തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോവിഡ്: തൃശൂരിലെ എല്ലാ ആരോഗ്യ ചികിത്സാ സംവിധാനങ്ങളും സഹകരിക്കണമെന്ന് കളക്ടര്‍ എസ് ഷാനവാസ്

Google Oneindia Malayalam News

തൃശൂര്‍: കോവിഡ് 19 രോഗചികിത്സയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങളുമായി ജില്ലയിലെ എല്ലാ ആരോഗ്യ ചികിത്സാ സംവിധാനങ്ങളും സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ എസ്.ഷാനവാസ് അഭ്യര്‍ത്ഥിച്ചു. അടിയന്തര ശസ്ത്രക്രിയകള്‍ ഒഴികെ മാറ്റിവെക്കാവുന്ന ശസ്ത്രക്രിയകള്‍ ഒഴിവാക്കണം.

covid

അടിയന്തര ഘട്ടങ്ങളില്‍ ഏതെങ്കിലും ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തുകയാണെങ്കില്‍ ഈ വിവരം ഓക്‌സിജന്‍ വാര്‍ റൂമിലേക്ക് അറിയിക്കേണ്ടതാണ്. ഓക്‌സിജന്‍ ഉപകരണങ്ങളുടെ പരിപാലനവും അറ്റകുറ്റപ്പണിയും സമയബന്ധിതമായി നടത്തണം. ഒരു തരത്തിലും ഓക്‌സിജന്‍ ചോര്‍ച്ച ഉണ്ടാകുന്നില്ല എന്ന് ഉറപ്പാക്കണം.

ഓക്‌സിജന്‍ ഉപയോഗം പാഴാക്കാതെ ആവശ്യകതയനുസരിച്ച് ക്രമീകരിച്ച് ഉപയോഗിക്കുന്നു എന്ന് ഉറപ്പാക്കണം. താലൂക്ക് തലത്തില്‍ രൂപീകരിക്കപ്പെട്ട റാപ്പിഡ് സേഫ്റ്റി ഓഡിറ്റ് ടീം കൃത്യമായ ഇടവേളകളില്‍ മുകളില്‍ സൂചിപ്പിച്ച കാര്യങ്ങളില്‍ പരിശോധന നടത്തി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

അതേസമയം, കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ / സ്വകാര്യ ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങള്‍ അവലോകനം ചെയ്യുന്നതിനും ശക്തിപ്പെടുത്തുന്നതിനും താലൂക്ക് തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ റാപ്പിഡ് സേഫ്റ്റി ഓഡിറ്റ് ടീം രൂപീകരിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി.

ഗുജറാത്തില്‍ നാശം വിതച്ച് ടൗട്ടെ ചുഴലിക്കാറ്റ്, ചിത്രങ്ങള്‍

ബന്ധപ്പെട്ട താലൂക്ക് തഹസില്‍ദാര്‍മാര്‍ കണ്‍വീനറായും ഫയര്‍ ആന്റ് റെസ്‌ക്യൂ വകുപ്പ്, ആരോഗ്യ വകുപ്പില്‍ നിന്നുളള മെഡിക്കല്‍ ഡോക്ടര്‍, തദ്ദേശസ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ എഞ്ചിനീയര്‍, ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍, പരിശോധിക്കപ്പെടുന്ന ഹോസ്പിറ്റലിന്റെ അറ്റകുറ്റപണികളുടെ ചുമതലയുളള വ്യക്തി എന്നിവരാണ് റാപ്പിഡ് സേഫ്റ്റി ഓഡിറ്റ് ടീമില്‍ ഉണ്ടാവുക.

ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങള്‍, ഓക്‌സിജന്‍ വിതരണ സംവിധാനങ്ങള്‍ തുടങ്ങിയവ പരിശോധിക്കുന്നതിനും വേണ്ട സുരക്ഷ നടപടികള്‍ സ്വീകരിക്കുന്നതിന് നിര്‍ദ്ദേശിക്കുന്നതിനുമാണ് 13/05/2021ലെ ദുരന്തനിവാരണ വകുപ്പിന്റെ 414/2021 നമ്പര്‍ ഉത്തരവ് പ്രകാരം റാപ്പിഡ് സേഫ്റ്റി ഓഡിറ്റ് ടീമിനെ നിയോഗിച്ചിട്ടുളളത്.

നേഹാ കക്കറിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
കേരളത്തിൽ ഇന്ന് ഇന്ന് 31,337 കേസുകൾ

Thrissur
English summary
Covid: Collector S Shanavas said that all the health care systems in Thrissur should cooperate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X