തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കഞ്ചാവുകേസ്: തൃശൂരില്‍ വ്യത്യസ്ത സംഭവങ്ങളില്‍ നാലുപേര്‍ അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: തമിഴ്‌നാട്ടില്‍നിന്നു കാറില്‍ കടത്തിക്കൊണ്ടു വന്ന മൂന്നുകിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ തൃശൂര്‍ എക്‌സൈസ് ഇന്റലിജന്‍സും തൃശൂര്‍ സ്‌പെഷല്‍ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി. എരനെല്ലൂര്‍ സ്വദേശി മേലേതലയ്ക്കല്‍ അബ്ദുള്ള മകന്‍ സുനില്‍ ദത്ത് (42), കൈപ്പറമ്പ് മഹാത്മ റോഡ്, കണ്ടങ്ങത്ത് സുരേന്ദ്രന്‍ മകന്‍ അജയ്‌ഘോഷ് (കണ്ണന്‍ 35) എന്നിവരെയാണ് പിടികൂടിയത്. പ്രതികള്‍ ദീര്‍ഘദൂര ബസുകളിലെ ഡ്രൈവര്‍മാരാണ്. ഇവര്‍ക്കിടയിലാണ് കഞ്ചാവിന്റെ കൂടുതല്‍ വില്പന എന്ന് എക്‌സൈസ് പറയുന്നു.

<strong>റോഡ് ഷോയ്ക്കിടെ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകന്‍ ആശുപത്രിവിട്ടു; ഫോണില്‍ വിളിച്ച് സുഖവിവരം തിരക്കി പ്രിയങ്ക, അപകടം മനപൂര്‍വമെന്ന വ്യാജപ്രചരണം തള്ളി സോഷ്യല്‍മീഡിയ!</strong>റോഡ് ഷോയ്ക്കിടെ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകന്‍ ആശുപത്രിവിട്ടു; ഫോണില്‍ വിളിച്ച് സുഖവിവരം തിരക്കി പ്രിയങ്ക, അപകടം മനപൂര്‍വമെന്ന വ്യാജപ്രചരണം തള്ളി സോഷ്യല്‍മീഡിയ!

നേരിട്ട് പോയി കാര്‍മാര്‍ഗം കഞ്ചാവു കടത്തിക്കൊണ്ടു വരുന്ന രീതിയാണ് ഇവരുടേത്. കൂടാതെ എത്തിച്ചുനല്‍കുന്ന സംഘവും പ്രവര്‍ത്തിക്കുന്നുണ്ട്. അവരെക്കുറിച്ച് അന്വേഷിച്ചു വരുന്നതായും എക്‌സൈസ് സംഘം പറഞ്ഞു. ഇലക്ഷനും ഉത്സവ കാലയളവുമായതിനാല്‍ എക്‌സൈസ് കമ്മിഷണര്‍ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു.

Ganja case

കേസ് പിടികൂടുന്ന സംഘത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിജു ജോസ്, ഇന്റലിജന്റ്‌സ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സലിംകുമാര്‍ ദാസ്, കമ്മിഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ ഇന്‍സ്‌പെക്ടര്‍ ഷാജി എസ്, പ്രിവന്റീവ് ഓഫീസര്‍ കെ. മണികണ്ഠന്‍, ടി. ജി. മോഹനന്‍, ഒ.എസ്. സതീഷ്, കെ.എസ്. ഷിബു, ടി.എ. ഷെഫീക്ക് എന്നിവര്‍ പങ്കെടുത്തു.

തൃശൂര്‍ വരടിയം മുണ്ടൂര്‍ ഭാഗങ്ങളില്‍ കഞ്ചാവ് വിതരണം നടത്തിയ മൈലാംകുളം വടേരിയാട്ടില്‍ ബാബു മകന്‍ രാഹുലി(22)നെയാണ് തൃശൂര്‍ എക്‌സൈസ് പിടികൂടിയത്. പ്രതിയെ പിടികൂടിയ സംഘത്തില്‍ തൃശൂര്‍ എക്‌സൈസ് ഇന്റലിജന്റ്‌സ് ഇന്‍സ്‌പെക്ടര്‍ സലിംകുമാര്‍ ദാസ്, തൃശൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷിജു, പ്രിവന്റീവ് ഓഫീസര്‍മാരായ കെ . മണികണ്ഠന്‍, ടി.ജി. മോഹനന്‍, ഒ.എസ്. സതീഷ്, കെ.എസ്. ഷിബു, ടി.എ. ഷെഫീക്ക് എന്നിവരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

യുവാക്കള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെ ചെന്ത്രാപ്പിന്നി സ്വദേശിയെ തൃശ്ശുര്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷാജി അറസ്റ്റ് ചെയ്തു.ചെന്ത്രാപ്പിന്നി പുതിയ വീട്ടില്‍ ഷക്കീറലി എന്ന ഉണ്ണിമോന്‍ (27)യാണ് പിടിയിലായത്.നൂറ് ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്നും പിടികൂടിയിട്ടുണ്ട്.ചെറുപോളിത്തീന്‍ കവറുകളില്‍ സുക്ഷിക്കുന്ന കഞ്ചാവ് ആവശ്യക്കാര്‍ക്ക് ഫോണ്‍ സന്ദേശങ്ങള്‍ അനുസരിച്ച് കൊടുക്കുകയായിരുന്നു പ്രതി ചെയ്ത് കൊണ്ടിരുന്നത്.ധാരാളം യുവാക്കള്‍ ഇയാളെ തേടി രാത്രി സമയങ്ങളില്‍ വരുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് എക്‌സൈസ് ഷാഡോ ടീം നടത്തിയ നീരിക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ പിടിയിലാകുന്നത്.വാടക വീടെടുത്ത് താമസിച്ചാണ് ഇയാള്‍ കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്.പ്രിവന്റീവ് ഓഫീസര്‍മാരായ വി.എ ഉമ്മര്‍, എം.ജി അനൂപ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റെനില്‍, ഗിരിധരന്‍, ഷാഡോ ടീം അംഗങ്ങളായ അബ്ദുള്‍ ജബാര്‍, ബിബിന്‍ ഭാസ്‌കര്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

Thrissur
English summary
Four persons were arrested for ganja case in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X