തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അവിണിശ്ശേരിയിൽ അട്ടിമറി; കോൺഗ്രസ് പിന്തുണയോടെ അധികാരം പിടിച്ച് സിപിഎം.. പിന്നാലെ രാജി

Google Oneindia Malayalam News

തൃശ്ശൂർ: ബിജെപിക്ക് അധികാരം ഉണ്ടായിരുന്ന ജില്ലയിലെ ഏക പഞ്ചായത്തായ അവിണിശ്ശേരിയിൽ അധികാരം പിടിച്ച് സിപിഎം. കോൺഗ്രസ് പിന്തുണയോടെയാണ് സിപിഎം ഭരണം നേടിയത്. എന്നാൽ അധികാരത്തിലേറിയതിന് പിന്നാലെ സിപിഎം അംഗം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. കോൺഗ്രസ് പിന്തുണയോടെ ജയിച്ചതിനാലാണ് രാജി.

ആറ് അംഗങ്ങളായിരുന്നു പഞ്ചായത്തിൽ ബിജെപിക്ക് ഉണ്ടായിരുന്നത്. എൽഡിഎഫിന് അഞ്ചും യുഡിഎഫിന് മൂന്ന് സീറ്റുകളുമാണ് ലഭിച്ചത്. എന്നാൽ ബിജെപി അധികാരത്തിലേറുന്നത് തടയാൻ സിപിഎം പ്രസിഡന്റ് സ്ഥാനാർത്ഥിയായ രാജുവിനെ പിന്തുണയ്ക്കാൻ കോൺഗ്രസ് തിരുമാനിക്കുകയായിരുന്നു.

 page4-1609158

ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റുകയെന്ന ഒറ്റലക്ഷ്യത്തോടെയാണ് എൽഡിഎഫിനെ പിന്തുണയ്ക്കാൻ കോൺഗ്രസ് തയ്യാറായതെന്ന് ഡിസിസി പ്രസിന്റ് എംവിൻസെന്റ് പറഞ്ഞു. സംസ്ഥാന നേതൃത്വം ഇത് സംബന്ധിച്ച് യാതൊരു നിർദ്ദേശവും തന്നിട്ടില്ലെന്നും പ്രദേശിക നേതൃത്വമാണ് ഇത് സംബന്ധിച്ച തിരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കോൺഗ്രസിന്റെ പിന്തുണയോടെ അധികാരം വേണ്ടെന്ന് പ്രഖ്യാപിച്ചാണ് ഇവിടെ പ്രസിഡന്റ് രാജിവെച്ചത്.

അതേസമയം അവിണിശ്ശേരി കൂടാതെ നാല് ഗ്രാമപഞ്ചായത്തുകളിൽ കൂടി വിജയിച്ച പിന്നാലെ സിപിഎം പ്രസിഡന്റുമാർ രാജിവെച്ചു. ആലപ്പുഴയിലെ തിരുവൻവണ്ടൂരിലും പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങലിലും തിരുവനന്തപുരം ജില്ലയിലെ പാങ്ങോടുമാണ് സിപിഎം പ്രസിഡന്റുമാർ രാജിവെച്ചത്. തിരുവൻവണ്ടൂരിലെ യുഡിഎഫ് ആണ് സിപിഎമ്മിനെ പിന്തുണച്ചത്.മറ്റ് രണ്ട് പഞ്ചായത്തുകളിലും എസ്ഡിപിഐ പിന്തുണയോടെയാണ് സിപിഎം വിജയിച്ചത്.

Recommended Video

cmsvideo
നിയമസഭ തിരഞ്ഞെടുപ്പിന് അടിത്തറയൊരുക്കി LDF | Oneindia Malayalam

Thrissur
English summary
CPM wins avinisseri panchayath in thrissur with the support of Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X