തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് മാര്‍ച്ച്: ബിജെപിലനേതാക്കള്‍ക്കെതിരെ കേസ്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയും പ്രകോപനപരമായി പ്രസംഗിക്കുകയും ചെയ്‌തെന്നു ചൂണ്ടിക്കാട്ടി ബി.ജെ.പി. സംസ്ഥാന ജന.സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, ജില്ലാപ്രസിഡന്റ് എ.നാഗേഷ് എന്നിവര്‍ക്കെതിരേ പോലീസ് കേസ്. സംഘംചേരല്‍, കലാപശ്രമം, ഗതാഗതം തടസപ്പെടുത്തല്‍ എന്നീ വകുപ്പുകളനുസരിച്ചാണു നടപടിയെന്ന് ഈസ്റ്റ് പോലീസ് അറിയിച്ചു.

കന്നി അയ്യപ്പനായി ഗവർണർ പി സദാശിവം ശബരിമലയിലേക്ക്, ഒപ്പം മന്ത്രി കടകംപള്ളി സുരേന്ദ്രനുംകന്നി അയ്യപ്പനായി ഗവർണർ പി സദാശിവം ശബരിമലയിലേക്ക്, ഒപ്പം മന്ത്രി കടകംപള്ളി സുരേന്ദ്രനും

ശനിയാഴ്ച രാവിലെയാണ് മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. എ.എന്‍. രാധാകൃഷ്ണനായിരുന്നു ഉദ്ഘാടനം ചെയ്തത്. കമ്മിഷണറെ അപമാനിക്കുന്ന വിധത്തില്‍ പ്രസംഗിച്ചെന്നും കലാപമാണ് ലക്ഷ്യമിട്ടതെന്നുമാണ് പോലീസ് വിശദീകരണം. മുപ്പതോളംപേരെ പ്രതിചേര്‍ത്തു.

 bjpmahilamorcha-1

ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രനെതിരേ കള്ളക്കേസുകള്‍ ചുമത്തുന്നെന്ന് ആരോപിച്ചായിരുന്നു മഹിളാ മോര്‍ച്ചയുടെ മാര്‍ച്ച്. ശബരിമലയില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ തടഞ്ഞ തൃശൂര്‍ സിറ്റിപോലീസ് കമ്മീഷ്ണര്‍ യതീഷ് ചന്ദ്രയെ തൃശൂരില്‍ ചാര്‍ജെടുക്കാന്‍ അനുവദിക്കില്ലെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ മുന്നറിയിപ്പു നല്‍കി.

മൂന്നാംകിട ക്രിമിനലുകളെ പോലെയാണ് പോലീസ് പ്രവര്‍ത്തിക്കുന്നതെന്നും ആരോപിച്ചു. ഇത് അംഗീകരിച്ചു കൊടുക്കാനാകില്ല. കള്ളക്കേസുകളെടുത്താലൊന്നും ബി.ജെ.പിയെ തളര്‍ത്താമെന്ന വ്യാമോഹം ആര്‍ക്കും വേണ്ടെന്നും ചൂണ്ടിക്കാട്ടി. മഹിളാമോര്‍ച്ച ജില്ലാപ്രസിഡന്റ് പ്രമീള അധ്യക്ഷയായി. സംസ്ഥാന ജനറല്‍ സെക്രട്ടറി നിവേദിത, ബി.ജെ.പി. ജില്ലാപ്രസിഡന്റ് എ. നാഗേഷ് എന്നിവര്‍ പ്രസംഗിച്ചു.

Thrissur
English summary
case againt bjp leaders in thrissur attempt to riot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X