സിക്ക വൈറസ്; ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല; കരുതൽ അനിവാര്യം: ജില്ലാ മെഡിക്കൽ ഓഫീസർ
തിരുവനന്തപുരം: നഗരത്തിൽ സിക്ക വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തലസ്ഥാനവാസികൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ് എസ് ഷിനു.കേരളത്തിൽ ആദ്യമായിട്ടാണ് സിക്ക വൈറസ് റിപ്പോർട്ട് ചെയ്യുന്നത്.ഗർഭിണികളിൽ രോഗം സ്ഥിരീകരിച്ചാൽ പ്രത്യേകം സൂക്ഷിക്കണമെന്നും ഷിനു പറഞ്ഞു.
നിലവിൽ തിരുവനന്തപുരത്ത് ഒരു കേസ് മാത്രമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. സിക്ക വൈറസ് ബാധ മാരകമല്ല. രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ജനങ്ങൾ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്നും യാതൊരു കാരണവശാലും അലംഭാവം പാടില്ലെന്നും ഡോ ഷിനു പറഞ്ഞു. തിരുവനന്തപുരത്ത് വൺ ഇന്ത്യ മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിലിണ്ടറുകളുമായി കർഷകർ, ഇന്ധന വില വർധനവിനെതിരെ പ്രതിഷേധം- ചിത്രങ്ങൾ

സിക്ക വൈറസ് രോഗം ഗുരുതരമല്ല. കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്യുന്ന രോഗമായതിനാൽ ജനങ്ങൾ വളരെയധികം ശ്രദ്ധിക്കണം. ഡെങ്കിപ്പനി, ചിക്കൻഗുനിയ തുടങ്ങിയ പുതിയ രോഗബാധയാണിത്. വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ ഒരു പരിധിവരെ രോഗത്തിൽ നിന്ന് രക്ഷനേടാനാകും - ജില്ലാ മെഡിക്കൽ ഓഫീസർ.
സിക്ക വൈറസ് പ്രധാനമായും ബാധിക്കുന്നത് ഗര്‍ഭിണികളെയാണ്. കുട്ടികളിലും മുതിര്‍ന്നവരിലും സിക്ക ബാധിച്ചാല്‍ നാഡീസംബന്ധിമായ പ്രശ്‌നങ്ങളിലേക്ക് എത്തിക്കാനുള്ള സാധ്യതയുണ്ട്.ഗർഭിണികളിൽ രോഗം കണ്ടാൽ പ്രത്യേകം ശ്രദ്ധിക്കണം. ഡോ.എസ് എസ് ഷിനു പറഞ്ഞു.

ആരോഗ്യവകുപ്പും നഗരസഭയും സർക്കാർ സംവിധാനങ്ങളുമെല്ലാം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുകയാണ്.ആരോഗ്യവകുപ്പും സർക്കാരും രോഗം പകരാതിരിക്കാനുള്ള മുന്നൊരുക്കങ്ങളും ജാഗ്രത നിർദ്ദേശങ്ങളും സ്വീകരിച്ചിട്ടുണ്ട്.
കൊതുകുനശീകരണത്തിനുള്ള നടപടിക്രമങ്ങളിൽ ജനങ്ങളും പങ്കാളിയാകണം. വീട്ടിനു ചുറ്റുവട്ടത്ത് പഴയ കുപ്പികളിലും ചെറുപാത്രങ്ങളിലും വെള്ളം കെട്ടിനിൽക്കാതെ സൂക്ഷിക്കണം. കൊതുകുകൾ മുട്ടയിട്ടു പെരുകി രോഗം കൂടുതൽ സ്ഥലത്തേക്ക് പകരാതിരിക്കാൻ ജനങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. അധികൃതർ വരുന്നതുവരെ കാത്തിരിക്കരുത്.കൊതുകിൻ്റെ ഉറവിട നശീകരണത്തിന് അതാതിടങ്ങളിൽ താമസിക്കുന്ന ജനങ്ങൾ തന്നെ മുന്നിട്ടിറങ്ങണം. - ഡോ ഷിനു പറയുന്നു.

ഈഡിസ് വിഭാഗത്തില്‍പ്പെടുന്ന കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക്കയെന്നു പറയുന്നത്. പകല്‍ സമയത്താണ് ഇത്തരം കൊതുകുകള്‍ പ്രധാനമായും കടിക്കുക. സിക്ക വൈറസ് ബാധിച്ചയാള്‍ക്ക് രണ്ട് മുതല്‍ ഏഴ് ദിവസം വരെ രോഗലക്ഷണങ്ങള്‍ നീണ്ടും നില്‍ക്കും.തലവേദന, സന്ധി വേദന, ചുവന്ന പാടുകള്‍, പനി, പേശി വേദന എന്നൊക്കെയാണ് പ്രധാനമായും കാണിക്കുന്ന ലക്ഷണങ്ങള്‍. ജനങ്ങൾ ഒറ്റക്കെട്ടായി നിന്നാൽ നമുക്ക് ഇതിനെയും പ്രതിരോധിക്കാൻ കഴിയും - ഡോ ഷിനു പറഞ്ഞു.
നിലവിൽ തിരുവനന്തപുരം പാറശാല സ്വദേശിയായ 24 കാരിയായ ഗര്‍ഭിണിയിലാണ് രോഗം ആദ്യമായി സ്ഥിരീകരിച്ചിരിക്കുന്നത്.തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്ന് അയച്ച 19 സാമ്പിളുകളില്‍ 13 പേര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചതായി സംശയമുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. സാമ്പിളുകൾ പൂനൈ എൻ ഐ വി ഇൻസ്റ്റ്യൂട്ടിലാണ് പരിശോധിക്കുന്നത്. ബാക്കിയുള്ള സാമ്പിളുകളെ ക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചശേഷം പറയാമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.












Click it and Unblock the Notifications