തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യാത്രക്കാര്‍ക്ക് 'മരണപാത'യൊരുക്കി സ്റ്റാന്‍ഡുകള്‍: തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡില്‍ വീണ്ടും അപകടം

  • By Desk
Google Oneindia Malayalam News

തൃശുര്‍: അപകടം തുടര്‍ക്കഥയായ ശക്തന്‍ ബസ് സ്റ്റാന്‍ഡില്‍ വീണ്ടും അപകടം. ഇന്നലെ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാവിലെയാണ് സ്റ്റാന്‍ഡ് പരിസരത്ത് അപകടമുണ്ടായത്. ഇത്തവണയും സ്റ്റാന്‍ഡിന് മുന്‍ഭാഗത്തുള്ള പെട്രോള്‍ പമ്പിനു സമീപത്താണ് അപകടം നടന്നത്. ഗുരുതര പരുക്കേറ്റ ഓട്ടോ ഡ്രൈവറെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം പിന്നീട് വിദഗ്ധ ചികിത്സക്കായി മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പുത്തൂര്‍-മാന്ദാമംഗലം റൂട്ടിലോടുന്ന അല്‍ഫോന്‍സാമ്മ ബസാണ് ഓട്ടോയുമായി കൂട്ടിയിടിച്ചത്.

ഒരാഴ്ച മുമ്പാണ് ശക്തന്‍ സ്റ്റാന്‍ഡില്‍ ഇതേ ഭാഗത്ത്് ബസിടിച്ച് വയോധിക മരണമടഞ്ഞത്. ചിയ്യാരം കരംപറ്റ തോപ്പ് ചിറ്റിലപ്പിള്ളി ജോസിന്റെ ഭാര്യ മേരിയാണ് മരിച്ചത്. അപകടത്തിനിടയാക്കിയ ബസ് കണ്ടെത്തി നാലുദിവസത്തിനു ശേഷമാണ് പോലീസ് ബസ് ഡ്രൈവറെ അറസ്റ്റു ചെയ്തത്. ശക്തന്‍ സ്റ്റാന്‍ഡും പരിസരപ്രദേശവും കൊലക്കളമാകുകയാണെന്ന്് നേരത്തെ തന്നെ പരാതികളുയര്‍ന്നിരുന്നു. സ്റ്റാന്‍ഡിലേക്ക് ബസുകളുടെ പ്രവേശനം അപകടകരമായ രീതിയിലാണെന്നായിരുന്നു പരാതി.

 അശാസ്ത്രീയ പാര്‍ക്കിംഗ്

അശാസ്ത്രീയ പാര്‍ക്കിംഗ്

അശാസ്ത്രീയ പാര്‍ക്കിങ് സംബന്ധിച്ചും പരാതികളുണ്ട്. 2015ല്‍ അപകടങ്ങളില്‍ രണ്ടുപേരാണ് ഇവിടെ മരിച്ചത്. അതേ തുടര്‍ന്ന് ട്രാഫിക് പോലീസിന്റെ നേതൃത്വത്തില്‍ ബസുകളുടെ പ്രവേശനവും പാര്‍ക്കിങ്ങും പുനഃക്രമീകരിക്കാന്‍ തീരുമാനിച്ചിരുന്നു. യാത്രക്കാര്‍ക്ക് കടന്നുപോകാനുള്ള ട്രാക്കും യാത്രക്കാര്‍ തലങ്ങും വിലങ്ങും ഇറങ്ങിനടക്കുന്ന സാഹചര്യം ഒഴിവാക്കാനും ധാരണയായിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ നടന്നതല്ലാതെ നടപടികളൊന്നും തന്നെ ഉണ്ടായില്ല. ശക്തന്‍നഗറില്‍ സീബ്രാലൈന്‍ സംവിധാനം, ഹമ്പുകള്‍, വെളിച്ചക്രമീകരണം, ഹമ്പുകളില്‍ സ്റ്റഡ് സ്ഥാപിക്കല്‍, ബസുകള്‍ക്ക് പാര്‍ക്കിങ്ങിനായി കൂടുതല്‍ ഇടം, യാത്രക്കാര്‍ക്കായി കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍, സൂചനാബോര്‍ഡ് എന്നിങ്ങനെയുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നതാണെങ്കിലും കാര്യമായ നടപടികളൊന്നും തന്നെ പ്രായോഗികമായിട്ടില്ല.

കെഎസ്ആര്‍ടിസി ബസ് കാറില്‍ ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

കെഎസ്ആര്‍ടിസി ബസ് കാറില്‍ ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്


പുതുക്കാട് കെ.എസ്.ആര്‍.ടി.സി. സ്റ്റാന്റിലേക്ക് അമിതവേഗതയില്‍ പ്രവേശിച്ച ബസ് കാറിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു.കാര്‍ യാത്രക്കാരായ കോട്ടയം കുറുപ്പന്‍തറ സ്വദേശികളായ കൊല്ലംപറമ്പില്‍ സ്റ്റീഫന്‍ (52), ഇഞ്ചിക്കാല വിജയന്‍ (40) എന്നിവര്‍ക്ക് പരിക്കേറ്റത്. തൃശൂരില്‍ നിന്നും കോട്ടയത്തേയ്ക്ക് പോവുകയായിരുന്നു കാര്‍.ചാലക്കുടി ഭാഗത്ത് നിന്നും വന്നിരുന്ന കെഎസ്ആര്‍ടിസി ബസ് അശ്രദ്ധമായും അമിത വേഗതയിലും സ്റ്റാന്റിലേയ്ക്ക് പ്രവേശിക്കുന്നതിനിടെ കാറില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്റ്റാന്റിനു മുന്‍പില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.അപകടം ഉണ്ടാക്കുന്ന ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ബസ്സ് ഡ്രൈവര്‍മാര്‍ക്ക് നിരവധി തവണ പോലീസ് താക്കീത് നല്‍കിയിട്ടും അതൊന്നും മുഖവിലക്കെടുക്കാതെയാണ് ബസ്സുകള്‍ സ്റ്റാന്റിലേക്ക് പ്രവേശിപ്പിക്കുന്നത്.ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസ്സുകളാണ് ഭൂരിഭാഗവും അപകടങ്ങള്‍ ഉണ്ടാക്കുന്നത്.അപകടസൂചന സിഗ്‌നലുകള്‍ സ്റ്റാന്റിന് മുന്നില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാന്‍ ബസ്സ് ഡ്രൈവര്‍മാര്‍ തയ്യാറാവുന്നില്ല.

പോലീസിന്റെ താക്കീതിന് പുല്ലുവില കല്‍പ്പിച്ച് ബസ് ഡ്രൈവര്‍മാര്‍

പോലീസിന്റെ താക്കീതിന് പുല്ലുവില കല്‍പ്പിച്ച് ബസ് ഡ്രൈവര്‍മാര്‍

പുതുക്കാട് സ്റ്റാന്റിന് മുന്‍പില്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഇടിച്ച് മൂന്നുമണിക്കൂറിനിടെ രണ്ട് അപകടങ്ങളാണ് വെള്ളിയാഴ്ച ഉണ്ടായത്. രാവിലെ തൃശൂരിലേക്ക് പോയിരുന്ന ബസ് കാറില്‍ ഇടിച്ച് കാര്‍ യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു.കോട്ടയം കുറുപ്പന്‍തറ സ്വദേശികളായ കൊല്ലംപറമ്പില്‍ സ്റ്റീഫന്‍ (52), ഇഞ്ചിക്കാല വിജയന്‍ (40) എന്നിവര്‍ക്ക് പരിക്കേറ്റത്. പരുക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് മണിക്കൂറിനുള്ളില്‍ മറ്റൊരു ബസ് പെട്ടിഓട്ടോയിലിടിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റു.കെഎസ്ആര്‍ടിസി ബസുകള്‍ അമിത വേഗതയിലെത്തി അശ്രദ്ധമായി സ്റ്റാന്റിലേയ്ക്ക് പ്രവേശിക്കുന്നതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്.സ്റ്റാന്റിനു മുന്‍പില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.അപകടം ഉണ്ടാക്കുന്ന ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ബസ്സ് ഡ്രൈവര്‍മാര്‍ക്ക് നിരവധി തവണ പോലീസ് താക്കീത് നല്‍കിയിട്ടും അതൊന്നും മുഖവിലക്കെടുക്കാതെയാണ് ബസ്സുകള്‍ സ്റ്റാന്റിലേക്ക് പ്രവേശിപ്പിക്കുന്നത്.ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസ്സുകളാണ് ഭൂരിഭാഗവും അപകടങ്ങള്‍ ഉണ്ടാക്കുന്നത്.അപകടസൂചന സിഗ്‌നലുകള്‍ സ്റ്റാന്റിന് മുന്നില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാന്‍ ബസ്സ് ഡ്രൈവര്‍മാര്‍ തയ്യാറാവുന്നില്ല.

Thrissur
English summary
News about bus stands in thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X