തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ ഭരണം ഇടത്തോട്ട് തന്നെ, എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് വിമതന്‍!!

Google Oneindia Malayalam News

തൃശൂര്‍: കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ തൃശൂര്‍ കോര്‍പ്പറേഷനില്‍ പൊളിയുന്നു. ഇവിടെ ഇടതുമുന്നണിയെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് വിമതന്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം പ്രമുഖ നേതാക്കള്‍ വരെ ഇടപെട്ട് വിമതനെ ഒപ്പം ചേര്‍ത്ത് ഭരണം പിടിക്കാനായിരുന്നു ശ്രമിച്ചത്. എന്നാല്‍ ഇത് പാളിയിരിക്കുകയാണ്. എല്‍ഡിഎഫിന് ആണ് താന്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് കോണ്‍ഗ്രസ് വിമതന്‍ എംകെ വര്‍ഗീസ് പറഞ്ഞു. ഇയാളെ മേയര്‍ ആക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. എന്നാല്‍ അഞ്ച് കൊല്ലം തികച്ച മേയര്‍ പദവി നല്‍കാന്‍ ഇടതുപക്ഷം തയ്യാറല്ലെന്നാണ് വിവരം.

1

വിമതനെ ഒപ്പം കൂട്ടാനിറങ്ങിയ നേതാക്കള്‍ക്ക് ഇത് വലിയ തിരിച്ചടിയാണ്. തൃശൂര്‍ കോര്‍പ്പറേഷനില്‍ തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സില്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞ കഴിഞ്ഞെങ്കിലും കോര്‍പ്പറേഷന്‍ ആര് ഭരിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും പൂര്‍ണ വ്യക്ത വന്നിട്ടില്ല. 24 സീറ്റുമായി എല്‍എഫിനാണ് തൃശൂര്‍ കോര്‍പ്പറേഷനിലെ ഏറ്റവും വലിയ ഒറ്റകക്ഷി. യുഡിഎഫ് ഇവിടെ 23 സീറ്റ് നേടിയിട്ടുണ്ട്. കോണ്‍ഗ്രസ് വിമതനായി നെട്ടിശ്ശേരിയില്‍ നിന്നും മത്സരിച്ച് ജയിച്ച എംകെ വര്‍ഗീസിനെ ഒപ്പം നിര്‍ത്താന്‍ ഇരു മുന്നണികളും തമ്മില്‍ വലിയ പോരാട്ടം തന്നെ പോരാട്ടം നടക്കുന്നുണ്ട്.

എല്‍ഡിഎഫ് ഒരു വര്‍ഷം മേയര്‍ പദവിയാണ് ആദ്യം വാഗ്ദാനം ചെയ്തത്. എന്നാല്‍ യുഡിഎഫും കോണ്‍ഗ്രസ് നേതൃത്വവും അഞ്ച് വര്‍ഷം മേയര്‍ പദവിയാണ് വര്‍ഗീസിന് വാഗ്ദം ചെയ്തത്. എന്നാല്‍ എല്‍ഡിഎഫിനാണ് പ്രഥമ പരിഗണന എന്ന് വര്‍ഗീസ് പ്രതികരിച്ചു. അന്തിമ തീരുമാനം 24നും അറിയിക്കും. അതേസമയം മുന്‍ പ്രതിപക്ഷ നേതാവായിരുന്ന എംകെ മുകുന്ദന്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് പുല്ലഴി ഡിവിഷനില്‍ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. ഈ ഡിവിഷനിലെ തിരഞ്ഞെടുപ്പില്‍ ആര് ജയിക്കുന്നത് എന്ന കാര്യം കോര്‍പ്പറേഷന്‍ ഭരണത്തില്‍ നിര്‍ണായകമാകും.

അതേസമയം യുഡിഎഫ് നേതൃത്വത്തിന്റെ പിടിപ്പുകേടാണ് ജില്ലയിലെ തോല്‍വിക്ക് കാരണമെന്നും വിമതന്‍ നേരത്തെ തുറന്നടിച്ചതാണ്. നേരത്തെ തൃശൂര്‍ കോര്‍പ്പറേഷനിലെ മേയര്‍ പദവിയിലെ കാലാവധി നീട്ടണമെന്ന ആവശ്യവും ഇയാള്‍ ഉയര്‍ത്തിയിരുന്നു. മേയര്‍ കാലാവധി അഞ്ച് വര്‍ഷം വേണമെന്നാണ് ഇടതുപക്ഷത്തെ വര്‍ഗീസ് അറിയിച്ചത്. ഇത് സിപിഎം തള്ളിയതാണ്. ഇതോടെ ആദ്യം മേയറാകണമെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇവിടെ ഭരണം നഷ്ടമാകരുതെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. വിമതനെ ഒപ്പം നിര്‍ത്താന്‍ വിട്ടുവീഴ്ച്ചകള്‍ ആകാമെന്ന് സിപിഎം തീരുമാനിച്ചിട്ടുണ്ട്.

Recommended Video

cmsvideo
പിണറായി മാസ്സ്..താനെന്തു തേങ്ങായ ഈ പറയുന്നേ ദേവാ | Oneindia Malayalam

Thrissur
English summary
congress rebel will support ldf in thrissur corporation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X