തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരിൽ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചില്ലെങ്കിലും അണികൾ തിരഞ്ഞെടുപ്പ് ചൂടിൽ; ചിഹ്നങ്ങൾ നിറഞ്ഞു

Google Oneindia Malayalam News

തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികലെ പ്രഖ്യാപിച്ചില്ലെങ്കിലും തൃശൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നു. വഴിയോരങ്ങളില്‍ ചിഹ്നങ്ങളുടെ പോസ്റ്ററുകല്‍ നിറഞ്ഞുതുടങ്ങി. ഓരോ തിരഞ്ഞെടുപ്പിനും അവേശം പകരുന്നത്. നിരത്തുകളില്‍ കാണുന്ന ചുവരെഴുത്തുകളും പോസ്റ്ററുകളുമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഓരോ പാര്‍ട്ടികളും പരസ്യ പ്രചരണങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് ഇതിലൂടെയാണ്.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; തൃശ്ശൂരിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിക്കുന്നു
election

വാര്‍ഡുകളിലും ഡിവിഷനുകളിലും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചില്ലെങ്കിലും തിരഞ്ഞെടുപ്പിന്റെ ആദ്യ കടമ്പയാണ് കലയിലെ മുക്കിലും മൂലയിലും ഇങ്ങനെ പോസ്റ്ററുകള്‍ ഒട്ടിക്കുന്നത്. പല പാര്‍ട്ടികളും മാസങ്ങള്‍ക്ക് മുമ്പ് തന്നെ ചുവരെഴുത്തിനുള്ള സ്ഥലങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടത്താന്‍ തീരുമാനിച്ചു. ഒന്നാം ഘട്ടത്തില്‍ ഡിസംബര്‍ 8 ന് വോട്ടെടുപ്പ് നടക്കും, തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തില്‍ ഡിസംബര്‍ 10 വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. കോട്ടയം, എറണാകുളം,തൃശ്ശൂര്‍ ,പാലക്കാട്, വയനാട് എന്നീ അഞ്ച് ജില്ലകളിലാണ് വോട്ടെടുപ്പ്. മൂന്നാഘട്ടത്തില്‍ ഡിസംബര്‍ 14 തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ , കാസര്‍ഗോഡ് ജില്ലകളില്‍ തിരഞ്ഞെടുപ്പ് നടക്കും. എല്ലാ സ്ഥലത്തേയും വോട്ടണ്ണെല്‍ ഡിസംബര്‍ 16 ബുധനാഴ്ചയായിരിക്കും.

തദ്ദേശ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു: വോട്ടെടുപ്പ് 3 ഘട്ടമായി, വോട്ടെണ്ണല്‍ ഡിസംബര്‍ 16 ന്തദ്ദേശ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു: വോട്ടെടുപ്പ് 3 ഘട്ടമായി, വോട്ടെണ്ണല്‍ ഡിസംബര്‍ 16 ന്

Thrissur
English summary
no candidates have been announced in Thrissur, the election campaign started
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X