Get Updates
Get notified of breaking news, exclusive insights, and must-see stories!

പാപ്പാന്മാരുടെ പേടി സ്വപ്‌നം; കൊമ്പന്‍ രാധാകൃഷ്ണന്‍ 12 വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തേക്ക്

മുകന്ദന്‍ എന്ന കൊമ്പന്റെ കുത്തേറ്റ് പങ്ങു മരണപ്പെട്ടതോടെ രാധാകൃഷ്ണന്റെ അവസ്ഥ ദുരിതത്തിലേക്ക് നടന്നുനീങ്ങി. ഒരു പാപ്പാനെയും രാധാകൃഷ്ണന്‍ വകവയ്ക്കാന്‍ തുടങ്ങിയില്ല.

guruvayur

ഗുരുവായൂര്‍: കൊമ്പന്‍ രാധാകൃഷ്ണന്‍, ഒരു കാലത്ത് എല്ലാ പൂരങ്ങള്‍ക്കും ഓടിയെത്തിയിരുന്ന മിടുക്കനായ ആനയായിരുന്നു രാധാകൃഷ്ണന്‍. എന്നാല്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ ആനക്കോട്ടയിലെ കെ ഡി ലിസ്റ്റിലേക്ക് രാധാകൃഷ്ണനെ മാറ്റേണ്ടി വന്നു. ആ കഥ പറയുന്നതിന് മുമ്പ്, രാധാകൃഷ്ണന്‍ ആനക്കോട്ടയിലെത്തിയ കഥ കേള്‍ക്കണം, അമ്മയ്‌ക്കൊപ്പം കാട്ടില്‍ നെല്‍വയലിലേക്ക് ഇറങ്ങിയ ഒരു കുട്ടിക്കൊമ്പന്‍ ചെളിയില്‍ താഴ്ന്നുപോയി. തുടര്‍ന്ന് നാട്ടുകാര്‍ അവനെ രക്ഷപ്പെടുത്തി നാട്ടാനായാക്കി. അങ്ങനെ വൈകാതെ തന്നെ ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് രാധാകൃഷ്ണന്‍ എത്തി.

കേശവനും ലക്ഷ്മിക്കുട്ടിക്കുമൊപ്പം

കേശവനും ലക്ഷ്മിക്കുട്ടിക്കുമൊപ്പം

നടയിരുത്തിയ ദിവസം തന്നെ നാലമ്പലത്തിലേക്ക് ഓടിക്കയറിയ രാധാകൃഷ്ണന്‍ കേശവനും ലക്ഷ്മിക്കുട്ടിക്കുമൊപ്പമാണ് വളര്‍ന്നത്. ചെറുപ്പത്തില്‍ തന്നെ കുറുമ്പും വാശിയും രാധാകൃഷ്ണനുണ്ടായിരുന്നു ആരെയും പെട്ടെന്ന് അനുസരിച്ചുള്ള ശീലം രാധാകൃഷ്ണനുണ്ടായിരുന്നില്ല. ഏറെ നാള്‍ പങ്ങു ആയിരുന്നു രാധാകൃഷ്ണന്റെ പാപ്പാന്‍.

പങ്ങു മരണപ്പെട്ടതോടെ

പങ്ങു മരണപ്പെട്ടതോടെ

എന്നാല്‍ മുകന്ദന്‍ എന്ന കൊമ്പന്റെ കുത്തേറ്റ് പങ്ങു മരണപ്പെട്ടതോടെ രാധാകൃഷ്ണന്റെ അവസ്ഥ ദുരിതത്തിലേക്ക് നടന്നുനീങ്ങി. ഒരു പാപ്പാനെയും രാധാകൃഷ്ണന്‍ വകവയ്ക്കാന്‍ തുടങ്ങിയില്ല. ഒടുവില്‍ പാപ്പാനായിരുന്ന രവി മാരാരുടെ മകന്‍ ശ്രീനാഥ് പാപ്പാന്‍ രാധാകൃഷ്ണന്റെ പാപ്പാന്‍ സ്ഥാനം ഏറ്റെടുത്തു. രാധാകൃഷ്ണനെ നല്ല രീതിയില്‍ പരിപാലിക്കാന്‍ ശ്രീനാഥ് മുമ്പില്‍ തന്നെയുണ്ടായിരുന്നു.

 12 വര്‍ഷങ്ങള്‍ക്ക് ശേഷം

12 വര്‍ഷങ്ങള്‍ക്ക് ശേഷം

12 വര്‍ഷങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ചയാണ് രാധാകൃഷ്ണന്‍ ക്ഷേത്ര പരിസരത്ത് എത്തിയത്. ചൊവ്വാഴ്ച രാത്രി ക്ഷേത്രത്തിലെ വിളക്കിന് പാറ്റാനയായി എഴുന്നള്ളിച്ചു. കഴിഞ്ഞ ദിവസം നടന്ന പത്മനാഭന്‍ അനുസ്മരണത്തിലും രാധാകൃഷ്ണന്‍ പങ്കെടുത്തു. പൂരത്തിനെത്തുന്ന സമയത്ത് കുറുമ്പും കുസൃതിയും കൂടിയതോടെയാണ് 12 വര്‍ഷം രാധാകൃഷ്ണന്‍ ആനക്കോട്ടയില്‍ തന്നെ സ്ഥിരതാമസമാക്കിയത്.

ചെളിയില്‍ അപകടത്തില്‍പ്പെട്ടത്

ചെളിയില്‍ അപകടത്തില്‍പ്പെട്ടത്

നല്ല ചെവികളും എടുത്തുനില്‍ക്കുന്ന കൊമ്പുകളുമായിരുന്നു രാധാകൃഷ്ണന്റേത്. പാലക്കാട് വണ്ടാഴിയില്‍ കൃഷി നശിപ്പിക്കാനെത്തിയ ആനക്കൂട്ടത്തെ ഓടിക്കുന്നതിനിടയില്‍ കൂട്ടംതെറ്റിയപ്പോഴാണ് രാധാകൃഷ്ണന്‍ ചെളിയില്‍ അപകടത്തില്‍പ്പെട്ടത്. അന്ന് ആനയെ അവിടെയുള്ള ഒരു മരക്കമ്പനി മുതലാളിയുടെ അടുത്തെത്തിച്ചു.

ഗുരുവായൂര്‍ നടക്കിരുത്തി

ഗുരുവായൂര്‍ നടക്കിരുത്തി

അങ്ങനെ ആനയെ അനധികൃതമായി കൈവശം വെച്ചുവെന്ന പേരില്‍ കേസ് നേരിട്ട അവര്‍ കേസ് ജയിച്ചാല്‍ ആനക്കുട്ടിയെ ഗുരുവായൂരപ്പന് സമര്‍പ്പിക്കാമെന്ന് നേര്‍ന്നു. കേസ് ജയിച്ച വടക്കാഞ്ചേരി ടിമ്പര്‍ ട്രേഡ് യൂണിയന്‍ 1962 ഡിസംബര്‍ 24 രാധാകൃഷ്ണന്‍ എന്ന് പേരിട്ടതിന് ശേഷം ആനയെ ഗുരുവായൂര്‍ നടക്കിരുത്തുകയായരുന്നു. ഒരു കാലത്ത് ഉത്സവങ്ങളിലെ നിറ സാന്നിദ്ധ്യമായിരുന്നു രാധാകൃഷ്ണന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+