
English summary
Woman commit suicide in Thiruvananthapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X