തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ടു; മനംനൊന്ത് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

Google Oneindia Malayalam News

തൃശൂര്‍: ഹയര്‍സെക്കന്‍ററി രണ്ടാം വര്‍ഷ പരീക്ഷ ഫലം വന്നതിന് പിന്നാലെ പ്ലസ്ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. തൃശ്ശൂർ ഇരിങ്ങാലക്കുടയിലാണ് സംഭവം നടന്നത്. പട്ടേപ്പാടം കുന്നുമല്‍ക്കാട് പൊട്ടത്ത്പറമ്പില്‍ മുജീബിന്‍റെ മകള്‍ ദിലിഷയെ (17) യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് ഫല പ്രഖ്യാപിച്ചിന് പിന്നാലെ ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം നടന്നത്. കല്‍പറമ്പ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്നു ദിലിഷ. ഇന്ന് പ്ലസ് ടു ഫലം വന്നപ്പോള്‍ മൂന്ന് വിഷയങ്ങളില്‍ പരാജയപ്പെട്ടിരുന്നു. മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം, പരീക്ഷയില്‍ തോറ്റ മനോവിഷമത്തിലാണ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യയെന്ന് ബന്ധുക്കള്‍ പറഞ്ഞു.

death

അതേസമയം, ഇത്തവണ ഹയര്‍സെക്കന്‍ററി രണ്ടാം വര്‍ഷ പരീക്ഷ എഴുതിയത് ആകെ 4,32,436 വിദ്യാർഥികളാണ്. 2028 സ്‌കൂളിലായിരുന്നു പരീക്ഷ. ഇതിൽ 3,02,865 പേര്‍ ഉന്നത വിദ്യാഭ്യാസത്തിനായി യോഗ്യത നേടിയിട്ടുണ്ട്. 2021 - ൽ 87.94 ആയിരുന്നു വിജയ ശതമാനം . എന്നാൽ , ഇത് 83.87 ആയി കുറഞ്ഞു.

ഉറക്കത്തിലായിരുന്ന യുവതിയെ കടന്നു പിടിക്കാൻ ശ്രമം! 50 വയസ്സുകാരനെ അടിച്ചുകൊന്നു; പ്രതി കുടുങ്ങിഉറക്കത്തിലായിരുന്ന യുവതിയെ കടന്നു പിടിക്കാൻ ശ്രമം! 50 വയസ്സുകാരനെ അടിച്ചുകൊന്നു; പ്രതി കുടുങ്ങി

മാർച്ച് 30 നാണ് പ്ലസ് ടു പരീക്ഷകള്‍ ആരംഭിച്ചത്. പ്രാക്ടിക്കൽ പരീക്ഷ മെയ് മൂന്ന് മുതലായിരുന്നു. 3,61,091 പേർ റഗുലറായും 15,324 പേർ പ്രൈവറ്റായും 44,890 പേർ ഓപ്പൺ സ്‌കൂളിന് കീഴിലുമാണ് പരീക്ഷ എഴുതിയത്. ഇതിൽ, 2,12,286 ആൺകുട്ടികളും 2,10,604 പെൺകുട്ടികളും ആണ്. അതേസമയം, ഗൾഫ് മേഖലയിൽ എട്ട് കേന്ദ്രങ്ങളിലും ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളിലും പരീക്ഷ നടന്നിരുന്നു . വൊക്കേഷണൽ ഹയർ സെക്കന്ററിയില്‍ 29 ,711 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. 18 ,166 ആൺകുട്ടികളും 11 ,545 പെൺകുട്ടികളുമാണ് വി എച്ച് എസ് ഇ പരീക്ഷ എഴുതിയത് .

സൂപ്പർ ലുക്കിൽ സ്വാസിക, കയ്യടിച്ച് സോഷ്യൽ മീഡിയ

വി എച്ച് എസ് ഇയിൽ 23,251 പേർ ഉപരി പഠനത്തിന് യോഗ്യത നേടിയെന്നാണ് റിപ്പോർട്ടുകൾ . 29711 വിദ്യാർഥികൾ പരീക്ഷ എഴുതിയിരുന്നു . ഇതിൽ 23251 വിദ്യാർഥികളാണ് ഉപരിപഠനത്തിന് വേണ്ടി അർഹരായത്. വിജയ ശതമാനം 78.26 ആണ്. അതേസമയം , പരീക്ഷയിൽ യോഗ്യത നേടാത്ത വിദ്യാർത്ഥികൾക്കുളള സേ പരീക്ഷ ജൂലൈ 25 നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി അറിയിച്ചിട്ടുണ്ട് .

Thrissur
English summary
17 year old girl commits suicide in Thrissur after failing Plus Two exam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X