തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂര്‍ കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; മേയറുടെ കാര്‍ തടഞ്ഞ് പ്രതിപക്ഷം

Google Oneindia Malayalam News

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍. പ്രതിപക്ഷ അംഗങ്ങള്‍ മേയറുടെ കാര്‍ തടഞ്ഞു. തുടര്‍ന്ന് കാര്‍ മുന്നോട്ട് എടുത്തതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. കുടിക്കാന്‍ കലക്ക വെള്ളം വിതരണം ചെയ്യുന്ന തൃശൂര്‍ കോര്‍പ്പറേഷന്‍ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കലക്ക വെള്ളം മേയറുടെ കോലത്തിന്റെ തലയില്‍ ഒഴിച്ച് സമരം ചെയ്യുകയായിരുന്നു.

thrissur

പ്രതിഷേധിച്ചവരെ മേയര്‍ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നായിരുന്നു കണ്‍സിലര്‍മാര്‍ ആരോപിക്കുന്നത്. മേയറുടെ ചേമ്പറിലും കൗണ്‍സില്‍ ഹാളിലുമായി പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു. ചേമ്പറില്‍ അതിനാടകീയമായ സംഭവങ്ങളാണ് അരങ്ങേറിയത്. വൈകുന്നേരം നാല് മണിക്കായിരുന്നു കൗണ്‍സില്‍ യോഗം ചേരാന്‍ തീരുമാനിച്ചത്. ഇതിനായി മേയര്‍ സ്ഥലത്തെത്തി. ഈ സമയത്ത് കൗണ്‍സിലര്‍മാര്‍ മേയറുടെ കോലവുമായാണ് അവിടെ എത്തിയത്. തുടര്‍ന്ന് കോലത്തില്‍ ചെളിവെള്ളം ഒഴിക്കാനായിരുന്നു പദ്ധതിയിട്ടത്.

പ്രതിഷേധം മനസിലായതോടെ മേയര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോയി. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ വിടാതെ മേയറെ പിന്തുടര്‍ന്നു. തുടര്‍ന്ന് മേയറുടെ ചേമ്പറിന് മുന്നില്‍ പ്രതിഷേധം തുടങ്ങി. തുടര്‍ന്ന് കൗണ്‍സിലര്‍മാര്‍ കാറിന് മുന്നില്‍ മേയറെ തടയുകയായിരുന്നു. കാര്‍ മുന്നോട്ടെടുത്തപ്പോള്‍ ഒരു കൗണ്‍സിലര്‍ക്ക് പരിക്കേറ്റു എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

യുഡിഎഫ് കൗണ്‍സിലര്‍മാര്‍ മേയറുടെ ചേമ്പറില്‍ കുത്തിയിരുന്നും കിടന്നും പ്രതിഷേധിച്ചു. മേയര്‍ ഇവിടേക്ക് തിരിച്ചുവരണമെന്നും മാപ്പ് പറയണമെന്നുമായിരുന്നു അവുടെ ആവശ്യം. 55 ഡിവിഷനുകളില്‍ കുടിവെള്ളമായി കലക്ക വെള്ളമാണ് നല്‍കുന്നതെന്നായിരുന്നു കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നത്.

Recommended Video

cmsvideo
അതിതീവ്ര വ്യാപനശേഷിയുള്ള പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ചു | Oneindia Malayalam

Thrissur
English summary
Dramatic scenes in Thrissur Corporation; Opposition blocks mayor's car
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X