തൃശൂരിലെ സദാചാര കൊല; ഒന്നാം പ്രതി മുംബൈയില്‍ അറസ്റ്റില്‍
തൃശൂര്‍: തൃശൂരിലെ സദാചാര കൊലപാതകക്കേസിലെ ഒന്നാം പ്രതി രാഹുല്‍ അറസ്റ്റില്‍. വിദേശത്ത് നിന്ന് മുംബയിലേക്കിറങ്ങിയ പ്രതിയെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ തിങ്കളാഴ്ച തൃശൂരില്‍ എത്തിക്കും. സംഭവത്തിന് ശേഷം പ്രതി ഗള്‍ഫിലേക്ക് മുങ്ങുകയായിരുന്നു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ഒന്‍പതായി.
കൊല്ലപ്പെട്ട സഹറിനെ മര്‍ദ്ദിക്കാന്‍ പദ്ധതിയിട്ടിരുന്നത് രാഹുലായിരുന്നു. വനിതാ സുഹൃത്തിനെ കാണാന്‍ അര്‍ധരാത്രി വീട്ടില്‍ വന്നപ്പോഴായിരുന്നു ആക്രമണമെന്നും പൊലീസ് പറഞ്ഞു. പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ പൊലീസിനെ വിമര്‍ശിച്ച് സഹാറിന്റെ കുടുംബം രംഗത്തെത്തിയിരുന്നു.

നേരത്തെ ഉത്തരാഖണ്ഡില്‍ ഒളിവില്‍ കഴിയവെ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചേര്‍പ്പ് സ്വദേശികളായ കൊടക്കാട്ടില്‍ അരുണ്‍, ചിറക്കല്‍ അമീര്‍, നിരഞ്ജന്‍, സുഹൈല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചിറയ്ക്കല്‍ തിരുവാണിക്കാവ് ക്ഷേത്ര പരിസരത്തുവച്ച് ഫെബ്രുവരി 18ന് ആണ് എട്ടംഗ സംഘം സഹാറിനെ വളഞ്ഞിട്ട് മര്‍ദ്ദിച്ചത്.
വനിത സുഹൃത്തിന്റെ വീട്ടില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ആക്രമണത്തില്‍ സഹാറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. സഹാറിന്റെ വാരിയെല്ല് ഒടിഞ്ഞു. നട്ടെല്ലിന് പൊട്ടലുണ്ടായി. വൃക്കകളും അനുബന്ധ ആന്തരീകാവയവങ്ങളും തകര്‍ന്നിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സഹാര്‍ മരണപ്പെട്ടത്. സംഭവം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്.
പത്ത് പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് പൊലീസ് കെസെടുത്തു. സഹാറിന്റെ പരിചയക്കാരനാണ് ഇപ്പോള്‍ അറസ്റ്റിലായ രാഹുല്‍. ഇവര്‍ തമ്മിലുള്ള തര്‍ക്കമാണ് സംഭവത്തിന്റെ കാരണമെന്ന് പൊലീസ് സംശയിച്ചിരുന്നു. സഹാറിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സി സി ടി വിയില്‍ പതിഞ്ഞിരുന്നു. എന്നാല്‍ അന്ന് പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല.












Click it and Unblock the Notifications