അമ്മ മുറിക്കുള്ളില്‍ തൂങ്ങിയ നിലയില്‍, മകന്റെ മൃതദേഹം കിണറ്റില്‍; മരണകാരണം അവ്യക്തമെന്ന് പൊലീസ്
ഇരിങ്ങാലക്കുട: വേളൂക്കര കല്ലകുന്നില്‍ അമ്മയെയും മകനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരുവാപ്പടി സ്വദേശി രാജി (57) വയസ്, ഇളയ മകന്‍ കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ ജോലി ചെയ്യന്ന വിജയ് കൃഷ്ണ (26) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. രാജിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലും മകനെ വീടിന് സമീപത്തുള്ള കിണറ്റിലും മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. അഴുകിയ മൃതദേഹങ്ങളുടെ കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു. രാജിയുടെ കാലുകള്‍ നിലത്ത് തട്ടുന്ന രീതിയില്‍ ആയിരുന്നു.

Recommended Video
സംഭവ സ്ഥലത്ത് പൊലീസ് എത്തി പരിശോധന നടത്തി. മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. രാജിയുടെ തറവാട്ട് വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. രാജിയുടെ ഭര്‍ത്താവ് അങ്കമാലിയിലെ ബാങ്കില്‍ സുരക്ഷ ജീവനക്കാരനായിരുന്നു. ഇദ്ദേഹം വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. കരുവാപ്പടിയിലെ വീട്ടില്‍ ആരെയും കാണാത്തതിനെ തുടര്‍ന്ന് കല്ലുകുന്നിലുള്ള വീട്ടില്‍ എത്തി നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.
ചൊവ്വാഴ്ച വൈകീട്ടാണ് ഇവരെ രണ്ട് പേരെയും അവസാനമായി കണ്ടതെന്ന് അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു. അന്ന് വൈകീട്ട് ചാലക്കുടിയിലെ ബന്ധുവീട്ടിലേക്ക് പോകുമെന്ന് വിജയ് ചില സുഹൃത്തുക്കളോച് പറഞ്ഞിരുന്നു.












Click it and Unblock the Notifications