Get Updates
Get notified of breaking news, exclusive insights, and must-see stories!

പോളിസിയില്‍ ചേരാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചു; മയക്കുമരുന്ന് നല്‍കി യുവതിയെ പീഡിപ്പിച്ചു, അറസ്റ്റ്

തൃശൂര്‍: ഇന്‍ഷുറന്‍സ് ഏജന്റായി ജോലിചെയ്യുന്ന യുവതിയെ പോളിസിയില്‍ ചേരാമെന്നു പറഞ്ഞ് വിശ്വസിപ്പിക്കുകയും, പോളിസിയുടെ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനെന്ന വ്യാജേന ഹോട്ടലിലേക്ക് വിളിച്ചുവരുത്തി, മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കി മയക്കിക്കിടത്തി ലൈംഗിക പീഢനത്തിന് വിധേയയാക്കുകയും, തുടര്‍ന്ന് നഗ്‌ന ഫോട്ടോകള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തയാള്‍ തൃശൂര്‍ ടൌണ്‍ വെസ്റ്റ് പോലീസിന്റെ പിടിയിലായി.

കോഴിക്കോട് കൊടുവള്ളി വാവാട് ദേശം കൊളങ്ങരകണ്ടിയില്‍ ജയന്‍ കെ.രാജന്‍ (40) എന്നയാളെയാണ് വെസ്റ്റ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ.സി ബൈജുവും സംഘവും അറസ്റ്റ് ചെയ്തത്. 2021 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂര്‍ നഗരത്തോടുചേര്‍ന്ന ഒരു ഹോട്ടലിലെ മുറിയില്‍ വച്ച് സംസാരിക്കുന്നതിനിടയില്‍ ഒരു പാനീയം നല്‍കി മയക്കികെടുത്തി ലൈംഗിക പീഢനം നടത്തുകയായിരുന്നു.

arrest

തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ നഗ്‌ന ഫോട്ടോകള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും, നഗരത്തിലെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി അവിടെവെച്ചും യുവതിയെ ലൈഗികപീഢനത്തിന് ഇരയാക്കിയതായി പരാതിയില്‍ പറയുന്നു. കോഴിക്കോട് കൊടുവള്ളി സ്റ്റേഷനിലെ പോക്‌സോ കേസില്‍ഉള്‍പ്പെട്ട പ്രതിയാണ് ഇയാള്‍. സബ് ഇന്‍സ്‌പെക്ടര്‍ കെ.സി. ബൈജു, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രീത് ആര്‍.എസ്, അഭീഷ് ആന്റണി എം, അനില്‍കുമാര്‍ പി.സി, ജോസ് പോള്‍ എ എന്നിവരാണ് അന്വേഷണ അംഗങ്ങള്‍.

യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ആള്‍ അറസ്റ്റില്‍.

കൊല്ലം: യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ആള്‍ കരുനാഗപ്പളളി പോലീസിന്റെ പിടിയിലായി. കരുനാഗപ്പളളി പാവുമ്പാ വടക്ക് മണപ്പളളി പി.ഒയില്‍ ഉടയച്ചം വിളയില്‍ നിസാമുദ്ദീന്‍ മകന്‍ നാസിഫ് (21) ആണ് പോലീസ് പിടിയിലായത്. നാലുവിള ജംഗ്ഷനില്‍ ചായക്കട നടത്തി വരുന്ന ഇയാളുടെ അച്ഛനായ നിസാമുദ്ദീനെ ഇയാള്‍ പ്രകോപനം ഒന്നുമില്ലാതെ ആക്രമിക്കുകയായിരുന്നു. കടയ്ക്ക് സമീപമുണ്ടായിരുന്ന തഴവ സ്വദേശിയായ നവാസ് ഇത് കണ്ട് തടസം പിടിക്കുകയും പിതാവിനെ രക്ഷിക്കുകയും ചെയ്തു. ആക്രമണത്തില്‍ നിന്നും നാസിഫിനെ പിന്‍തിരിപ്പിച്ച ശേഷം സുഹൃത്തിന്റെ ബൈക്കില്‍ കയറി സ്ഥലത്ത് നിന്നും പോകാന്‍ ശ്രമിച്ച നവാസിനെ പ്രതി ചായക്കടയില്‍ നിന്നും എടുത്ത സ്റ്റീല്‍ ജഗ്ഗ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. തലയ്ക്ക് പരിക്കേറ്റ നവാസ് കരുനാഗപ്പളളി ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി. സംഭവത്തിന് ശേഷം സ്ഥലത്ത് നിന്നും രക്ഷപ്പെട്ട നാസിഫിനെ മണപ്പളളി ജംഗ്ഷനില്‍ നിന്നും പോലീസ് സംഘം പിടികൂടുകയായിരുന്നു.
കരുനാഗപ്പളളി ഇന്‍സ്‌പെക്ടര്‍ ജി. ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ്സ്.ഐ മാരയ അലോഷ്യസ് അലക്‌സാണ്ടര്‍, ധന്യ.കെ.എസ്, എ.എസ്സ്.ഐ മാരായ ഷാജിമോന്‍, നന്ദകുമാര്‍, നിസാമുദ്ദീന്‍ എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.

ജാമ്യത്തില്‍ ഇറങ്ങി വര്‍ഷങ്ങളായി മുങ്ങി നടന്ന അബ്കാരി, മയക്ക്മരുന്ന് കേസിലെ പ്രതികള്‍ പോലീസ് പിടിയിലായി

കൊല്ലം: പാരിപ്പളളി പോലീസ് സ്റ്റേഷനില്‍ 2013 ല്‍ രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസിലെ പ്രതിയെ പോലീസ് പിടികൂടി. ജാമ്യം നേടി കര്‍ണ്ണാടകയിലേക്ക് മുങ്ങിയ ഇയാളെ പിടികൂടാന്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. തിരുവനന്തപുരം വര്‍ക്കല താലൂക്കില്‍ അയിരൂര്‍ വില്ലേജില്‍ ഇലകമണ്‍ കല്ലുവിള വീട്ടില്‍ ശശി മകന്‍ അജീഷ് (36) ആണ് പോലീസ് പിടിയിലായത്. കോടതി ജാമ്യത്തില്‍ ഇറങ്ങി കര്‍ണ്ണാടകയിലേക്ക് കടന്ന ഇയാളെ സംബന്ധിച്ച് വര്‍ഷങ്ങളായി വിവരങ്ങള്‍ ഒന്നും ലഭ്യമല്ലായിരുന്നു. തുടര്‍ന്ന് കോടതി ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ സുദീര്‍ഘമായ അന്വേഷണത്തില്‍ ഇയാള്‍ വര്‍ക്കലയുളള ബന്ധുവീട് സന്ദര്‍ശിക്കുന്നതായി തെളിഞ്ഞു. ഇയാളെ സംബന്ധിച്ച് ജില്ലാ പോലീസ് മേധാവി നാരായണന്‍ റ്റി ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ പിടിയിലായാത്.

ഇതുകൂടാതെ മയക്ക്മരുന്ന് അനഃധികൃതമായി കൈവശം വച്ച കേസിലുള്‍പ്പെട്ട് ജാമ്യം നേടി വിദേശത്തേക്ക് കടന്ന യുവാവിനെയും ജില്ലാ പോലീസ് മേധാവിയുടെ ലുക്ക് ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തില്‍ പാരിപ്പളളി പോലീസ് പിടികൂടി. വര്‍ഷങ്ങളായി വിദേശത്ത് ഒളിവ് ജീവിതത്തില്‍ കഴിഞ്ഞ ഇയാള്‍ വിവാഹത്തിനായി തിരികെ നാട്ടിലേക്ക് വന്നപ്പോഴാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് പിടിയിലായത്. തിരുവനന്തപുരം വര്‍ക്കല വെട്ടൂരില്‍ തണ്ടാക്കുടി ഹൗസില്‍ സലീം മകന്‍ സവാദിനെയാണ് (32) വിമാനത്താവളത്തില്‍ വച്ച് പാരിപ്പളളി പോലീസ് അറസ്റ്റ് ചെയ്തത്.

Recommended Video

cmsvideo
    രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam

    ചാത്തന്നൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ബി.ഗോപകുമാറിന്റെ മേല്‍നോട്ടത്തില്‍ പാരിപ്പളളി ഇന്‍സ്‌പെക്ടര്‍ എ. അല്‍ജബ്ബറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ അനുരൂപ്, സുരേഷ്‌കുമാര്‍.എസ്, എസ്.സി.പി.ഒ സന്തോഷ് സി.പി.ഒ മാരായ മനോജ്, അനൂപ്, ബിജൂ, സലാഹുദ്ദീന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവരേയും കോടതി റിമാന്റ് ചെയ്തു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+