തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കിട്ടുന്നത് മാറി മാറി വരുന്ന സർക്കാരിന്റെ ഉറപ്പ് മാത്രം... 50 വർഷമായി പട്ടയമില്ല, തൃശൂരിലെ മലയോര കർഷകർ ദുരിതത്തിൽ!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ജില്ലയിലെ മലയോര കര്‍ഷകര്‍ക്ക് 50 വര്‍ഷത്തിലധികമായി പട്ടയമില്ല. മാറിമാറി വരുന്ന സര്‍ക്കാര്‍ പട്ടയം നല്‍കാമെന്ന് ഉറപ്പു നല്‍കുന്നതല്ലാതെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് ജില്ലയിലെ ഒല്ലൂര്‍ നിയോജക മണ്ഡലത്തില്‍ 12000 ത്തോളം കര്‍ഷകര്‍ പ്രക്ഷോഭത്തിനിറങ്ങുന്നു. 'പട്ടയം തന്നാല്‍ വീട്ടില്‍ പോകാം' എന്ന മുദ്രാവാക്യത്തോടെയാണ് സമരം.

<strong>വയനാടിൽ രണ്ട് വില്ലേജുകൾ കൂടി സ്മാർട്ടാകാനൊരിങ്ങുന്നു; ഉദ്ഘാടനം 29ന് മന്ത്രി ചന്ദ്രശേഖരന്‍ നിര്‍വഹിക്കും; മൂന്ന് ഓഫീസുകളുടെ നിര്‍മ്മാണം അന്തിമഘട്ടത്തില്‍</strong>വയനാടിൽ രണ്ട് വില്ലേജുകൾ കൂടി സ്മാർട്ടാകാനൊരിങ്ങുന്നു; ഉദ്ഘാടനം 29ന് മന്ത്രി ചന്ദ്രശേഖരന്‍ നിര്‍വഹിക്കും; മൂന്ന് ഓഫീസുകളുടെ നിര്‍മ്മാണം അന്തിമഘട്ടത്തില്‍

ഏപ്രില്‍ രണ്ടു മുതല്‍ കെ. രാജന്‍ എം.എല്‍.എയുടെ ഓഫീസിലും മന്ത്രി വി.എസ്. സുനില്‍കുമാറിന്റെ ഓഫീസിലും ജില്ലാ കലക്ടറുടെ ഓഫീസിലും ശക്തമായ പട്ടയ പ്രക്ഷോഭ സമരം തുടങ്ങും. പട്ടയം തരാതെ സമരം അവസാനിപ്പിക്കില്ല എന്നാണ് സമരസമിതിയുടെ നിലപാട്. കഴിഞ്ഞ 50 വര്‍ഷത്തേപ്പോലെ ജനങ്ങളെ ഇനിയും പറ്റിക്കാന്‍ അനുവദിക്കില്ലെന്നു സമരസമിതി പ്രഖ്യാപിച്ചിട്ടുണ്ട്.

Thrissur

1977 നു മുമ്പ് കുടിയേറ്റക്കാരായ പാവപ്പെട്ട കര്‍ഷകര്‍ക്കാണ് പട്ടയം നല്‍കാത്തത്. പട്ടയം കൊടുത്താല്‍ കൈയേറ്റക്കാരുടെ കൈയില്‍ അനധികൃതമായി വച്ചിരിക്കുന്ന ഹെക്ടര്‍ കണക്കിന് വനഭൂമി സര്‍ക്കാരിന് തിരിച്ചു പിടിക്കേണ്ടി വരും. പട്ടയം നല്‍കുന്നതിന്റെ ഭാഗമായി സര്‍വേയും ഡീമാര്‍ക്കേഷനും നടത്തിയാല്‍ അനുവദനീയമായതിലും ഹെക്ടര്‍ സ്ഥലം കൈവശംവച്ചത് കണ്ടെത്താം. 50 വര്‍ഷമായിട്ടും ജനങ്ങളെ പട്ടയം നല്‍കാതെ വഞ്ചിക്കുന്നത് ഇക്കാര്യം കൊണ്ടാണെന്ന് മലയോരകര്‍ഷകര്‍ പരാതിപ്പെടുന്നു.

വനംവകുപ്പ് 1977ല്‍ റവന്യു വകുപ്പിന് പട്ടയം നല്‍കുന്നതിന് കൈമാറിയിട്ടുള്ള സ്ഥലങ്ങള്‍ക്കാണ് പട്ടയം ആവശ്യപ്പെടുന്നത്. ഈ പ്രദേശങ്ങളില്‍ പട്ടയം നല്‍കുന്നതിന് നിലവില്‍ തടസങ്ങളൊന്നുമില്ല. എന്നാല്‍ കര്‍ഷകര്‍ക്ക് അവകാശപ്പെട്ട പട്ടയം നല്‍കാതിരിക്കുന്നത് വന്‍കിട കൈയേറ്റക്കാരായ മാഫിയകളെ സഹിക്കാന്‍വേണ്ടി മാത്രമാണെന്ന് ഇവര്‍ പറയുന്നു.

ജില്ലയിലെ പാണഞ്ചേരി, പീച്ചി, മാന്ദാമംഗലം, വാണിയമ്പാറ, വരന്തരപ്പിള്ളി, ചേലക്കര, പഴയന്നൂര്‍, വടക്കാഞ്ചേരി, ചാലക്കുടി, പുതുക്കാട്, ഒല്ലൂര്‍ തുടങ്ങി കിഴക്കന്‍ മേഖലകളിലെല്ലാം പട്ടയം ലഭിക്കാത്ത നിരവധി മലയോര കര്‍ഷകരുണ്ട്. 1977 ജനുവരി ഒന്നിനുമുമ്പ് കൈവശഭൂമിയുള്ള മുഴുവന്‍പേര്‍ക്കും പട്ടയം കൊടുക്കാന്‍ ഭരണകൂടവും കോടതിയും ഉത്തരവിട്ടത് വെറുതെയായി.

നാലു പതിറ്റാണ്ട് കഴിഞ്ഞിട്ടും പട്ടയം നല്‍കുന്നതില്‍ മാറിമാറി വരുന്ന സര്‍ക്കാര്‍ അനാസ്ഥ തുടരുകയാണ്. പട്ടയം സമയബന്ധിതമായി അനുവദിക്കണമെന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രഖ്യാപിതനയം ഇപ്പോഴും പാലിച്ചിട്ടില്ല. റവന്യു- വനംവകുപ്പുകളില്‍ സൂക്ഷിക്കേണ്ട ജെ.വി.ആര്‍. അടക്കമുള്ള രേഖകളും പട്ടയത്തിനുള്ള അപേക്ഷകളും നഷ്ടപ്പെടുത്തി കുറ്റകരമായ വീഴ്ച വരുത്തിയിട്ടും നിസംഗത പാലിക്കുകയാണ് അധികൃതര്‍.

മലയോര മേഖലകളില്‍ കൃഷിയും വീടുമുള്ള ആയിരക്കണക്കിന് കൃഷിക്കാര്‍ ഭൂമിക്ക് മതിയായ രേഖകളില്ലാതെ കഷ്ടപ്പെടുകയാണ്. തൃശൂരില്‍ മാത്രം അര്‍ഹതപ്പെട്ട നാലായിരത്തിലധികം പേര്‍ക്കാണ് പട്ടയം ലഭിക്കാനുള്ളത്. നികുതി അടയ്ക്കാന്‍ കഴിയാത്തവര്‍, കൈവശാവകാശരേഖ ലഭിക്കാത്തവര്‍, കൈവശാവകാശരേഖ ലഭിച്ചിട്ടും പട്ടയം ലഭിക്കാത്തവര്‍ എന്നിങ്ങനെ പട്ടയം ലഭിക്കാത്തവര്‍ വിവിധ തട്ടിലാണ്. പട്ടയമേളകള്‍ നിരവധി നടന്നെങ്കിലും അര്‍ഹരായവര്‍ പലരും ഇന്നും പടിക്കു പുറത്താണ്. പട്ടയം ലഭിച്ചവരില്‍ത്തന്നെ ഭൂരിഭാഗം പേര്‍ക്കും ഉപാധികളോടെയുള്ള പട്ടയമാണ് ലഭിച്ചത്.

മലയോര കര്‍ഷകര്‍ക്ക് പട്ടയവിതരണം നടത്തുമെന്ന് എല്‍.ഡി.എഫ്. സര്‍ക്കാര്‍ നിരവധിതവണ പത്രങ്ങളിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ ആര്‍ക്കും പട്ടയം നല്‍കിയിട്ടില്ല. കഴിഞ്ഞ ഏപ്രിലില്‍ ഭരണകക്ഷിയുടെ കര്‍ഷക സംഘടനയായ കര്‍ഷകസംഘം തൃശൂര്‍ കലക്ടറേറ്റിനു മുമ്പില്‍ 10 ദിവസം സമരം നടത്തിയിരുന്നു. അപ്പോഴും രണ്ടുമാസത്തിനകം പട്ടയം നല്‍കുമെന്ന് പ്രഖ്യാപനമുണ്ടായി. കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ 623 മലയോര പട്ടയങ്ങള്‍ തയാറാക്കി വച്ചിട്ടുണ്ടെന്നും ഇവ കര്‍ഷകര്‍ക്ക് നല്‍കുമെന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു. ഈ ഉറപ്പ് പാലിക്കില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് മലയോര സംരക്ഷണ സമിതി ശക്തമായ സമരം സംഘടിപ്പിക്കുന്നത്.

Thrissur
English summary
Farmers trouble in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X