തൃശൂരില്‍ വന്‍ കഞ്ചാവ് വേട്ട; ഒന്നര കോടിയുടെ കഞ്ചാവ് പിടിച്ചു, നാല് പേര്‍ അറസ്റ്റില്‍
തൃശൂര്‍: ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ സംഘത്തിലെ നാല് പേര്‍ പിടിയില്‍. ഇവരില്‍ നിന്ന് 80 കിലോ കഞ്ചാവും പിടിച്ചു. ഒരു സ്ഥലത്ത് നിന്ന് 78 കിലോയും മറ്റൊരിടത്ത് നിന്ന് രണ്ടു കിലോയുമാണ് പിടികൂടിയത്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. അവശ്യവസ്തുക്കളെന്ന വ്യാജേനയുള്ള ചരക്ക് കടത്തിന്റെ മറവിലാണ് കഞ്ചാവ് ഒളിപ്പിച്ച കടത്തിയത്. തൃശൂര്‍ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് വാഹനം പിന്തുടരുകയായിരുന്നു.

ഇരിങ്ങാലക്കുട പടിയൂര്‍ തൊഴുത്തുങ്ങല്‍പുറത്ത് സജീവന്‍, നോര്‍ത്ത് പറവൂര്‍ ചെറിയ പല്ലന്‍ തുരുത്ത് കാക്കനാട് വീട്ടില്‍ സന്തോഷ്, മൂത്തകുന്നം മടപ്ലാംതുരുത്ത് വാടെ പറമ്പില്‍ യദു രഞ്ജിത്ത്, ഗോതുരുത്ത് കടവന്‍ തുരുത്ത് കല്ലറക്കല്‍ വീട്ടില്‍ ബിജു എന്നിവരാണ് അറസ്റ്റിലായത്.
പഴം-പച്ചക്കറി വ്യാപാരികളെന്ന വ്യാജേനയാണ് ഇന്ന് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ഒന്നര കോടി വിലമതിക്കുന്ന കഞ്ചാവാണ് പിടിച്ചതെന്ന് പോലീസ് പറയുന്നു. കൊടുങ്ങല്ലൂര്‍ കേന്ദ്രമായി കഞ്ചാവ് വില്‍പ്പന സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പോലീസ് ലഭിച്ച വിവരം.
കൊടുങ്ങല്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്. ഇനിയും സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്ന് പോലീസ് പറയുന്നു. പ്രതികളുടെ വാഹനം കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് പാലത്തിന് സമീപമാണ് പിടികൂടിയത്. 78 കിലോ കഞ്ചാവ് വാഹനത്തില്‍ നിന്ന് പിടിച്ചു. ഇരിങ്ങാലക്കുടയിലെ കേന്ദ്രത്തില്‍ നിന്നാണ് ബാക്കി പിടികൂടിയത്.
ഒരാഴ്ച മുമ്പും ആന്ധ്രയില്‍ നിന്ന് കഞ്ചാവ് എത്തിച്ച സംഘത്തെ പോലീസ് പിടികൂടിയിരുന്നു. അന്ന് തണ്ണി മത്തന്റെ മറവിലാണ് കഞ്ചാവ് കടത്തിയിരുന്നത്. മറ്റൊരിക്കല്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ മറവിലും കഞ്ചാവ് വില്‍പ്പനയ്ക്ക് ശ്രമിച്ചിരുന്നു. പോലീസ് പരിശോധന വ്യാപകമായിക്കിയിരിക്കുകയാണ്.












Click it and Unblock the Notifications