കായലോരത്ത് ഇനി കാറ്റേറ്റ് ഉല്ലസിക്കാം; കോട്ടപ്പുറത്ത് കുട്ടികള്‍ക്കായി മുസിരിസ് പാര്‍ക്ക്
തൃശൂര്‍: കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ കായലോരത്തെ കാറ്റേറ്റ് ഉല്ലസിക്കാന്‍ കുട്ടികള്‍ക്കായി ഒരു പുതിയ പാര്‍ക്ക് കൂടി. മുസ്രിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോട്ടപ്പുറം മുസിരിസ് കായലോരത്താണ് കുട്ടികളുടെ ഉല്ലാസവേളകള്‍ ആനന്ദകരമാക്കാന്‍ പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. കോട്ടപ്പുറം കായലോരത്ത് നടന്ന ചടങ്ങില്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഓണ്‍ലൈനായി പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
കോട്ടപ്പുറം മുസിരിസ് കായലോരത്തുള്ള നഗരസഭയുടെ സ്വന്തം സ്ഥലത്താണ് മുസിരിസ് പൈതൃക പദ്ധതിയുടെ സഹായത്തോട് കൂടി പാര്‍ക്ക് നിര്‍മ്മിച്ചത്. 54 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പാര്‍ക്ക് മുന്‍ നഗരസഭ ചെയര്‍മാനും ഇപ്പോഴത്തെ വൈസ് ചെയര്‍മാനുമായ കെ ആര്‍ ജൈത്രന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് മുസിരിസ് പൈതൃക പദ്ധതി അധികൃതര്‍ ഏറ്റെടുത്ത് യാഥാര്‍ത്ഥ്യമാക്കിയത്. വൈകുന്നേരങ്ങള്‍ ചെലവഴിക്കാന്‍ കോട്ടപ്പുറം മുസിരിസ് കായലോരത്തും ആംഫി തിയേറ്ററിലും ദിനംപ്രതി നൂറ് കണക്കിന് കുടുംബങ്ങളാണ് എത്തിച്ചേരുന്നത്. എന്നാല്‍ കുടുംബങ്ങളോടൊപ്പം വരുന്ന കുട്ടികള്‍ക്ക് കളിക്കാനും വിനോദത്തിനും നിലവില്‍ മറ്റ് സംവിധാനങ്ങളില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ഒരു ചില്‍ഡ്രന്‍സ് പാര്‍ക്ക് നിര്‍മ്മിച്ച് നല്‍കാന്‍ മുസിരിസ് പൈതൃക പദ്ധതി അധികൃതര്‍ തീരുമാനിക്കുന്നത്.
നിലവില്‍ കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് കായലോരത്ത് വി കെ രാജന്‍ മെമ്മോറിയല്‍ പാര്‍ക്ക് എന്ന പേരില്‍ കുട്ടികള്‍ക്കായി ആധുനിക രീതിയിലുള്ള കളിയുപകരണങ്ങളോട് കൂടിയ പാര്‍ക്ക് കൊടുങ്ങല്ലൂര്‍ നഗരസഭ ഈയടുത്ത് പുനര്‍നവീകരിച്ചു കുട്ടികള്‍ക്ക് തുറന്നു കൊടുത്തിരുന്നു. ഇതിന് പുറമെയാണ് കോട്ടപ്പുറത്ത് കുട്ടികള്‍ക്കായി മറ്റൊരു പാര്‍ക്ക് കൂടി യാഥാര്‍ത്ഥ്യമായത്.
കരുത്തായി അര്‍ജുന്‍, ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി- ചിത്രങ്ങള്‍
അഡ്വ വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ടൂറിസം വകുപ്പ് ഡയറക്ടര്‍ പി ബാല കിരണ്‍ പദ്ധതി വിശദീകരിച്ചു.
പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ എം യു ഷിനിജ, വൈസ് ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എല്‍സി പോള്‍, മുസിരിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടര്‍ പി എം നൗഷാദ്, മാര്‍ക്കറ്റിങ് മാനേജര്‍ ഇബ്രാഹിം സബിന്‍ എന്നിവര്‍ പങ്കെടുത്തു.
കുത്തുപറമ്പ് ഉറപ്പിച്ച് കെപി മോഹനനും എല്‍ജെഡിയും; കെകെ ശൈലജ കല്യാശേരിയിലേക്ക് മാറിയേക്കും
രാജകുമാരിയെ പോലെ നടി ഷാലു ഷമ്മു: പുതിയ ചിത്രങ്ങള്‍
ബിജിമോള്‍ക്ക് പകരം ശിവരാമന്‍; ശക്തനെ ഇറക്കാന്‍ കോണ്‍ഗ്രസ്, പീരുമേടില്‍ കൈ ഉയര്‍ത്തുമോ കോണ്‍ഗ്രസ്