തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശ്രീജിത്ത് രവിയുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ പറഞ്ഞതെന്താണ്.....എങ്ങനെ പിടി വീണു?

Google Oneindia Malayalam News

തൃശൂര്‍: പോക്സോ കേസില്‍ അറസ്റ്റിലായ ശ്രീജിത്ത് രവി ഹാജരാക്കിയ രേഖയില്‍ അല്ലാതെ മെഡിറ്റേഷന്‍ വേണം എന്നോ ഇപ്പോഴും ചികിത്സ വേണമെന്നോ അതില്‍ റിവ്യു വേണമെന്നോ പറയുന്നില്ലെന്ന് പ്രോസിക്യൂട്ടര്‍ അഡ്വ.ലിജി മധു

രോഗമുണ്ടെന്ന് കാണിക്കാന്‍ പ്രതിഭാഗം ഒരു ഡോക്യുമെന്റ് ഹാജരാക്കിയിരുന്നു. ഇന്നെ ദിവസം ഒരു ഡോക്ടര്‍ കൊടുത്ത അഭിപ്രായം രേഖമൂലം കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. ഇത് ജാമ്യം കിട്ടാന്‍ വേണ്ടി മാത്രമുള്ള ഡോക്യുമെന്റാണ് എന്ന വാദമാണ് പ്രോസിക്യൂഷന്‍ നടത്തിയതെന്നും ലിജി പറഞ്ഞു 24 ന്യൂസിനോടായിരുന്നു പ്രതികരണം.

നഗ്നത പ്രദര്‍ശനം: നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യമില്ല; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതിനഗ്നത പ്രദര്‍ശനം: നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യമില്ല; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

1


അതില്‍ പറയുന്നത് 2019 വരെ ഡോക്ടറുടെ ചികിത്സ തേടിയിരുന്നു എന്നാണ്. അല്ലാതെ മെഡിറ്റേഷന്‍ വേണമെന്നോ ഇപ്പോഴും ചികിത്സ വേണമെന്നോ അതില്‍ റിവ്യു വേണമെന്നോ പറയുന്നില്ല. എന്താണ് രോഗമെന്നോ ഒന്നും അതില്‍ പറഞ്ഞിരുന്നില്ല. ഇതോടെ മെഡിക്കല്‍ ചികിത്സാവാദം കോടതി തള്ളുകയായിരുന്നുവെന്ന് ലിജി പറഞ്ഞു.

2


രണ്ടാം തവണയാണ് പ്രതിക്കെതിരെ കേസ് വരുന്നത്. ഒന്നാമത്തെ കേസ് ഒത്തുതീര്‍പ്പാക്കിയത് പ്രതിയുടെ സ്വാധീനം തെളിയിക്കുന്നതാണ്. പ്രതി ഉന്നയിച്ച സാങ്കേതിക കാരണങ്ങള്‍ കോടതി തള്ളിക്കളഞ്ഞുവെന്നും ലിജി പറഞ്ഞു.

3

കുട്ടികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ നടന്‍ ശ്രീജിത്ത് രവി അറസ്റ്റിലായിരുന്നു പോക്സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ഇന്നലെ തൃശൂര്‍ അയ്യന്തോളിലാണ് സംഭവം. തൃശൂര്‍ വെസ്റ്റ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അയ്യന്തോളിലെ എസ്എന്‍ പാര്‍ക്കിനു സമീപം കാര്‍ നിര്‍ത്തി രണ്ട് കുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചു എന്നതാണ് കേസ്.

4


11ഉം അഞ്ചും വയസുള്ള രണ്ട് കുട്ടികള്‍ക്ക് മുന്നില്‍ വെച്ച് നഗ്‌നതാ പ്രദര്‍ശനം നടത്തിയ ശേഷം ഇവിടെ നിന്ന് പോവുകയായിരുന്നു. കുട്ടികള്‍ മാതാപിതാക്കളെ വിവരം അറിയിച്ചു. പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷിച്ചു. കാറിനെ കുറിച്ച് ലഭിച്ച സൂചനകള്‍ നിര്‍ണായകമായി.

5


തന്റെത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ ഒരു പ്രശ്നമാണെന്നുമാണ് ശ്രീജിത്ത് രവിയുടെ അഭിഭാഷന്‍ കോടതിയില്‍ അറിയിച്ചത്. ശാലിന്‍...കൂടെ കൂടെ ചെറുപ്പമാകുകയാണല്ലോ; എന്തൊരു ഭംഗിയാണ് കാണാന്‍, വൈറല്‍ ചിത്രങ്ങള്‍ എന്നാല്‍ പ്രതി മുമ്പും സമാന കുറ്റം ചെയ്തിട്ടുണ്ടെന്നും ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇത് അംഗീകരിച്ച കോടതി ജാമ്യം നിഷേധിച്ച് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു

6


ഇപ്പോള്‍ 3 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ശ്രീജിത്തിനെതിരെ ചുമത്തിയത്. സ്ത്രീകളോടുള്ള അതിക്രമം, പോക്സോ വകുപ്പുകളുമാണ് ശ്രീജിത്ത് രവിക്ക് ചുമത്തിയിട്ടുണ്ട്. അതേസമയം, നടന്‍ ശ്രീജിത്ത് രവി പോക്സോ കേസില്‍ അറസ്റ്റിലായതോടെ, സംഭവത്തില്‍ താര സംഘടനയായ 'അമ്മ' പരിശോധന ആരംഭിച്ചിട്ടുണ്ട്. കേസിന്റെ വിശദാംശങ്ങള്‍ തേടാന്‍ താരസംഘടയുടെ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് 'അമ്മ' ഭാരവാഹികള്‍ പൊലീസുമായി ബന്ധപ്പെട്ടെന്നാണ് വിവരം.

Thrissur
English summary
advocate liji madhu about actor sreejith ravi's medical certificate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X