തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുതിരാന്‍ തുരങ്കപാതയില്‍ അനിശ്ചിതത്വം നിര്‍മാണം പാതിവഴിയില്‍ സ്തംഭിച്ചു

  • By Desk
Google Oneindia Malayalam News

തൃശൂര്‍: വാഹനപ്പെരുക്കവും കുതിരാന്‍ തുരങ്ക നിര്‍മാണത്തിലെ അനിശ്ചിതത്വവും ജില്ലാ അതിര്‍ത്തിയായ വാണിയമ്പാറയില്‍ വന്‍ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു. പലപ്പോഴും കുരുക്ക് മണ്ണുത്തി വരേക്കു നീളുന്നുണ്ട്. കുതിരാന്‍ തുരങ്കം നോക്കുകുത്തിയായി മാറിയതോടെ ഇതുവഴി മഴക്കാല യാത്ര ഭീതിദമായി. കഴിഞ്ഞ പ്രളയവേളയില്‍ ഇതിലൂടെ യാത്ര അസാധ്യമായിരുന്നു. ദിവസങ്ങളോളം യാത്രാനിരോധനവുമുണ്ടായി.

<strong>കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ കലോത്സവം: സ്റ്റേജിന മത്സരങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കമാവും, പങ്കെടുക്കുന്നത് 435 കോളജുകളിലെ മൂവായിരത്തോളം പ്രതിഭകള്‍</strong>കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ കലോത്സവം: സ്റ്റേജിന മത്സരങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കമാവും, പങ്കെടുക്കുന്നത് 435 കോളജുകളിലെ മൂവായിരത്തോളം പ്രതിഭകള്‍

മധ്യവേനലവധിക്ക് വിനോദസഞ്ചാരത്തിരക്കു കൂടിയായതോടെ മണിക്കൂറുകളോളം കുരുക്ക് രൂക്ഷമാകുന്ന സ്ഥിതിയാണ്.. പകലും രാത്രിയും വ്യത്യാസമില്ലാതെ ഏതു സമയത്തും വാഹനകുരുക്ക്. പോലീസ് സാന്നിധ്യമില്ലെങ്കില്‍ കുരുക്കിന്റെ നീളം ക്രമാതീതമാകും. സ്വകാര്യബസുകള്‍ വരി തെറ്റിച്ച് ഇടയില്‍കൂടി കയറിവന്ന് അങ്ങോട്ടുമിങ്ങോട്ടും നീക്കാനാകാത്ത അവസ്ഥയുമുണ്ട്.

Thrissur map

കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ കുതിരാനിലെ തുരങ്ക നിര്‍മാണം പാതിവഴിയിലാണ്. മാസങ്ങളായി ഇവിടേക്കു തിരിഞ്ഞുനോക്കാന്‍ ആരുമില്ല. മന്ത്രിമാരടക്കം കൈമലര്‍ത്തുന്നു. പൊതുമരാമത്തു മന്ത്രി ജി. സുധാകരന്‍ ഡിസംബറിനകം നിര്‍മാണം പൂര്‍ത്തിയാക്കണമെന്നു കരാര്‍ കമ്പനിക്കു അന്ത്യശാസനം നല്‍കിയിരുന്നു. അതിനും അവര്‍ പുല്ലുവില കല്‍പ്പിച്ചിട്ടില്ല. പലകുറി നിര്‍മാണത്തിനുള്ള തീയതി നീട്ടിക്കൊടുത്തിട്ടും കരാര്‍ കമ്പനിക്ക് പ്രതിസന്ധിയില്‍ നിന്നു കരകയാറാനാകുന്നില്ല.

സാമ്പത്തികപ്രതിസന്ധിയുണ്ടായതോടെ നിര്‍മാണ തൊഴിലാളികള്‍ നാട്ടിലേക്കു മടങ്ങുകയായിരുന്നു. കുതിരാനില്‍ ഇടതു തുരങ്കത്തിന്റെ നിര്‍മാണം 90 ശതമാനവും പൂര്‍ത്തിയായെന്നു പറയുന്നുണ്ടെങ്കിലും ഗതാഗതം നടത്താനായിട്ടില്ല. സുരക്ഷാപരിശോധനകള്‍ നടത്താന്‍ പോലും കഴിഞ്ഞിട്ടില്ല. തുരങ്കപ്പാതയ്ക്ക് വന്‍ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നു ജീവനക്കാര്‍ക്കിടയില്‍ നിന്നുതന്നെ പരാതികളുയര്‍ന്നിരുന്നു. അതേസമയം ബന്ധപ്പെട്ടവരില്‍ നിന്നു സുരക്ഷിതമെന്ന സര്‍ട്ടിഫിക്കറ്റു വാങ്ങി തടിതപ്പാനാണ് കരാര്‍ കമ്പനിയുടെ ശ്രമം. നിര്‍മാണത്തിനു മേല്‍നോട്ടം വഹിച്ചവര്‍ക്ക് ഒന്നും തുറന്നുപറയാനുമാകുന്നില്ല.

വഴുക്കുമ്പാറ ഭാഗത്തു തുരങ്കപാതയുടെ മുന്‍വശത്തെ റോഡുകള്‍ തകര്‍ന്നു കിടക്കുകയാണ്. ഇവിടെ വാഹനങ്ങള്‍ അപകടത്തില്‍ പെടാനുള്ള സാധ്യതയുമേറി. 30 അടിയോളം മണല്‍ചാക്കുകള്‍ കൂട്ടിയിട്ടാണ് ഒരുവശത്തെ റോഡിന്റെ ഉയരം ക്രമീകരിച്ചിട്ടുള്ളത്. മഴ തുടങ്ങിയാല്‍ ഇതു ഏതുസമയവും തകരാനിടയുണ്ടെന്നു ചൂണ്ടിക്കാട്ടുന്നു.

കുതിരാന്‍ ക്ഷേതപരിസരത്തും അപകടക്കെണിയാണ്. കഴിഞ്ഞ പ്രളയത്തിനു മുമ്പുതന്നെ റോഡു പൊട്ടിപ്പൊളിഞ്ഞ നിലയിലായിരുന്നു. അതിനിടെയാണ് പ്രളയം മറയാക്കി അശാസ്ത്രീയ റോഡുനിര്‍മാണത്തില്‍ നിന്നു രക്ഷപ്പെടാന്‍ ബന്ധപ്പെട്ടവര്‍ക്കു വഴി തുറന്നു കിട്ടിയത്. റോഡുകള്‍ പലയിടത്തും വിണ്ടുകീറി കിടക്കുകയാണ്.

Thrissur
English summary
An uncertainty in the Kuthiran tunneling line
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X