തൃശൂര്‍ ചേര്‍പ്പ് പാടങ്ങളില്‍ ബാക്ടീരിയ ബാധിച്ചതുമൂലം കൃഷിനശിച്ചു; പരിഹാരം കാണുമെന്ന് മന്ത്രി പി പ്രസാദ്
തൃശൂര്‍: ചേര്‍പ്പ് പാടശേഖരങ്ങളില്‍ ബാക്ടീരിയ ബാധിച്ചതുമൂലം കൃഷിനശിച്ച കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. 500 ഏക്കറില്‍ 300 ഏക്കറിലും കൊയ്ത്തിനു തയ്യാറെടുക്കുന്ന നെല്ലുകളില്‍ ബാക്ടീരിയ ബാധിച്ച പാറളം, ചാഴൂര്‍ സംയുക്ത കോള്‍പ്പടവിലെ പള്ളിപ്പുറം കോള്‍പ്പടവില്‍ റവന്യൂമന്ത്രി കെ രാജന്‍, സി സി മുകുന്ദന്‍ എം എല്‍ എ, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ എന്നിവര്‍ക്കൊപ്പം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രദേശത്തെ കേടുവന്ന നെല്ല് മന്ത്രി പരിശോധിച്ചു. മേഖലയില്‍ കൃഷിനാശം സംഭവിച്ച കാര്യം സി.സി. മുകുന്ദന്‍ എം.എല്‍.എ., ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണന്‍, ചാഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ഇന്ദുലാല്‍, പാറളം പഞ്ചായത്ത് പ്രസിഡന്റ് മിനി വിനയന്‍ എന്നിവര്‍ മന്ത്രിമാരെ നേരില്‍ കണ്ട് അറിയിച്ചിരുന്നു. തുടര്‍ന്ന് രോഗം ബാധിച്ച പടവുകളില്‍ കൃഷിവകുപ്പ് നിര്‍ദേശിച്ചപ്രകാരമുള്ള മരുന്ന് പ്രയോഗവും തുടങ്ങിയെന്നും അതിനു ശേഷം രോഗബാധ കുറഞ്ഞു വരുന്നതായും മന്ത്രി ധരിപ്പിച്ചു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഏറെ വലുതാണ്. പ്രതീക്ഷിക്കാത്ത കാലാവസ്ഥ വ്യതിയാനമാണ് സംഭവിച്ചത്. എന്നാല്‍ അതിനെ പ്രതിരോധിക്കാന്‍ കുറച്ചൊക്കെ സാധിച്ചതായും കൃഷിമന്ത്രി വ്യക്തമാക്കി.

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ആര്‍ജവപൂര്‍വ്വം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരും. എല്ലാ കര്‍ഷകരെയും കൂട്ടിച്ചേര്‍ത്ത് ജില്ലാ കൃഷി പ്രിന്‍സിപ്പല്‍, കാര്‍ഷിക സര്‍വകലാശാല മേധാവികള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡിസംബര്‍ 13 ന് ഓണ്‍ലൈന്‍ പരിശീലനം നടത്തും. കൂടാതെ പാടശേഖരങ്ങളില്‍ നെല്ലിനു കേടു സംഭവിക്കാതിരിക്കാനുള്ള പ്രത്യേക മാര്‍ഗനിര്‍ദ്ദേശവും നല്‍കിക്കഴിഞ്ഞതായും കൃഷിമന്ത്രി അറിയിച്ചു. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമം ഊര്‍ജിതപ്പെടുത്തുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു.
ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണന്‍, ചാഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ഇന്ദുലാല്‍, പാറളം പഞ്ചായത്ത് പ്രസിഡന്റ് മിനി വിനയന്‍, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ടി വി ജയശ്രീ, കാര്‍ഷിക സര്‍വകലാശാല ഡയക്ടര്‍ റിസര്‍ച്ച് മധു സുബ്രഹ്മണ്യന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ വാട്ടര്‍ മാനേജ്‌മെന്റ് വി സന്ധ്യ, കോള്‍ ഡവലപ്‌മെന്റ് അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടര്‍ ടി പി ബൈജു,
ഡോ. സൈനമോള്‍ കുര്യന്‍, ഡോ. രഞ്ജിത്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വിവന്‍സി, മറ്റ് കൃഷിവകുപ്പു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications