തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബാങ്കുകളില്‍ എത്തുന്നവരെ കബളിപ്പിച്ച് പണം തട്ടുന്ന സംഘം പിടിയില്‍: ഇരകള്‍ അന്യസംസ്ഥാന തൊഴിലാളികള്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പണം അയക്കാന്‍ ബാങ്കുകളിലെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന അന്തര്‍സംസ്ഥാന ക്രിമിനല്‍ സംഘത്തിലെ അഞ്ചു യുവാക്കള്‍ അറസ്റ്റില്‍. ബീഹാര്‍ സ്വദേശികളായ സാഹിബ് കുമാര്‍ സഹാനി(22), സുകത് സഹാനി(24), ചുന്നു സഹാനി(20), ബുവാലി കുമാര്‍ (25), ചന്ദന്‍ കുമാര്‍ (25) എന്നിവരെയാണ് സിറ്റി ക്രൈംബ്രാഞ്ച് സംഘവും ഈസ്റ്റ് പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇവര്‍ക്ക് എതിരേ നാട്ടിലും കേസുകളുണ്ട്.

<strong>വനിതാ മതിലിൽ പങ്കെടുത്ത് മടങ്ങിയ സ്ത്രീകൾക്ക് നേരെ ആക്രമണം, രണ്ട് സ്ത്രീകൾക്ക് ഗുരുതര പരിക്ക്</strong>വനിതാ മതിലിൽ പങ്കെടുത്ത് മടങ്ങിയ സ്ത്രീകൾക്ക് നേരെ ആക്രമണം, രണ്ട് സ്ത്രീകൾക്ക് ഗുരുതര പരിക്ക്

നാട്ടിലെ ബന്ധുക്കള്‍ക്ക് അയയ്ക്കാന്‍ പണവുമായി എത്തുന്നവരെ കബളിപ്പിച്ചാണ് സംഘം വിലസിയിരുന്നത്. കഴിഞ്ഞ ഒക്‌ടോബര്‍ ഒന്നിന് കെട്ടിട നിര്‍മാണ തൊഴിലാളി പശ്ചിമബംഗാള്‍ സ്വദേശി റഫിക്കുള്‍ തൃശൂര്‍ നായ്ക്കനാല്‍ എസ്.ബി.ഐ മെയിന്‍ ബ്രാഞ്ചില്‍ പണം നിക്ഷേപിക്കുന്നതിന് എത്തിയ അവസരത്തില്‍ ഫോം പൂരിപ്പിക്കാനും മറ്റും സഹായിക്കാമെന്നു പറഞ്ഞ് അടുത്തുകൂടി 10,000 രൂപ കബളിപ്പിച്ച കേസിന്റെ അന്വേഷണത്തിലാണ് റാക്കറ്റ് വലയിലായത്.

arrested-08

വിശദാന്വേഷണം നടത്തിയപ്പോള്‍ ഇവര്‍ സ്ഥിരമായി തട്ടിപ്പു നടത്തിവരുന്ന സംഘാഗങ്ങളാണെന്നു വ്യക്തമായി. പണമടയ്ക്കുന്നതിനു ബാങ്കുകളിലെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളെയാണ് മുഖ്യമായി നോട്ടമിട്ടിരുന്നത്. തൊഴിലാളികളില്‍ പലരും നിരക്ഷരരാണെന്നതു മുതലെടുത്താണ് പണം തട്ടിയത്. ബാങ്കില്‍ തിരക്കുള്ള വേളയില്‍ ബാങ്ക് ജീവനക്കാരോടു സംസാരിക്കാനും പലര്‍ക്കും കഴിയുന്നില്ല എന്നതും ഇവര്‍ മുതലെടുത്തു. ഫോറങ്ങള്‍ പൂരിപ്പിച്ചു നല്‍കുന്ന സംഘാംഗം പെട്ടെന്ന് നോട്ടുകള്‍ കൈപ്പറ്റി അടയ്ക്കാനെന്ന പേരില്‍ പണം കൈക്കലാക്കും. തുടര്‍ന്ന് കൃത്രിമ നോട്ടുകെട്ട് വേഗം കൈമാറും. ഇതിനകം യഥാര്‍ഥ നോട്ടുമായി സ്ഥലംവിടും. പിന്നീടാണ് തട്ടിപ്പായിരുന്നുവെന്നു വ്യക്തമാകുന്നത്. അറസ്റ്റിലായ അഞ്ചുപേരും ബീഹാര്‍ ചമ്പാരന്‍ ഗ്രാമത്തിലെ ആളുകളാണ്.

തൃശൂര്‍, ആലുവ, അങ്കമാലി, എറണാകുളം എന്നിവിടങ്ങളില്‍ നിന്നു നിരവധി പേരെ സമാനരീതിയില്‍ തട്ടിച്ചതായി ചോദ്യംചെയ്യലില്‍ വ്യക്തമായി. ഇവരില്‍ നിന്ന് ഒമ്പതു മൊബൈല്‍ ഫോണുകള്‍, 58,000 രൂപ, തട്ടിപ്പിനുപയോഗിക്കുന്ന വ്യാജ നോട്ടുകെട്ടുകള്‍ എന്നിവ പോലീസ് കണ്ടെടുത്തു. സിറ്റി ക്രൈംബ്രാഞ്ച് എ.സി.പി: ബാബു കെ.തോമസ്, ഈസ്റ്റ് സി.ഐ: ബിജു, എസ്.ഐമാരായ ടി.ആര്‍. ഗ്ലാഡ്സ്റ്റണ്‍, സതീഷ് പുതുശേരി എന്നിവരുടെ നേതൃത്വത്തില്‍ എ.എസ്.ഐ.മാരായ മുഹമ്മദ് അഷ്‌റഫ്, എന്‍.ജി.സുവ്രതകുമാര്‍, പി.എം.റാഫി, വിനയചന്ദ്രന്‍, കെ.ഗോപാലകൃഷ്ണന്‍, സീനിയര്‍ സി.പി.ഒ. ടി.വി. ജീവന്‍, സി.പി.ഒമാരായ പഴനിസ്വാമി, എം.എസ്.ലിഗേഷ്, കെ.ബി.വിപിന്‍ദാസ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.

Thrissur
English summary
fraud team arrested from thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X