Get Updates
Get notified of breaking news, exclusive insights, and must-see stories!

കാരണഭൂതന്‍ സഖാവ് തന്നെ...; പിണറായി സ്തുതിയുമായി കെ എസ് യുവിന്റെ പ്രതിഷേധ തിരുവാതിര

തൃശൂര്‍: കൊവിഡ് വ്യാപനത്തിനിടയിലും സി പി ഐ എം ജില്ലാ സമ്മേളനത്തിന് അനുമതി കൊടുത്ത കളക്ടറുടെ നടപടിയില്‍ പ്രതിഷേധിച്ച് തൃശൂരില്‍ തിരുവാതിര. കെ എസ് യുവാണ് പ്രതിഷേധ തിരുവാതിരയുമായി രംഗത്തെത്തിയത്. കളക്ടറേറ്റിന് മുന്നിലായിരുന്നു പ്രതിഷേധ തിരുവാതിര. മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചുകൊണ്ടുള്ള പാട്ടിനൊപ്പമായിരുന്നു തിരുവാതിര സംഘടിപ്പിച്ചത്.

കേരളത്തിലെ ഭരണഘടനാ സ്ഥാപനങ്ങളെ എ കെ ജി സെന്ററില്‍ നിന്നുള്ള ഉത്തരവിനനുസൃതമായി പ്രവര്‍ത്തിപ്പിക്കുന്ന രീതിയിലേക്ക് മാറ്റിയെന്ന് കെ എസ് യു നേതാക്കള്‍ പ്രതികരിച്ചു. കെ എസ് യു തൃശൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ തിരുവാതിര. സെറ്റ് മുണ്ട് ഉടുത്ത് കഴുത്തില്‍ മാലയിട്ട് മങ്കമാരായി വേഷം കെട്ടിയായിരുന്നു പ്രതിഷേധ തിരുവാതിര. കൊടും വെയിലില്‍ കളക്ടറേറ്റ് പടിക്കല്‍ വിളക്ക് കൊളുത്തി അതിന് ചുറ്റുമായിരുന്നു തിരുവാതിര കളിച്ചത്.

1

കൊറോണ വ്യാപനം നടക്കുമ്പോള്‍ പൊതുജനങ്ങള്‍ക്ക് മേല്‍ മുഴുവന്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പിക്കുകയും സി പി ഐ എം ജില്ല സമ്മേളനങ്ങള്‍ക്ക് കളക്ടര്‍ അനുമതി നല്‍കിയുമാണെന്ന് കെ എസ് യു നേതാക്കള്‍ പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചാണ് തിരുവാതിര സംഘടിപ്പിച്ചത്. സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ സി പി ഐ എം തൃശ്ശൂര്‍ ജില്ല സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുബിന്‍ പ്രതിഷേധ തിരുവാതിര ഉദ്ഘാടനം ചെയ്തു. കെ എസ് യു തൃശ്ശൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് വിഷ്ണു ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ എസ് യു ജില്ല ജനറല്‍ സെക്രട്ടറിമാരായ വൈശാഖ് വേണുഗോപാല്‍, എബിമോന്‍, ആസിഫ് മുഹമ്മദ്,ഗണേഷ് ആറ്റൂര്‍, അമല്‍ പൂളയ്ക്കല്‍, നിഹാല്‍ റഹ്മാന്‍ എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു.

2

സി പി ഐ എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി പാറശാലയില്‍ നേരത്തെ പിണറായി വിജയനെ സ്തുതിച്ച് മെഗാ തിരുവാതിര നടത്തിയിരുന്നു. ഇതിനെതിരെ വലിയ വിമര്‍ശനമാണുയര്‍ന്നത്. ഇടുക്കി എഞ്ചിനിയറിംഗ് കോളേജില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കുത്തേറ്റ് കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന ദിവസം തന്നെ തിരുവാതിര സംഘടിപ്പിച്ചതാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് ഒരു കാരണം. കൊവിഡ് പശ്ചാത്തലത്തില്‍ 500 ഓളം പേരെ പങ്കെടുപ്പിച്ചതും വിമര്‍ശനത്തിടയാക്കി. തിരുവാതിരയ്ക്കായി ഉപയോഗിച്ച പാട്ട് പാര്‍ട്ടി അനുഭാവികള്‍ പോലും സ്വീകരിച്ചില്ല. സി പി ഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബിയും ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും തിരുവാതിരയുടെ കാഴ്ചക്കാരായി ഉണ്ടായിരുന്നു.

3

ഇതിന് പിന്നാലെ തൃശൂരിലും ജില്ലാ സമ്മേളനത്തിന് മുന്നോടിയായി തിരുവാതിര സംഘടിപ്പിച്ചിരുന്നു. ഊരോക്കാട് നടന്ന തിരുവാതിരക്കളിയില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രവര്‍ത്തകരാണ് പങ്കെടുത്തത്. നൂറോളം പേര്‍ പങ്കെടുത്ത തിരുവാതിരക്കളിയില്‍ എല്ലാവരും മാസ്‌ക് ധരിച്ചിട്ടുണ്ടായിരുന്നു. തിരുവനന്തപുരത്തെ തിരുവാതിരയില്‍ ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി കണ്‍വീനര്‍ ഖേദം പ്രകടിപ്പിച്ചിരുന്നെങ്കിലും തൃശൂരിലേതിനെ ന്യായീകരിക്കുകയായിരുന്നു നേതൃത്വം ചെയ്തിരുന്നത്. തിരുവാതിര ഒഴിവാക്കാമായിരുന്നെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അഭിപ്രായപ്പെട്ടിരുന്നു.

Recommended Video

cmsvideo
    കെ റയില്‍ പദ്ധതി നടത്തരുത്, പിണറായിയോട് കൈകൂപ്പി അപേക്ഷിച്ച് മേധാ പട്കര്‍ | Oneindia Malayalam
    4

    തിരുവനന്തപുരം ജില്ലാസമ്മേളന വേദിയില്‍ സി പി ഐ എം ഗാനമേള സംഘടിപ്പിച്ചതും വിവാദമായിരുന്നു. സമാപന സമ്മേളനത്തിന് മുന്നോടിയായാണ് പ്രതിനിധികള്‍ക്കും പ്രവര്‍ത്തകര്‍ക്കുമായി ഗാനമേള നടത്തിയത്. ജില്ലയില്‍ ഒരുതരത്തിലുള്ള പൊതുപരിപാടിയും പാടില്ലെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവ് നിലനില്‍ക്കെയായിരുന്നു ഗാനമേള.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+