തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'മാരക വിഷം ഏത്'?; അമ്മയെ വിഷം കൊടുത്ത് കൊന്ന ഇന്ദുലേഖയെ കുടുക്കിയത് ഗൂഗിൾ സെർച്ച് ഹിസ്റ്ററി

Google Oneindia Malayalam News

തൃശൂർ: സ്വത്തു തട്ടിയെടുക്കാൻ അമ്മയെ വിഷം കൊടുത്ത് കൊന്ന കേസിൽ വഴിത്തിരിവായത് അറസ്റ്റിലായ മകൾ ഇന്ദുലേഖയുടെ ഫോണിലെ ഗൂഗിൾ സേർച്ച് ഹിസ്റ്ററി. കുന്നംകുളം കീഴൂർ സ്വദേശി രുഗ്മിണിയെ കൊന്ന കേസിലാണ് മകൾ ഇന്ദുലേഖയെ പൊലീസ് അറസ്റ്റു ചെയ്തത്. എങ്ങനെ വിഷം കൊടുത്ത് കൊല്ലാമെന്ന് ഗൂഗിളിൽ ഇന്ദുലേഖ സെർച്ച് ചെയ്തതിന്റെ ഹിസ്റ്ററിയാണ് കേസിൽ പ്രധാന വഴിത്തിരിവായത്.

മാരകമായ വിഷം ഏത്? ഇത് ഉള്ളിൽ ചെന്നാൽ ലക്ഷണം ഏത്? ഇങ്ങനെയായിരുന്നു ഇന്ദുലേഖയുടെ സെർച്ചുകൾ. ഹിസറ്ററികൾ കണ്ടെത്തിയതോടെയാണ് പോലീസിന് സംശയം ആരംഭിക്കുന്നത്. ഇത് ചോദ്യ ചെയ്യലിൽ ഏറെ നേരം പ്രതിക്ക് പിടിച്ചുനിൽക്കാനായില്ല.ഇതോടെയാണ് കൊലപാതകത്തിന്റെ ചുരുളുകൾ അഴിഞ്ഞത്.

അച്ഛനെയും അമ്മയെയും കൊല്ലാന്‍ രണ്ട് മാസം മുന്നേ പദ്ധതിയിട്ടു; ഡോളോ ഗുളികകള്‍ വാങ്ങി, വെളിപ്പെടുത്തല്‍അച്ഛനെയും അമ്മയെയും കൊല്ലാന്‍ രണ്ട് മാസം മുന്നേ പദ്ധതിയിട്ടു; ഡോളോ ഗുളികകള്‍ വാങ്ങി, വെളിപ്പെടുത്തല്‍

1

അമ്മ രുഗ്മിണിക്ക് തുടർച്ചയായ ഛർദ്ദിയാണെന്നും മഞ്ഞപ്പിത്തമാണെന്നും പറഞ്ഞാണ് മകൾ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ ചെന്നപ്പോൾ വിഷം ഉള്ളിൽ ചെന്നിട്ടുള്ളതായി ഡോക്ടർ സംശയം പറഞ്ഞു. മൂന്നാം ദിവസം രുഗ്മിണി മരിച്ചു. തുടർന്ന് പോസ്റ്റ്മോർട്ടത്തിൽ മരണകാരണം വിഷം ഉള്ളിൽ ചെന്നതാണെന്നു കണ്ടെത്തി.

2

ഇതോടെയോണ് അച്ഛനും ഇളയ മകൾക്കും സംശയം ബലപ്പെടുന്നത്. രുഗ്മിണി ആത്മഹത്യ ചെയ്യാൻ കാരണങ്ങൾ ഇല്ല എന്നതാണ് ഇരുവരുടെയും സംശയം ബലപ്പെടാൻ കാരണം.ഇന്ദുലേഖയുടെ മകന്റെ കീശയിൽ എലിവിഷം കണ്ടതായി അച്ഛൻ മൊഴി നൽകി. വിഷ പായ്ക്കറ്റ് കളയാൻ അമ്മ മകനെ ഏൽപിച്ചിരുന്നു. എന്നാൽ മകൻ ഇത് മുത്തച്ഛനോട് പറഞ്ഞു.

3

മകൾ ഇന്ദുലേഖയെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തു. ആദ്യമൊക്കെ പതറാതെയായിരുന്നു മറുപടി. ഫോൺ പിടിച്ചു വാങ്ങി ഗൂഗിൾ സെർച്ച് ഹിസ്റ്ററി നോക്കിയതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.
മാരകമായ വിഷം ഏത്? ഇത് ഉള്ളിൽ ചെന്നാൽ ലക്ഷണം ഏത്? എന്നിങ്ങനെയുള്ള സെർച്ചുകൾ എന്തിനാണെന്ന ആവർത്തിച്ചുള്ള ചോദ്യത്തിന് മുമ്പിൽ ഇന്ദുലേഖ പതറി.

4

പിന്നാലെ നടന്ന ചോദ്യം ചെയ്യലിൽ ഇന്ദുലേഖ കുറ്റം സമ്മതിക്കുകയായിരുന്നു. ചന്ദ്രൻ- രുഗ്മിണി ദമ്പതികളുടെ മൂത്ത മകളാണ് ഇന്ദുലേഖ. രണ്ടു മക്കളാണുള്ളത്.ഇന്ദുലേഖയുടെ ഭർത്താവ് ഗൾഫിലാണ് ജോലി ചെയ്യുന്നത്. എട്ടു ലക്ഷം രൂപയുടെ ബാധ്യത തീർക്കാൻ ഇന്ദുലേഖ സ്വത്ത് ആവശ്യപ്പെട്ടു. കാലശേഷം സ്വത്തു നൽകാം എന്ന നിലപാടിലായിരുന്നു അമ്മ രുഗ്മിണി. എന്നാൽ സ്വത്ത് നേരത്തെ ലഭിക്കുന്നതിനായി അമ്മയെ ഒഴിവാക്കാൻ ഇന്ദുലേഖ തീരുമാനിച്ചുവെന്നാണ് വിവരം.

5

ഇതിനിടെ, കീടനാശിനി ചായയിൽ ഒഴിച്ച് അച്ഛനേയും അപായപ്പെടുത്താൻ ശ്രമിച്ചതായി പോലീസിന് വിവരം കിട്ടി. രുചി വ്യത്യാസം തോന്നിയതിനാൽ അച്ഛൻ ചായ കുടിച്ചില്ല. അതുകൊണ്ടാണ് അന്ന് പ്രശ്നങ്ങൾ ഉണ്ടാകാതിരുന്നത്. ഇന്ദുലേഖയെ കൊലക്കുറ്റം ചുമത്തിയാണ് പോലീസ് അറസ്റ്റു ചെയ്തു. എലി വിഷത്തിന്റെ ബാക്കി വീട്ടിൽനിന്ന് കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ഇന്ദുലേഖയെ മെഡിക്കൽ സ്റ്റോറിൽ അടക്കം എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.

ഇലോൺ മസ്കിൻ്റെ അപൂർവ ചിത്രങ്ങൾ ലേലത്തിനുവച്ച് മുൻ കാമുകി...

Thrissur
English summary
google search history trapped kunnamkulam native indulekha who poisoned her mother rukmini in thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X