സൂക്ഷിക്കുക; ഇത്തരം ന്യൂജന്‍ തട്ടിപ്പുകാര്‍ നിങ്ങളെയും തേടി വന്നേക്കാം; കേരള പൊലീസിന്റെ മുന്നറിയിപ്പ്
തൃശൂര്‍ : തൃശൂര്‍ നഗരത്തിലെ ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്ന ഏറ്റവും പുതിയ തട്ടിപ്പ് രീതിയെ കുറിച്ച് കേരള പൊലീസ് ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പ് വൈറലാകുകയാണ് . കോളേജ് വിദ്യാര്‍ത്ഥിനിയോട് ഒരാള്‍ ഭാര്യയെ വിളിക്കാന്‍ ഫോണ്‍ ചോദിച്ച് റേഞ്ച് പ്രശ്നം പറഞ്ഞ് അകലെ നിന്ന് സംസാരിച്ച് ഫോണുമായി മുങ്ങുകയായിരുന്നു .
തട്ടിപ്പ് മനസിലായതോടെ വിഷമിക്കുന്ന വിദ്യാര്‍ത്ഥിനിയെ കണ്ട പൊലീസ് വിവരം അറിഞ്ഞതോടെ അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കടയില്‍ വില്‍ക്കുന്നതിനിടെ കള്ളന് പൊലീസിന്റെ പിടിയിലാകുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കേരള പൊലീസ് പങ്കുവച്ച പോസ്റ്റ് ഇങ്ങനെ ,

തൃശൂരില്‍ നടന്ന ഒരു സംഭവം
കോളേജില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി ബസ് സ്റ്റോപ്പില്‍ കാത്തു നില്‍ക്കുകയായിരുന്നു. മോളേ, എന്റെ ഭാര്യ ഇവിടെ എത്താമെന്നു പറഞ്ഞിരുന്നു. അവള് ഇതുവരേയും എത്തിയില്ല. വീട്ടില്‍ നിന്നും പുറപ്പെട്ടുവോ ആവോ? ആ മൊബൈല്‍ഫോണ്‍ ഒന്നു തരുമോ, ഒരു കോള്‍ വിളിക്കാനാണ്. ഒരാള്‍, ആ പെണ്‍കുട്ടിയുടെ അടുത്തുവന്ന് ചോദിച്ചു.

അത്യാവശ്യകാര്യത്തിനല്ലേ എന്നു കരുതി, ആ പെണ്‍കുട്ടി തന്റെ ബാഗില്‍ നിന്നും മൊബൈല്‍ ഫോണ്‍ എടുത്ത്, അയാള്‍ നല്കിയ ഫോണ്‍ നമ്പറിലേക്ക് പെണ്‍കുട്ടിതന്നെ ഡയല് ചെയ്തു. എന്നിട്ട് സംസാരിക്കുന്നതിനായി ഫോണ്‍ അയാള്‍ക്ക് കൈമാറി.
അയാള്‍ അത് ചെവിയോടു ചേര്‍ത്തു പിടിച്ചു. മൊബൈല്‍ഫോണിന് റേഞ്ച് കുറവാണെന്ന മട്ടില്‍ അയാള്‍ പെണ്‍കുട്ടി നിന്നിടത്തുനിന്നും അല്‍പ്പം നീങ്ങി നിന്നു സംസാരിക്കാന്‍ തുടങ്ങി.

മറുഭാഗത്തുനിന്നും സംസാരിക്കുന്നത് കേള്‍ക്കാനില്ലെന്ന മട്ടില്‍, അയാള്‍ ഉറക്കെ ഹലോ, ഹലോ എന്ന് സംസാരിക്കുകയും, പെണ്‍കുട്ടിയുടെ സമീപത്തുനിന്നും ദൂരെയ്ക്ക് മാറിപോകുകയും, ക്ഷണ നേരം കൊണ്ട് അയാള്‍ പെണ്‍കുട്ടിയുടെ കാഴ്ചയില്‍ നിന്നും മറഞ്ഞുപോകുകയും ചെയ്തു. കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയ പെണ്‍കുട്ടി പൊട്ടിക്കരഞ്ഞു.

പെണ്‍കുട്ടി കരയുന്നത് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥന് കാണുകയുണ്ടായി. അവളുടെ അടുത്തേക്കു വന്ന് കാര്യങ്ങള്‍ തിരക്കി. പോലീസുദ്യോഗസ്ഥന് ഇക്കാര്യം കണ്ട്രോള് റൂമില്‍ അറിയിച്ചു. ഉടന്‍ തന്നെ അത് നഗരത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ പോലീസുദ്യോഗസ്ഥരിലേക്കും കൈമാറി. നഗരത്തില്‍ കേരള ഗവര്‍ണറുടെ സന്ദര്‍ശനം കണക്കിലെടുത്ത്, കൂടുതല്‍ പോലീസുദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.

നഗരത്തില്‍ കുറുപ്പം റോഡ് ജംഗ്ഷനില്‍ ഡ്യൂട്ടിചെയ്തിരുന്ന ചേലക്കര പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഹരിദാസ്, തന്റെ മുന്നിലൂടെ ഒരാള്‍ നടന്നു പോകുന്നത് ശ്രദ്ധിച്ചു. കണ്ട്രോള് റൂമില്‍ നിന്നും അറിയിച്ച പ്രകാരമുള്ള രൂപസാദൃശ്യമുള്ളയാളാണ് ഇതെന്ന് പോലീസുദ്യോഗസ്ഥന് മനസ്സിലാക്കി.

അയാള്‍ നേരെ ഒരു മൊബൈല്‍ ഫോണ്‍ കടയിലേക്കാണ് കയറിപ്പോയത്. പെണ്‍കുട്ടിയെ കബളിപ്പിച്ച് കൈക്കലാക്കിയ മൊബൈല്‍ഫോണ്‍ അയാള്‍ സ്വിച്ച് ഓഫ് ആക്കിയിരുന്നു. സിംകാര്‍ഡ് ഊരിമാറ്റി, സെക്കന്റ് ഹാന്റ് മൊബൈല്‍ വില്‍പ്പന നടത്തുന്ന കടയില്‍ കൊണ്ടുപോയി വില്‍ക്കുക എന്നതായിരുന്നു അയാളുടെ പ്ലാന്‍.

എന്നാല്‍ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥന് ഇക്കാര്യം മനസ്സിലാക്കി, ഇയാളെ നിരീക്ഷിച്ചുകൊണ്ടിരുന്നു. സമീപമുള്ള രണ്ടു മൂന്ന് മൊബൈല്‍ കടകളില്‍ ഇയാള്‍ കയറിയിറങ്ങുന്നുണ്ടായിരുന്നു. സംശയം തോന്നി, അയാളെ ചോദ്യം ചെയ്തതില്‍ നിന്നും തട്ടിയെടുത്ത മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. കണ്ടെടുത്ത മൊബൈല്‍ഫോണ്‍ പിന്നീട് ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ വെച്ച് പെണ്‍കുട്ടിക്ക് കൈമാറി.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications