തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റെയും തട്ടകം ഇപ്പോള്‍ ബിജെപിക്ക്; തൃശൂരില്‍ ഗോപാലകൃഷ്ണന്‍ നയിക്കും

Google Oneindia Malayalam News

തൃശൂര്‍: പ്രമുഖരെ രംഗത്തിറക്കി കളം നിറയാനാണ് ബിജെപി തദ്ദേശ തിരഞ്ഞെടുപ്പില്‍ ആവിഷ്‌കരിച്ച പദ്ധതി. കോര്‍പറേഷനുകളില്‍ മുതിര്‍ന്ന നേതാക്കളെയും പാര്‍ട്ടിയുടെ മുഖങ്ങളായവരെയും മുന്നില്‍ നിര്‍ത്തി ബിജെപി ജനവിധി തേടും. ഇത് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പാര്‍ട്ടിക്ക് ഗ്രൗഡ് നിറയാനുള്ള അവസരം ഒരുക്കുമെന്നാണ് വിലയിരുത്തല്‍.

വിവി രാജേഷിനെ ഇറക്കി തിരുവനന്തപുരം പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ ബി ഗോപാലകൃഷ്ണനെയാണ് തൃശൂരില്‍ പാര്‍ട്ടി കാണുന്നത്. തൃശൂരില്‍ പാര്‍ട്ടിക്ക് ഇത്തവണ വന്‍ പ്രതീക്ഷയാണുള്ളത്...

ഇടതുപക്ഷത്തെ പിന്നിലാക്കാം

ഇടതുപക്ഷത്തെ പിന്നിലാക്കാം

ജില്ലാ അധ്യക്ഷന്‍ വിവി രാജേഷിനെയാണ് തിരുവനന്തപുരത്ത് ബിജെപി കളത്തിലിറക്കിയിരിക്കുന്നത്. ഇടതുപക്ഷത്തെ പിന്നിലാക്കി ഇത്തവണ തിരുവന്തപുരം നഗരം ഭരിക്കാന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. വിവി രാജേഷ് ഉള്‍പ്പെടെ രംഗത്തിറങ്ങുന്നതോടെ മല്‍സരം കനക്കുമെന്ന് തീര്‍ച്ച.

മറ്റൊരു നീക്കം

മറ്റൊരു നീക്കം

ജില്ലാ പഞ്ചായത്തിലേക്ക് സംസ്ഥാന സെക്രട്ടറി എസ് സുരേഷിനെ രംഗത്തിറക്കി എന്നതാണ് തിരുവനന്തപുരത്ത് ബിജെപി നടത്തുന്ന മറ്റൊരു നീക്കം. ബിജെപി വന്‍ മുന്നേറ്റമാണ് ഇത്തവണ തലസ്ഥാനത്ത് പ്രതീക്ഷിക്കുന്നത് എന്ന് ചുരുക്കം. കോണ്‍ഗ്രസിനെ പിന്നിലാക്കിയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി കുതിച്ചത്. ഇത്തവണ ഇടതുപക്ഷത്തെ പിന്നിലാക്കി ഭരണം പിടിക്കാനാകുമെന്നും ബിജെപി കരുതുന്നു.

ഗോപാലകൃഷ്ണന്‍ ഗോദയില്‍

ഗോപാലകൃഷ്ണന്‍ ഗോദയില്‍

തൃശൂരില്‍ മേയര്‍ സ്ഥാനാര്‍ഥിയായി അവതരിപ്പിക്കുക ബി ഗോപാലകൃഷ്ണനെ ആകും. സംസ്ഥാന വക്താവിനെ തന്നെ കളത്തിലിറക്കുന്നതോടെ ബിജെപിക്ക് വന്‍ ലക്ഷ്യങ്ങളാണ് തൃശൂരിലുള്ളത്. ഗോപാലകൃഷ്ണനെ മല്‍സരിപ്പിക്കാന്‍ ആര്‍എസ്എസ് അനുമതി നല്‍കിയെന്നാണ് സൂചന.

കുട്ടകുട്ടന്‍കുളങ്ങര ഡിവിഷന്‍

കുട്ടകുട്ടന്‍കുളങ്ങര ഡിവിഷന്‍

കുട്ടന്‍കുളങ്ങര ഡിവിഷനിലാണ് ബി ഗോപാലകൃഷ്ണന്‍ മല്‍സരിക്കുക. നേരത്തെ ഇടതുപക്ഷത്തിന്റെയും പിന്നീട് കോണ്‍ഗ്രസിന്റെയും തട്ടകമായിരുന്നു ഈ ഡിവിഷന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഐ ലളിതാംബികയാണ് ജയിച്ചത്. 300ഓളം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു അന്ന് ബിജെപി സ്ഥാനാര്‍ഥിയുടെ ജയം.

 എന്തുകൊണ്ട് കുട്ടന്‍കുളങ്ങര

എന്തുകൊണ്ട് കുട്ടന്‍കുളങ്ങര

നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കുട്ടന്‍കുളങ്ങര ഡിവിഷനില്‍ ബിജെപിക്ക് വോട്ടുകള്‍ കൂടുകയാണ് ചെയ്തത്. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ബിജെപിക്ക് അനുകൂലമാണ് ഇവിടെയുള്ള സാഹചര്യം. അതുകൊണ്ടുതന്നെയാണ് ഗോപാലകൃഷണനെ കുട്ടന്‍കുളങ്ങരയില്‍ മല്‍സരിപ്പിക്കാന്‍ ബിജെപി ആലോചിക്കുന്നത്.

Recommended Video

cmsvideo
Thiruvananthapuram Corporation polls: BJP fields VV Rajesh in Poojapura ward
20 സീറ്റുകള്‍ പിടിക്കും

20 സീറ്റുകള്‍ പിടിക്കും

ഗാന്ധി നഗര്‍ ഡിവിഷനിലാണ് ഗോപാലകൃഷ്ണന്‍ താമസിക്കുന്നത്. ഇവിടെ അദ്ദേഹത്തെ മല്‍സരിപ്പിക്കാമെന്ന് ആദ്യം ബിജെപിയില്‍ ചര്‍ച്ച വന്നിരുന്നു. പിന്നീടാണ് കുട്ടന്‍കുളങ്ങരയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. 20 സീറ്റുകളിലെങ്കില്‍ വിജയിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. നേരത്തെ ലോക്‌സഭയിലേക്കും നിയമസഭയിലേക്കും മല്‍സരിച്ച ബിജെപി നേതാവാണ് ഗോപാലകൃഷ്ണന്‍.

Thrissur
English summary
B Gopalakrishnan become BJP Mayoral candidate in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X