Get Updates
Get notified of breaking news, exclusive insights, and must-see stories!

രഹനഫാത്തിമ പുലിയാണ് വെറും പുലിയല്ല 'പെണ്‍പുലി': തൃശൂരിലെ ആദ്യത്തെ പെണ്‍പുലി!

Recommended Video

cmsvideo
    രഹനഫാത്തിമ പുലിയാണ് വെറും പുലിയല്ല 'പെണ്‍പുലി' | Oneindia Malayalam

    തൃശൂര്‍: രഹനഫാത്തിമ പുലിയാണ് വെറും പുലിയല്ല 'പെണ്‍പുലി' തന്നെ. ആണ്‍ മേധാവിത്വത്തിന്‍െ്‌റ അവസാന വാക്കായ തൃശൂരിലെ പുലിക്കളിയിലെ ആദ്യ പെണ്‍ പുലിയാണ് രഹന. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല ചവിട്ടി ചരിത്രം കുറിക്കാനെത്തിയ രഹനഫാത്തിമ തൃശൂരിന്റെ സ്വന്തം പുലിക്കളിയിലെ ആദ്യത്തെ പെണ്‍പുലി. ഇന്നലെയും ചരിത്രം കുറിക്കുമെന്നുറപ്പിച്ചാണ് രഹന ശബരിമലയിലെത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങേണ്ടി വന്നെങ്കിലും അടുത്തകാലത്ത് കേരളത്തിലുണ്ടായ പുരോഗമന മുന്നേറ്റങ്ങളിലെല്ലാം രഹന ഫാത്തിമയുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്.

    സദാചാര പോലീസിംഗിനെതിരെ

    സദാചാര പോലീസിംഗിനെതിരെ

    സദാചാര പോലീസിനും യാഥാസ്ഥിതികതയ്ക്കുമെതിരേ കേരളത്തില്‍ ആരംഭിച്ച് രാജ്യമാകെ വ്യാപിച്ച ചുംബനസമരത്തിന്റെ സാരഥികളിലൊരാളാണ് രഹന. കോഴിക്കോട് ഫറൂഖ് കോളജിലെ അധ്യാപകന്റെ സ്ത്രീവിരുദ്ധമായ വത്തക്കാ പരാമര്‍ശത്തെ തുടര്‍ന്ന് ഉയര്‍ന്ന പ്രതിഷേധങ്ങളില്‍ മാറ് തുറന്നുകാണിച്ചു കൊണ്ടാണ് രഹനഫാത്തിമ പ്രതികരിച്ചത്. സ്ത്രീകള്‍ ചെത്തിവച്ച വത്തക്കപോലെ തങ്ങളുടെ മാറിടം പ്രദര്‍ശിപ്പിക്കരുതെന്നായിരുന്നു ഫറൂഖ് കോളജ് അധ്യാപകന്റെ പരാമര്‍ശം. മാറ് തുറക്കല്‍ സമരം എന്ന് വിശേഷിപ്പിച്ച് പ്രതിഷേധത്തിന്റെ ഭാഗമായി ഫേസ്ബുക്കില്‍ വത്തക്കകള്‍കൊണ്ട് മാറ് മറച്ചും മാറിടം പൂര്‍ണ നഗ്നമാക്കിയും ഫോട്ടോകള്‍ പോസ്റ്റ് ചെയ്തും ശ്രദ്ധേയയായി.

     പ്രതിഷേധങ്ങളിലെ താരം

    പ്രതിഷേധങ്ങളിലെ താരം

    ശരീരം ഉപയോഗിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങളിലൂടെയാണ് രഹന സജീവമായത്. തന്റെ ബിക്കിനി ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ചതിന് അവര്‍ മതവാദികളുടെ വധഭീഷണി നേരിട്ടിരുന്നു. മുസ്ലിം സ്ത്രീ ഇങ്ങനെയൊന്നും ചെയ്യരുതെന്നായിരുന്നു മതവാദികളുടെ ആവശ്യം. 2016 ലാണ് പുരുഷന്മാര്‍ മാത്രം പുലിവേഷം കെട്ടുന്ന തൃശൂര്‍ പൂരത്തോടനുബന്ധിച്ചുള്ള പുലിക്കളിയില്‍ രഹന ആദ്യമായി ചരിത്രം സൃഷ്ടിച്ചത്. പകുതി നഗ്നമായ ശരീരത്തിലായിരുന്നു പുലിയുടെ ചിത്രം വരച്ചത്. ചരിത്രത്തില്‍ ആദ്യമായി തൃശൂര്‍ പുലിക്കളിയില്‍ പെണ്‍പുലിക്കളി സംഘം വേഷമിട്ടതും രഹനയുടെ നേതൃത്വത്തിലാണ്. ഇപ്പോള്‍ കൊച്ചിയില്‍ താമസിക്കുന്ന രഹന ബി.എസ.്എന്‍.എല്‍. ജീവനക്കാരിയാണ്. ഏക എന്ന സിനിമയില്‍ രഹനയുടെ ശരീര പ്രദര്‍ശനവും ഏറെ വിവാദമായിരുന്നു.

     ശബരിമലയിലെ യുവതീ പ്രവേശം

    ശബരിമലയിലെ യുവതീ പ്രവേശം

    ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ സെപ്റ്റംബര്‍ 30 ന് താന്‍ മലയ്ക്ക് പോകാന്‍ വ്രതമെടുത്തു തുടങ്ങിയെന്ന് കാണിച്ച് രഹന ഫേസ്ബുക്കില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ശബരിമല ഭക്തരുടെ രീതിയില്‍ കറുത്ത മുണ്ടും ഷര്‍ട്ടുമണിഞ്ഞ് നെറ്റിയില്‍ ഭസ്മം പൂശി, കഴുത്തിലും കൈകളിലും മാലയണിഞ്ഞുള്ള ചിത്രമാണ് ഇവര്‍ പോസ്റ്റ് ചെയ്തത്. തത്ത്വമസിയെന്നും ഈ ചിത്രത്തോടൊപ്പം ഇവര്‍ വ്യക്തമാക്കിയിരുന്നു.

     വധഭീഷണിയും പ്രതിഷേധവും

    വധഭീഷണിയും പ്രതിഷേധവും

    ശരീരഭാഗങ്ങള്‍ പുറത്തുകാട്ടുന്ന വിധത്തിലുള്ള ചിത്രത്തിനെതിരേ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇവര്‍ക്കെതിരേ വധഭീഷണിയും ഉണ്ടായി. രഹന ഒരു മുസ്ലിം പേരുകാരിയാണെന്നതാണ് സംഘപരിവാര്‍ അനുകൂലികളെ അസ്വസ്ഥരാക്കിയത്. അതേസമയം, താന്‍ മത ചട്ടക്കൂടുകളില്‍ നില്‍ക്കുന്ന ആളല്ലെന്ന് അവര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയും മറ്റും മുമ്പും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അപൂര്‍വം പേര്‍ രഹനയ്ക്ക് പിന്തുണ നല്‍കുന്നുണ്ടെങ്കിലും ഈ സമയത്ത് പ്രകോപനപരമായ ഈ ചിത്രം ഒഴിവാക്കാമായിരുന്നെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഈ ഭീഷണികളെയും അസഭ്യവര്‍ഷത്തെയും അവഗണിച്ചാണ് രഹന ഇന്ന് മല ചവിട്ടിയത്. തെലുങ്ക് മാധ്യമപ്രവര്‍ത്തകയായ കവിത ജക്കാലയ്‌ക്കൊപ്പം കരിമല ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് പ്രവേശനമില്ലാതിരുന്ന ഭാഗങ്ങള്‍ കടന്നാണ് ഇവര്‍ വലിയനടപ്പന്തലിലെത്തിച്ചേര്‍ന്നത്.


    rehanafathima
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+