തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇന്ന് കൂടുതല്‍ രോഗം തൃശൂരില്‍; 27 പേര്‍ക്ക് കൊറോണ, ജില്ലയില്‍ രോഗികളുടെ എണ്ണം 165 ആയി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ജില്ലയില്‍ തിങ്കളാഴ്ച 27 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് തൃശൂര്‍ ജില്ലയിലാണ്. രോഗം ബാധിച്ച് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചാലക്കുടി വി ആര്‍ പുരം സ്വദേശി ഡിന്നി ചാക്കോ (41) മരിച്ചു. ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 131 പേരാണ് ആശുപത്രിയില്‍ നിലവിലുള്ളത്. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 165 ആയി.

X

രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനാണ്. വടക്കേക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന അടാട്ട് സ്വദേശിയായ 38 വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. പാലക്കാട് ജനറല്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകയുടെ ഭര്‍ത്താവായ തൃക്കൂര്‍ സ്വദേശി (35)യും പോസിറ്റീവായി.

കര്‍ണാടകത്തില്‍ കടുംവെട്ടുമായി അമിത് ഷാ; യെഡിയൂരപ്പക്ക് ഞെട്ടല്‍, ആര്‍എസ്എസ് ഇടപെട്ടു, പട്ടിക തള്ളികര്‍ണാടകത്തില്‍ കടുംവെട്ടുമായി അമിത് ഷാ; യെഡിയൂരപ്പക്ക് ഞെട്ടല്‍, ആര്‍എസ്എസ് ഇടപെട്ടു, പട്ടിക തള്ളി

അബൂദബിയില്‍നിന്ന് വന്ന അയ്യന്തോള്‍ സ്വദേശിനി (78), അകലാട് സ്വദേശിനി (29), പുന്നയൂര്‍ക്കുളം സ്വദേശിനി (24), പടിയൂര്‍ സ്വദേശിയായ ബാലിക (ആറ് വയസ്സ്), മാള സ്വദേശി (51), മുളംകുന്നത്തുകാവ് സ്വദേശി (65), മുല്ലശ്ശേരി സ്വദേശി (50) എന്നീ ഏഴ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
റഷ്യയില്‍നിന്ന് വന്ന കുരിയച്ചിറ സ്വദേശിനി (21), കണിമംഗലം സ്വദേശിനി (22), കുന്നംകുളം സ്വദേശിനി (20), അടാട്ട് സ്വദേശി (59) എന്നീ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മസ്‌ക്കറ്റില്‍നിന്ന് വന്ന കൊല്ലം സ്വദേശികളായ 68 വയസ്സുള്ള പുരുഷന്‍, 59 വയസ്സുള്ള സ്ത്രീ, മസ്‌ക്കറ്റില്‍നിന്ന് വന്ന മാള സ്വദേശി (36), ഒമാനില്‍നിന്ന് വന്ന തൃശൂര്‍ സ്വദേശിനി (40) എന്നിവര്‍ക്ക് രോഗം സ്ഥിരീകിച്ചു. നൈജീരിയയില്‍നിന്ന് വന്ന വടക്കാഞ്ചേരി സ്വദേശി (47), തൃശൂര്‍ സ്വദേശി (36) എന്നീ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

അരവിന്ദ് കെജ്രിവാളിന് തൊണ്ടവേദന; കടുത്ത പനി; കൊറോണ രോഗപരിശോധന, യോഗങ്ങള്‍ റദ്ദാക്കിഅരവിന്ദ് കെജ്രിവാളിന് തൊണ്ടവേദന; കടുത്ത പനി; കൊറോണ രോഗപരിശോധന, യോഗങ്ങള്‍ റദ്ദാക്കി

ഇതു കൂടാതെ തമിഴ്‌നാട്ടില്‍നിന്ന് വന്ന എടക്കഴിയൂര്‍ സ്വദേശി (32), ഇറ്റലിയില്‍നിന്ന് വന്ന എടത്തിരുത്തി സ്വദേശി (29), ദില്ലിയില്‍നിന്ന് വന്ന ഗുരുവായൂര്‍ സ്വദേശി (51), കുവൈത്തില്‍നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (39), മുംബൈയില്‍നിന്ന് വന്ന ഒല്ലൂര്‍ സ്വദേശി (24), ജോര്‍ദ്ദാനില്‍ വന്ന കാട്ടകാമ്പാല്‍ സ്വദേശി (50), ദുബൈയില്‍ നിന്ന് വന്ന പരിയാരം സ്വദേശിനി (23), കണ്ണൂരില്‍നിന്ന് വന്ന എടക്കുളം സ്വദേശി (47) എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച നിരീക്ഷണത്തിന്റെ ഭാഗമായി 30 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 17 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. 19 പേരെ കൂടി നിരീക്ഷണത്തിലാക്കി. നിരീക്ഷണത്തിലുണ്ടായിരുന്ന 39 പേരെ വിട്ടയച്ചു.

Thrissur
English summary
27 people confirmed Coronavirus in Thrissur today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X