Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഘര്‍ഷ ഭൂമിയായി തിരുവനന്തപുരം! യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ ജലപീരങ്കി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടുത്തെ തുടര്‍ന്ന് സംഘര്‍ഷഭൂമിയായി മാറി തലസ്ഥാനം. സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാനായി മനപ്പൂര്‍വ്വം സൃഷ്ടിച്ചതാണ് തീപിടുത്തം എന്നാരോപിച്ച് യുഡിഎഫ് സമര രംഗത്തേക്ക് ഇറങ്ങിയിരിക്കുകയാണ്. സെക്രട്ടേറിയറ്റിന് മുന്നിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. മുഖ്യമന്ത്രി രാജി വെക്കണം എന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച്.

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നോര്‍ത്ത് ഗേറ്റിലെത്തിയതോടെ സംഘര്‍ഷ ഭരിതമായി. തുടര്‍ന്ന് പ്രതിഷേധക്കാരെ പിരിച്ച് വിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ ജലപീരങ്കി പ്രയോഗിച്ചതിന് ശേഷവും സമരക്കാര്‍ പിരിഞ്ഞ് പോകാന്‍ തയ്യാറായില്ല. ബാരിക്കേഡുകള്‍ ഉയര്‍ത്തി പോലീസ് സമരക്കാരെ തടഞ്ഞു. എംജി റോഡ് തടഞ്ഞ് കൊണ്ട് യൂത്ത് കോണ്‍ഗ്രസ് സമരം തുടരുകയാണ്. നേതാക്കള്‍ എത്തി പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. നേരത്തെ യുവമോര്‍ച്ച പ്രവര്‍ത്തകരും സെക്രട്ടേറിയറ്റിലേക്ക് സമരവുമായി എത്തിയിരുന്നു.

fire

സെക്രട്ടേറിയറ്റിലെ തീപിടുത്തം വലിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംഎല്‍എമാരായ വിടി ബല്‍റാം, വിഎസ് ശിവകുമാര്‍ അടക്കമുളളവര്‍ സെക്രട്ടേറിയറ്റിന് മുന്നിലെത്തി പ്രതിഷേധിച്ചു. തുടര്‍ന്ന് ഇവരെ സെക്രട്ടേറിയറ്റിന് അകത്തേക്ക് കടത്തി വിടുകയുണ്ടായി. സെക്രട്ടേറിയറ്റിലെ തീ പിടുത്തം എന്‍ഐഎ അന്വേഷിക്കണം എന്നാണ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നത്.

സെക്രട്ടേറിയറ്റിലെ പ്രൊട്ടോക്കോള്‍ വിഭാഗത്തിലെ മൂന്ന് സെക്ഷനുകളിലാണ് തീ പിടിച്ചത്. അതേസമയം സാധാരണമായ ഒരു അപകടത്തെ സെക്രട്ടേറിയറ്റ് കലാപഭൂമിയാക്കി മാറ്റാനുളള ആയുധമാക്കി മാറ്റുകയാണ് എന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്. കോണ്‍ഗ്രസ്-ബിജെപി നാടകമാണ് നടക്കുന്നത് എന്ന് മന്ത്രി ഇപി ജയരാജന്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+