Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവചിക്കാനാവാത്ത ഗുരുവായൂര്‍; കോട്ട കാക്കാന്‍ ഇടതിന് കഴിയുമോ, മണ്ഡലപരിചയം

തൃശൂര്‍: തീരവും ക്ഷേത്ര നഗരിയും ഉള്‍ക്കൊള്ളുന്ന ഗുരുവായൂര്‍ മണ്ഡലം എന്നും പ്രവചനാതീതമാണ്. ഒരിക്കല്‍ തോല്‍പ്പിച്ചവരെ വീണ്ടും വീണ്ടും തിരഞ്ഞെടുക്കുക. ചിലപ്പോള്‍ വിജയിച്ചവരെ വീണ്ടും പരാജയപ്പെടുത്തുക എന്നിങ്ങനെയാണ് മണ്ഡലത്തിന്റെ പൊതുവെയുള്ള ശൈലി. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗുരുവായൂര്‍ മണ്ഡലത്തിലെ ചാവക്കാട്, ഗുരുവായൂര്‍ നഗരസഭകള്‍ ഇടതിനൊപ്പമാണ്. പുന്നയൂര്‍ കുളം, പുന്നയൂര്‍, ഒരുമനയൂര്‍, എങ്ങണ്ടിയൂര്‍ പഞ്ചായത്തുകളും എല്‍ഡിഎഫിനൊപ്പം തന്നെയാണ്. എന്നാല്‍ യുഡിഎഫിനൊപ്പമുള്ളത് ആകെ വടക്കേക്കാട്, കടപ്പുറം പഞ്ചായത്തുകളാണ്.

kerala

കഴിഞ്ഞ മൂന്ന് തവണത്തെയും തിരഞ്ഞെടുപ്പില്‍ ഇടതിനോട് ഉറച്ച് നിന്ന മണ്ഡലമാണ് ഗുരുവായൂര്‍. 1957ല്‍ നടന്ന ഒന്നാം തിരഞ്ഞെടുപ്പില്‍ ഗുരുവായൂരില്‍ നിന്ന് സിപിഐ സ്വതന്ത്രനായ പികെ കോരുവായിരുന്നു വിജയിച്ചത്. 1991ലെ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിലെ അബൂബക്കറും വിജയം കണ്ട മണ്ഡലമാണ് ഗുരുവായൂര്‍. എന്നാല്‍ ബാബരി മസ്ജിദ് തകര്‍ച്ചയോടെ ലീഗ് പിളര്‍ന്ന് രണ്ടായതോടെ അബൂബക്കര്‍ ഐഎന്‍എല്ലിലേക്ക് മാറി. തുടര്‍ന്ന് അദ്ദേഹം രാജിവച്ചതോടെ ഒരു ഉപതിരഞ്ഞെടുപ്പിലേക്ക് ഗുരുവായൂര്‍ കളമൊരുങ്ങി.

അന്നത്തെ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സ്വതന്ത്രനായി മത്സരിച്ച സംവിധായകന്‍ പിടി കുഞ്ഞുമുഹമ്മദ് ലീഗിന്റെ എംപി അബ്ദുസമദ് സമദാനിയെ പരാജയപ്പെടുത്തി. 96ല്‍ നടന്ന തിരഞ്ഞെടുപ്പിലും പിടി കുഞ്ഞുമുഹമ്മദ് കുട്ടി വിജയിച്ചു. അന്ന് ലീഗിന്റെ ജില്ലാ സെക്രട്ടറിയായിരുന്ന ആര്‍പി മൊയ്ദൂട്ടിയായിരുന്നു എതിരാളി.

പിന്നീട് 2001ല്‍ പികെകെ ബാവ എത്തിയായിരുന്നു മണ്ഡലം തിരിച്ചുപിടിച്ചത്. എന്നാല്‍ 2006ലെ തിരഞ്ഞെടുപ്പില്‍ മണ്ഡലം വീണ്ടും ഇടതിനൊപ്പം പോരുകയായിരുന്നു. ജില്ല ലീഗ് പ്രസിഡന്റ് സിഎച്ച് റഷീദ്, ലീഗ് സംസ്ഥാന കമ്മിറ്റി അംഗം അഷ്‌റഫ് കോക്കൂര്‍, സംസ്ഥാന സെക്രട്ടറി സാദിഖലി എന്നിവരെ പരാജയപ്പെടുത്തി ഇപ്പോഴത്തെ എംഎല്‍എ കെവി അബ്ദുള്‍ ഖാദര്‍ വിജയിച്ചു കയറുകയായിരുന്നു. 2006,2011, 2016 എന്നീ മൂന്ന് തിരഞ്ഞെടുപ്പിലും കെവി അബ്ദുള്‍ ഖാദര്‍ വിജയം കാണുകയായിരുന്നു.

ഇത്തവണ തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി സിപിഎമ്മിന്റെ അക്ബറാണ് മത്സരിക്കുന്നത്. ലീഗിന്റെ സ്ഥാനാര്‍ത്ഥിയായി അഡ്വ കെഎന്‍എ ഖാദറാണ് മത്സരിക്കുന്നത്. ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക ഇതുവരെ പുറത്തുവന്നിട്ടില്ല. ഇത്തവണ മണ്ഡലം വീണ്ടും ഇടതിനൊപ്പം നില്‍ക്കുമോ എന്ന കാര്യം കണ്ടറിയണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+