• search
 • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മേയര്‍ വര്‍ഗീസ് കോണ്‍ഗ്രസിലേക്ക്?: തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ യുഡിഎഫ് നീക്കം

Google Oneindia Malayalam News

തൃശൂര്‍: 2019 ഡിസംബര്‍ അവസാനം നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പ്രതീക്ഷയ്ക്ക് ഒത്ത മുന്നേറ്റം കാഴ്ചവെയ്ക്കാന്‍ കഴിയാതെ പോയ ജില്ലകളില്‍ ഒന്നായിരുന്നു തൃശൂര്‍. ഭൂരിപക്ഷം പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തും പാര്‍ട്ടിക്ക് നഷ്ടമായി. ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് കോര്‍പ്പറേഷനിലായിരുന്നു.

ഏത് സാഹചര്യത്തിലും മുന്നണി അധികാരം പിടിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കപ്പിനും ചുണ്ടിനും പാര്‍ട്ടിക്ക് അധികാരം നഷ്ടമായി. ഈ തിരിച്ചടിക്ക് മാസങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് പരിഹാരം കാണാന്‍ പോവുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ബിജെപിയെ നെടുകെ പിളര്‍ത്താന്‍ മമത; 24 എംഎല്‍എമാര്‍ തൃണമൂലിലേക്ക്, പ്രഖ്യാപനം ഉടനെന്ന് മുകുള്‍ റോയിബിജെപിയെ നെടുകെ പിളര്‍ത്താന്‍ മമത; 24 എംഎല്‍എമാര്‍ തൃണമൂലിലേക്ക്, പ്രഖ്യാപനം ഉടനെന്ന് മുകുള്‍ റോയി

തൃശൂര്‍ കോര്‍പ്പറേഷന്‍

പാര്‍ട്ടിയുടെ പുതിയ ജില്ലാ അധ്യക്ഷനായി ജോസ് വള്ളൂര്‍ ചുമതലയേറ്റെടുത്തതിന് പിന്നാലെയാണ് തൃശൂര്‍ കോര്‍പറേഷന്‍ ഭരണം പിടിച്ചെടുക്കാനുള്ള ശ്രമം കോണ്‍ഗ്രസ് ആരംഭിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കോര്‍പ്പറേഷനില്‍ ഒരു മുന്നണിക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. എന്നാല്‍ കോണ്‍ഗ്രസ് വിമതന്റെ കൂടി പിന്തുണയില്‍ ഇടതുപക്ഷം അധികാരം പിടിച്ചെടുക്കുകയായിരുന്നു.

മമ്മൂട്ടിക്ക് എഴുപതാം പിറന്നാള്‍: ഹൃദയസ്പര്‍ശിയായ കുറിപ്പുമായി മോഹന്‍ലാല്‍

എംകെ വര്‍ഗീസ്

കോണ്‍ഗ്രസിനേക്കാള്‍ ഒരു അംഗത്തിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് ഇടത് ഭരണം. കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് വിജയിച്ച എംകെ വര്‍ഗീസിന് മേയര്‍ സ്ഥാനം നല്‍കികൊണ്ടായിരുന്നു ഇടതുമുന്നണി കോണ്‍ഗ്രസിനെ മറികടന്ന് ഭരണത്തിലെത്തിയത്. കോര്‍പ്പറേഷന്‍ ഭരണം നഷ്ടപ്പെടുത്തിയതില്‍ നേരത്തെ തന്നെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനം ഉണ്ടായിരുന്നു.

ഭരണം പിടിക്കണം

വിമതനായി മത്സരിച്ച് വിജയിച്ചുവെങ്കിലും ഇടതുപക്ഷത്തിനെതിരായ നീക്കമെന്ന നിലയില്‍ വര്‍ഗീസിനെ കൂടെ നിര്‍ത്തി ഭരണം പിടിക്കേണ്ടതായിരുന്നു എന്നായിരുന്നു കോണ്‍ഗ്രസിലെ ഒരു പക്ഷത്തിന്റെ നിലപാട്. 55 അംഗം തൃശൂര്‍ കോര്‍പ്പറേഷനില്‍ 55 അം​ഗ കൗ​ണ്‍സി​ലി​ല്‍ ഭ​ര​ണ​പ​ക്ഷ​ത്ത് 25 പേ​രും കോ​ണ്‍ഗ്ര​സി​ന് 24 പേരുമാണ് ഉള്ളത്. ബിജെപിക്ക് ആര് പേരുമുണ്ട്.

പുല്ലഴി ഡിവിഷന്‍

നേരത്തെ കോണ്‍ഗ്രസിന് 23 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ പുല്ലഴി ഡിവിഷന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് എല്‍ഡിഎഫിന് ഒരു സീറ്റിന് പിറകിലായി എത്തുകയായിരുന്നു. ഇടതുസ്ഥാനാര്‍ത്ഥിയായ അഡ്വ എംകെ മുകുന്ദന്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടായ കെ രാമനാഥനായിരുന്നു വിജയി.

സീറ്റുകളുടെ എണ്ണം

സീറ്റുകളുടെ എണ്ണം 24 ആയത് മുതല്‍ തന്നെ വര്‍ഗീസിനെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ട് കോര്‍പ്പറേഷന്‍ ഭരണം പിടിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് ആരംഭിച്ചിരുന്നു. ഡിസിസി അധ്യക്ഷനായി ജോസ് വെള്ളൂര്‍ എത്തുകയും കൂടി ചെയ്തതോടെ ജില്ല​യി​ലെ കോ​ൺ​ഗ്ര​സി​നെ സ​ജീ​വ​മാ​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ൾ ആ​വി​ഷ്ക​രി​ക്കു​ന്ന​തി​ലാ​ണ് കോ​ർ​പ​റേ​ഷ​നി​ലെ അ​ട്ടി​മ​റി​യും പ്രധാന ചര്‍ച്ചയായി

ഡിസിസി ഓഫീസിലെത്തി

മേയര്‍ എംകെ വര്‍ഗീസ് തിങ്കളാഴ്ച ഡിസിസി ഓഫീസിലെത്തി പുതിയ പുതിയ ജില്ലാ അധ്യക്ഷനായി എത്തിയ ജോസ് വള്ളൂരിനെ അഭിനന്ദിച്ചിരുന്നു. വര്‍ഗീസിന്റെ രാഷ്ട്രീയ ചുവട് മാറ്റത്തിന്റെ വ്യക്തമായ സൂചനയായിട്ടാണ് ഇതിനെ കാണുന്നത്. ജോസ് വള്ളരൂം വര്‍ഗീസും തമ്മില്‍ കോര്‍പ്പറേഷനിലെ ഭരണ മാറ്റ കാര്യങ്ങളും ചര്‍ച്ചയായെന്ന തരത്തില്‍ റിപ്പോര്‍ട്ടുണ്ട്.

ബിജെപിയും

ഇടത് ഭരണസമിതിക്ക് എതിരായി കോണ്‍ഗ്രസ് കൊണ്ടുവരുമെന്ന അവിശ്വാസ പ്രമേയത്തെ ബിജെപിയും പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ അവിശ്വാസം എളുപ്പത്തില്‍ പാസാവും. അതേസമയം അവിശ്വാസത്തിലൂടെ ഇടത് ഭരണ സമിതിയെ അട്ടിമറിച്ചാലും എംഗെ വര്‍ഗീസ് കൂടെ വന്നാലും കോണ്‍ഗ്രസിന് ഭരിക്കണമെങ്കില്‍ ബിജെപി പിന്തുണ തേടേണ്ടി വരും.

നറുക്കെടുപ്പ്

ബിജെപിയുടെ പിന്തുണയോടെ ഭ​രി​ക്കു​ന്ന​ത് രാ​ഷ്​​ട്രീ​യ​മാ​യ തിരിച്ചടിക്ക് ഇ​ട​യാ​ക്കു​മെ​ന്നതിനാല്‍ കോണ്‍ഗ്രസ് അതിന് തയ്യാറായേക്കില്ല. ആ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് അധികാരം ലഭിക്കണമെങ്കില്‍ നറുക്കെടുപ്പിലൂടെ ഭാഗ്യം കൂടി കടാക്ഷിക്കണം. അങ്ങനെയാണെങ്കില്‍ കൂടി അവിശ്വാസ പ്രമേയ നടപടികളിലേക്ക് ഉടന്‍ തന്നെ കടക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.

മാ​സ്​​റ്റ​ർ പ്ലാ​ൻ വി​ഷ​യം

മാ​സ്​​റ്റ​ർ പ്ലാ​ൻ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ബിജെപിയുമായ സഹകരണമുണ്ടായ കാര്യത്തില്‍ കൂടിയാണ് കോണ്‍ഗ്രസിന്റെ പുതിയ നീക്കം. വിവിധ വിഷയങ്ങളില്‍ ഭരണപക്ഷത്തെ ഈ ​ക​രു​ത്ത് കാ​ണി​ച്ച് വോ​ട്ടി​ങ് ആ​വ​ശ്യ​പ്പെ​ട്ട് പ്രതിപക്ഷം പിടിച്ച് നിര്‍ത്തുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ഭരണ സമിതിയിലും സമാനമായി കേവല ഭൂരിപക്ഷമില്ലാതെയായിരുന്നു ഇടതുമുന്നണി ഭരിച്ചിരുന്നത്.

 മോഹൻലാലോ മമ്മൂട്ടിയോ: ഏറ്റവും ധനികനായ സൂപ്പർ സ്റ്റാർ ആരാണ്? ചില കൗതുകമേറിയ കണക്കുകള്‍ അറിയാം മോഹൻലാലോ മമ്മൂട്ടിയോ: ഏറ്റവും ധനികനായ സൂപ്പർ സ്റ്റാർ ആരാണ്? ചില കൗതുകമേറിയ കണക്കുകള്‍ അറിയാം

cmsvideo
  Nipah virus, fake news alerts
  Thrissur
  English summary
  Congress to rule Thrissur Corporation: A no-confidence motion will be brought against the LDF
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X