അപകീര്‍ത്തിപരമായ ആരോപണം; പീഡന പരാതി ഉന്നയിച്ച മയൂഖ ജോണിക്കെതിരെ കേസെടുത്ത് പൊലീസ്
തൃശൂര്‍: കായിക താരം മയൂഖ ജോണിക്കെതിരെ കേസെടുത്ത് പൊലീസ്. വ്യാജ രേഖ ചമച്ച് പീഡന പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് മയൂഖ ജോണി അടക്കം പത്ത് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ചാലക്കുടി കോടതിയുടെ നിര്‍ദ്ദേശ പ്രകാരം മൂരിയാട് എംപറര്‍ ഇമ്മാനുവല്‍ പ്രസ്ഥാനത്തിന്റെ പരമാധികാരി നിഷ സെബ്സ്റ്റ്യന്‍, ട്രെസ്റ്റിമാരായ ഉമേഷ് ജോസ്, നവീന്‍ പോള്‍, പിപി ഷിന്റോ എന്നിവര്‍ക്കും മറ്റ് ആറ് പേര്‍ക്കുമെതിരെയാണ് പൊലീസ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. അപകീര്‍ത്തിപരമായ ആരോപണം ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേസ്.

മൂരിയാട് എംപറര്‍ ഇമ്മാനുവല്‍ പ്രസ്ഥാനത്തിന്റെ ട്രെസ്റ്റിയായിരുന്നു സാബു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. മയൂഖ ജോണിയുടെ വീട്ടില്‍ താന്‍ ഭീഷണി നോട്ടീസ് കൊണ്ടുപോയതെന്നത് അപകീര്‍ത്തിപരമാണെന്നും നേരത്തെ ട്രസ്റ്റിയായ ജോണ്‍സണ്‍ മറ്റൊരു യുവതിയെ പീഡിപ്പിച്ചെന്ന പരാതി വ്യാജരേഖ കെട്ടിച്ചമച്ച് നല്‍കിയതാണെന്നും സാബു ആരോപിക്കുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ മയൂഖ ജോണി പത്ര സമ്മേളനം നടത്തിയിരുന്നു. പീഡന കേസില്‍ നടപടി ഇല്ലാത്തത് പ്രതികളുടെ സ്വാധീനം ഉപയോഗിച്ചാണെന്നുമാണ് മയൂഖ ജോണി പത്ര സമ്മേളനത്തില്‍ ആരോപിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഡിജിപി ഉള്‍പ്പടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് മയൂഖ പരാതി നല്‍കിയിരുന്നു. അതേസമയം, പ്രതികള്‍ ഗൂഡാലോചന നടത്തിയതിന്റെയും വ്യാജരേഖ ചമച്ചതിന്റെയും തെളിവുകളും രണ്ട് സീഡികളും സാബു കോടതിയില്‍ സമര്‍പ്പിച്ചു.












Click it and Unblock the Notifications