തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മന്ത്രി വിഎസ് സുനില്‍ കുമാറിന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു, രോഗലക്ഷണങ്ങളില്ല

Google Oneindia Malayalam News

തൃശൂര്‍: മന്ത്രി വിഎസ് സുനില്‍ കുമാറിന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. അദ്ദേഹത്തെ ഇപ്പോള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബറിലും അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

covid

മകന്‍ നിരഞ്ജന്‍ കൃഷ്ണയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. മകന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മന്ത്രിക്ക് ആര്‍ടിപിസിആര്‍ പരിശോധന നടത്തിയത്. മന്ത്രിക്ക് നിലവില്‍ ആരോഗ്യപ്രശ്നങ്ങളില്ല. കൊവിഡ് നെഗറ്റീവ് ആകുന്നതുവരെ മന്ത്രിയും മകനും ആശുപത്രിയില്‍ തുടരും. മന്ത്രിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

അതേസമയം, കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രോഗമുക്തനായി. ഇന്ന് നടത്തിയ പരിശോധനയില്‍ അദ്ദേഹം കോവിഡ് നെഗറ്റീവ് ആകുകയായിരുന്നു. വൈകിട്ട് നാല് മണിക്ക് ആശുപത്രി വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ എട്ടാം തിയതിയാണ് പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിപ്പിക്കുകയായിരുന്നു. ഇന്ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയി കണ്ണൂരിലെ വീട്ടിലേക്ക് ആയിരിക്കും മുഖ്യമന്ത്രി പോവുക. ആവശ്യമായ വിശ്രമത്തിനും ക്വറന്റൈന് ശേഷമായിരിക്കും അദ്ദേഹം ഓഫിസിലേക്ക് മടങ്ങിയെത്തുക.

22 വര്‍ഷത്തെ ചരിത്രം ഇത്തവണ മാറും; 'ട്രെന്‍ഡ്' ചെയ്യാന്‍ ഇത്തവണ 'എന്‍കോര്‍'... എന്താണ് സംഭവം?22 വര്‍ഷത്തെ ചരിത്രം ഇത്തവണ മാറും; 'ട്രെന്‍ഡ്' ചെയ്യാന്‍ ഇത്തവണ 'എന്‍കോര്‍'... എന്താണ് സംഭവം?

മനുഷ്യപറ്റില്ലാത്ത മുഖ്യമന്ത്രിയുടെ ഈ പ്രവൃത്തി കടുത്ത പ്രത്യാഘാതം സൃഷ്ടിക്കും: ഷിബു ബേബിജോണ്‍മനുഷ്യപറ്റില്ലാത്ത മുഖ്യമന്ത്രിയുടെ ഈ പ്രവൃത്തി കടുത്ത പ്രത്യാഘാതം സൃഷ്ടിക്കും: ഷിബു ബേബിജോണ്‍

Thrissur
English summary
Covid reaffirmed to Minister VS Sunil Kumar, Admitted To Thrissur Medical College
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X