Get Updates
Get notified of breaking news, exclusive insights, and must-see stories!

നഗ്നത പ്രദര്‍ശനം: നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യമില്ല; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

തൃശൂര്‍ : കുട്ടികളുടെ മുമ്പില്‍ നഗ്നത പ്രദര്‍ശനം നടത്തിയ കേസില്‍ അറസ്റ്റിലായ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യമില്ല. നടനെ തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പോക്‌സോ വകുപ്പുകള്‍ ചുമത്തി തൃശൂര്‍ വെസ്റ്റ് പൊലീസാണ് നടനെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. തന്റെത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ ഒരു പ്രശ്‌നമാണെന്നുമാണ് ശ്രീജിത്ത് രവിയുടെ അഭിഭാഷന്‍ കോടതിയില്‍ അറിയിച്ചത് .

ശാലിന്‍...കൂടെ കൂടെ ചെറുപ്പമാകുകയാണല്ലോ; എന്തൊരു ഭംഗിയാണ് കാണാന്‍, വൈറല്‍ ചിത്രങ്ങള്‍

എന്നാല്‍ പ്രതി മുമ്പും സമാന കുറ്റം ചെയ്തിട്ടുണ്ടെന്നും ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇത് അംഗീകരിച്ച കോടതി ജാമ്യം നിഷേധിച്ച് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. തൃശൂരിലെ അയന്തോള്‍ പാര്‍ക്കില്‍ ജൂലായ് നാലിനായിരുന്നു സംഭവം. 14, 9 വയസുള്ള കുട്ടികള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയായിരുന്നു. പാര്‍ക്കിന് സമീപത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത് .

sreejith

ആളെ പരിചയമുണ്ടെന്നാണ് കുട്ടികള്‍ പറഞ്ഞത്. തുടര്‍ന്ന് ഇയാളുടെ കാറിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. സമാനമായ കേസില്‍ ഇതിന് മുമ്പ് ശ്രീജിത്ത് രവി പാലക്കാട് നിന്നും അറസ്റ്റിലായിട്ടുണ്ട്. ഇപ്പോള്‍ കേസില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

നടന്‍ കുട്ടികളെ വീടുവരെ പിന്തുടര്‍ന്നുവെന്നും വീടിന് മുമ്പില്‍ വച്ചാണ് നഗ്നത പ്രദര്‍ശനം നടത്തിയതെന്നും കുട്ടികളുടെ പിതാവ് പറഞ്ഞു. ഇതിന്റെ പിറ്റേ ദിവസവും ഇയാള്‍ പ്രതിയെ പിന്തുടര്‍ന്നുവെന്നും വീടിന് മുന്നില്‍ വച്ചും നഗ്നത പ്രദര്‍ശനത്തിന് ശ്രമിച്ചു. വീട്ടുകാരെ കണ്ടതിനെ തുടര്‍ന്നാണ് അദ്ദേഹം കാറുമായി കടന്നുകളഞ്ഞതെന്ന് പിതാവ് വ്യക്തമാക്കി. ഇപ്പോള്‍ 3 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ശ്രീജിത്തിനെതിരെ ചുമത്തിയത്. സ്ത്രീകളോടുള്ള അതിക്രമം, പോക്‌സോ വകുപ്പുകളുമാണ് ശ്രീജിത്ത് രവിക്ക് ചുമത്തിയിട്ടുണ്ട്.

അതേസമയം, നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റിലായതോടെ, സംഭവത്തില്‍ താരസംഘടനയായ 'അമ്മ' പരിശോധന ആരംഭിച്ചിട്ടുണ്ട്. കേസിന്റെ വിശദാംശങ്ങള്‍ തേടാന്‍ താരസംഘടയുടെ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് 'അമ്മ' ഭാരവാഹികള്‍ പൊലീസുമായി ബന്ധപ്പെട്ടെന്നാണ് വിവരം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+